Kerala
നാളെ വൈകിട്ടുവരെ അതിതീവ്ര മഴ; ജില്ലകളിൽ കണ്‍ട്രോൾ റൂമുകൾ തുറന്നു, ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമെന്ന് മന്ത്രി

തൃശൂര്‍: സംസ്ഥാനത്ത് നാളെ വൈകിട്ട് വരെ അതിതീവ്ര മഴ മുന്നറിയിപ്പുണ്ടെന്നും എല്ലാ താലൂക്ക് ഓഫീസുകളിലും കൺട്രോൾ റൂമും ദുരിതാശ്വാസ കേന്ദ്രങ്ങളും തുറക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും റവന്യു മന്ത്രി കെ രാജൻ പറഞ്ഞു. ജില്ലകളില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകളാണ് തുറന്നത്.
എന്‍.ഡി.ആര്‍.എഫ് സംഗങ്ങളും സജ്ജമാണ്. മലയോര മേഖലയകളിലേക്കുള്ള യാത്ര നിരോധനം ആവശ്യമുണ്ടെങ്കില്‍ നടപ്പാക്കാൻ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആറു ലക്ഷത്തിലധികം പേരെ മാറ്റി പാര്‍പ്പിക്കാനുള്ള ക്യാമ്പുകള്‍ സജ്ജമാക്കിയിട്ടുണ്ട്. മഴ ഏതെങ്കിലും തരത്തിലുള്ള വിനോദത്തിന്‍റെ അവസരമായി കണക്കാക്കരുതെന്നാണ് ജനങ്ങളോട് പറയാനുള്ളത്. ആത്മവിശ്വാസത്തിലാണെങ്കിലും ജലാശയത്തില്‍ ഇറങ്ങരുതെന്നും മലയോര മേഖലയില്‍ യാത്ര ചെയ്യുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും മന്ത്രി കെ രാജൻ പറഞ്ഞു.
ഇതിനിടെ, സംസ്ഥാനത്ത് കനത്ത മഴയിൽ വ്യാപക നാശനഷ്ടം തുടരുകയാണ്. കോട്ടയം കുമ്മനം ഇളങ്കാവ് ദേവി ക്ഷേത്രത്തിന്‍റെ നടപന്തലിന് മുകളിലേക്ക് മരം വീണു വലിയ അപകടമുണ്ടായി.കനത്ത മഴയിലും കാറ്റിലും ആണ് സംഭവം. 500 വർഷം പഴക്കമുള്ള കാഞ്ഞിരമരം ആണ് കടപുഴകി വീണത്. സംഭവത്തില്‍ ആളപായമില്ല. മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് മുകളിലേക്ക് മരം വീണ് ബസ് കണ്ടക്ടര്‍ക്ക് പരിക്കേറ്റു. കണ്ടക്ടര്‍ ജിഷ്ണുവിനാണ് പരിക്കേറ്റത്. മലപ്പുറം എടവണ്ണപ്പാറ പണിക്കരപുരയിലാണ് അപകടമുണ്ടായത്.
മലപ്പുറം താമരക്കുഴിയിൽ ഗുഡ്സ് ഓട്ടോയ്ക്ക് മുകളിൽ മരം വീണു ഡ്രൈവർക്ക് പരിക്കേറ്റു. മലപ്പുറം കുന്നുമ്മൽ സ്വദേശി അബ്ദുൾ ഹമീദിനാണ് പരിക്കേറ്റത്. തൊട്ടടുത്ത കെട്ടിടത്തിൽ നിന്നും സാധനങ്ങൾ കയറ്റി വന്ന വാഹനത്തിന് മുകളിലാണ് മരം ഒടിഞ്ഞു വീണത്. നിരവധി ഇലക്ട്രിക് പോസ്റ്റുകളും അപകടത്തിൽ ഒടിഞ്ഞു വീണു. ഫയർ ഫോഴ്സ് എത്തി മരം മുറിച്ചു മാറ്റി. പരിക്കേറ്റയാളെ പ്രാഥമിക ചികിത്സക്ക് ശേഷം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Kerala
വിഴിഞ്ഞം തുറമുഖം മെയ് രണ്ടിന് നാടിന് സമർപ്പിക്കും

