വൈവിധ്യങ്ങളുമായി തലശ്ശേരിയിൽ രാജസ്ഥാൻ കരകൗശല മേള

തലശേരി :കൈത്തറി ഉൽപ്പന്നങ്ങളും കര കൗശലവസ്തുക്കളും ആഭരണങ്ങളുമായി നഗരത്തിൽ രാജസ്ഥാൻ മേള തുടങ്ങി. സ്റ്റേഡിയത്തിന് സമീപത്തെ ശാരദ കൃഷ്ണയ്യർ ഓഡിറ്റോറിയം ഹാളിലെ മേളയിൽ ഇന്ത്യയിലുടനീളമുള്ള കോട്ടൺ, സിൽക്ക്, കൈത്തറി തുണിത്തരങ്ങളുടെ വലിയ ശേഖരമുണ്ട്. കരകൗശല വസ്തുക്കൾ, തടികൊണ്ടുള്ള കളിപ്പാട്ടങ്ങൾ, കൈത്തറി ഉൽപ്പന്നങ്ങൾ, ആഭണqങ്ങൾ, രാജസ്ഥാൻ സ്റ്റോൺ കമ്മൽ, ഒറീസ, ബംഗാളി കോട്ടൺ, കലംകാരി സാരികൾ, ബവപൂരി സാരി, കോട്ടൺ ടോപ്പുകൾ, ബംഗളൂരുവിൽ നിന്നുള്ള അഗർബത്തികൾ എന്നിവയെല്ലാമുണ്ട്. കരകൗശല വസ്തുക്കൾക്ക് 10 ശതമാനവും കൈത്തറിക്ക് 20 ശതമാനവും കിഴിവുണ്ട്. രാവിലെ 10.30 മുതൽ രാത്രി 8.30 വരെയാണ് മേള.