തിരുവനന്തപുരം: കേരളത്തിൻറെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൻറെ കമ്മീഷനിങ് മെയ് രണ്ടിന് നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി വിഴിഞ്ഞം തുറമുഖം നാടിന് സമർപ്പിക്കും. ഇത് സംബന്ധിച്ചുള്ള അറിയിപ്പ് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് തുറമുഖം അധികൃതർക്ക് ലഭിച്ചു. കഴിഞ്ഞ വർഷം ജൂലൈ മുതൽ മദർഷിപ്പുകളടക്കം നിരവധി കൂറ്റൻ ചരക്കുകപ്പലുകൾ വിഴിഞ്ഞം തുറമുഖത്ത് എത്തിയിരുന്നു. എങ്കിലും ഔദ്യോഗിക സമർപ്പണത്തിനായി കാത്തിരിക്കുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ രാജേന്ദ്ര അർലേക്കർ, കേന്ദ്ര ഷിപ്പിംഗ്- തുറമുഖ മന്ത്രി സർബാനന്ദ സോനോവാൾ, സംസ്ഥാന തുറമുഖ മന്ത്രി വി എൻ വാസവൻ, വ്യവസായ മന്ത്രി പി രാജീവ്, ഡോ. ശശി തരൂർ എംപി, വ്യവസായി ഗൗതം അദാനി തുടങ്ങിയ പ്രമുഖർ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കും.
Kerala
മാതാപിതാക്കളുടെ താല്‍പര്യത്തിന് വിരുദ്ധമായി വിവാഹം ചെയ്യുന്നവര്‍ക്ക് സംരക്ഷണം നല്‍കില്ല; ഹൈക്കോടതി

തിരുവനന്തപുരം: മാതാപിതാക്കളുടെ താല്‍പര്യത്തിന് വിരുദ്ധമായി വിവാഹം ചെയ്യുന്നവര്‍ക്ക് പൊലീസ് സംരക്ഷണം നല്‍കാനാവില്ലെന്ന് അലഹബാദ് ഹൈകോടതി. അര്‍ഹതപ്പെട്ട ദമ്പതികള്‍ക്ക് മാത്രമേ പൊലീസ് സംരക്ഷണം നല്‍കാനാവുവെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് സൗരഭ് ശ്രീവാസ്തവയുടേതാണ് നിരീക്ഷണം. ശ്രേയ കേസര്‍വാണിയുടെയും ഭര്‍ത്താവിന്റെയും ഹരജിയിലാണ് നടപടി. ഹരജിക്കാര്‍ ഗുരുതരമായ ഭീഷണി നേരിടുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഇവരുടെ റിട്ട് ഹരജി തള്ളിയത്. റിട്ട് ഹരജിയില്‍ ഇപ്പോള്‍ ഉത്തരവിടേണ്ട ആവശ്യമില്ല. ഭീഷണിയില്ലാത്ത ദമ്പതികള്‍ പരസ്പരം പിന്തുണച്ച് സമൂഹത്തെ നേരിടണം. ഗൗരവകരമായ ഭീഷണി ദമ്പതികള്‍ നേരിടുന്നില്ല. ഇതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി ഉത്തരവുകള്‍ നിലവിലുണ്ട്. സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കാന്‍ വേണ്ടി ഒളിച്ചോടിയ യുവാക്കള്‍ക്ക് സംരക്ഷണം നല്‍കാന്‍ കോടതികള്‍ ഉദ്ദേശിക്കുന്നില്ലെന്നും കോടതി പറഞ്ഞു.
Kerala
ഗുരുവായൂരില്‍ 139 വിവാഹങ്ങള്‍; നടപ്പുരനിറഞ്ഞ് ജനം

തിരുവനന്തപുരം: ക്ഷേത്രത്തില്‍ ഇന്നലെ 139 വിവാഹങ്ങള്‍ നടന്നു. ദേവസ്വം വേണ്ടത്ര മുന്നൊരുക്കങ്ങള്‍ നടത്താത്തതിനാല്‍ വിവാഹത്തിനെത്തിയവരും ഭക്തജനങ്ങളുമായി നടപ്പുര നിറഞ്ഞു. വധൂവരന്മാർ മണ്ഡപത്തിലേക്കെത്താൻ ബുദ്ധിമുട്ടി. വിവാഹങ്ങള്‍ കൂടുതലുള്ള ദിവസങ്ങളില്‍ സാധാരണ ദേവസ്വം മുന്നൊരുക്കം നടത്താറുണ്ട്. കിഴക്കേ നടപ്പുരയില്‍ വണ്‍വേ സംവിധാനം ഏർപ്പെടുത്തുന്നതിനാല്‍ വിവാഹത്തിനെത്തുന്നവർക്ക് തിരക്കനുഭവപ്പെടാതെ വിവാഹ മണ്ഡപത്തിലെത്താനാകും. കൂടുതല്‍ പോലീസിനേയും നിയോഗിക്കാറുണ്ട്. എന്നാല്‍ ഇന്നലെ ഈ സംവിധാനങ്ങളൊന്നും ഏർപ്പെടുത്തിയില്ല. സെക്യൂരിറ്റി മാത്രമാണ് ജനങ്ങളെ നിയന്ത്രിക്കാൻ ഉണ്ടായിരുന്നത്. നാലു വിവാഹമണ്ഡപങ്ങളിലുമായാണു വിവാഹങ്ങള്‍ നടന്നത്. ദർശനത്തിനും വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്