Connect with us

Kerala

വടകരയ്ക്കും കോഴിക്കോടിനുമിടയില്‍ ഇന്ന് മുതല്‍ ഗതാഗത നിയന്ത്രണം

Published

on

Share our post

കോഴിക്കോട്: ദേശീയപാത 66ല്‍ നിര്‍മാണപ്രവൃത്തികള്‍ നടക്കുന്നതിനാല്‍ വടകരയ്ക്കും കോഴിക്കോടിനുമിടയില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം. കണ്ണൂരില്‍ നിന്ന് കോഴിക്കോട്ടേക്കും തിരിച്ചുമുള്ള ചരക്കുവാഹനങ്ങള്‍, ടാങ്കര്‍ ലോറികള്‍, പയ്യോളി, കൊയിലാണ്ടി വഴി യാത്ര നിര്‍ബന്ധമില്ലാത്ത ടൂറിസ്റ്റ് ബസുകള്‍ എന്നിങ്ങനെ വലിയ വാഹനങ്ങള്‍ക്കാണ് നിയന്ത്രണം.

വടകര കൈനാട്ടി, നാരായണനഗരം എന്നിവിടങ്ങളില്‍ നിന്നാണ് വാഹനങ്ങള്‍ വഴിതിരിച്ചു വിടുന്നത്. ഗതാഗതമാറ്റം ഫലപ്രദമായി നടപ്പാക്കാന്‍ ആവശ്യമായ പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്ന് കോഴിക്കോട് റൂറല്‍ എസ്പി അറിയിച്ചു.

കണ്ണൂര്‍ ഭാഗത്തുനിന്നുവരുന്ന വലിയ വാഹനങ്ങള്‍ കൈനാട്ടിയില്‍ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഓര്‍ക്കാട്ടേരി-പുറമേരി- നാദാപുരം- കക്കട്ടില്‍- കുറ്റ്യാടി- പേരാമ്പ്ര ബൈപ്പാസ്- നടുവണ്ണൂര്‍- ഉള്ള്യേരി- അത്തോളി- പൂളാടിക്കുന്ന് വഴി കോഴിക്കോട്ടേക്ക് പോകണം.

അല്ലെങ്കില്‍ വടകര നാരായണനഗരം ജങ്ഷനില്‍നിന്ന് ഇടത്തോട്ട് തിരിഞ്ഞ് തിരുവള്ളൂര്‍- ചാനിയംകടവ്- പേരാമ്പ്ര മാര്‍ക്കറ്റ്- പേരാമ്പ്ര ബൈപ്പാസ്- നടുവണ്ണൂര്‍- ഉള്ള്യേരി- അത്തോളി, പൂളാടിക്കുന്ന് വഴി കോഴിക്കോട്ടേക്ക് പോകണം.

കോഴിക്കോട്ടുനിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് പോകേണ്ട വലിയ വാഹനങ്ങള്‍ പൂളാടിക്കുന്ന്- അത്തോളി- ഉള്ള്യേരി- നടുവണ്ണൂര്‍- കൈതക്കല്‍- പേരാമ്പ്ര ബൈപ്പാസ്- കൂത്താളി- കടിയങ്ങാട്- കുറ്റ്യാടി- കക്കട്ട്- നാദാപുരം- തൂണേരി- പെരിങ്ങത്തൂര്‍ വഴി പോകണം.

വടകര ഭാഗത്തു നിന്ന് പയ്യോളി വഴി പേരാമ്പ്രയിലേക്ക് പോകുന്ന ബസുകള്‍ പയ്യോളി സ്റ്റാന്‍ഡില്‍ കയറാതെ പേരാമ്പ്ര റോഡില്‍ കയറി ജങ്ഷനില്‍ നിന്ന് കുറച്ച് മാറി ആളുകളെ ഇറക്കിയും കയറ്റിയും പേരാമ്പ്രയിലേക്ക് പോകണം.


Share our post

Kerala

എട്ടാം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു

Published

on

Share our post

എട്ടാം ക്ലാസ്സില്‍ മിനിമം മാര്‍ക്ക് ഏര്‍പ്പെടുത്തിയ ശേഷമുള്ള ആദ്യ പരീക്ഷ ഫലം സ്‌കൂളുകളില്‍ പ്രസിദ്ധീകരിച്ചു. ഓരോ വിഷയത്തിലും 30 ശതമാനം ആണ് മിനിമം മാര്‍ക്ക്. യോഗ്യതാ മാര്‍ക്ക് ലഭിക്കാത്ത കുട്ടികളുടെ രക്ഷിതാക്കളെ തിങ്കളാഴ്ച സ്‌കൂളില്‍ വിളിച്ച് വരുത്തി യോഗം ചേര്‍ന്ന് കാര്യങ്ങള്‍ ബോധ്യപ്പെടുത്തണം. ഈ കുട്ടികള്‍ക്ക് എട്ടാം തീയതി മുതല്‍ 24 വരെ പ്രത്യേകം ക്ലാസുകള്‍ നല്‍കും. മാര്‍ക്ക് കുറവുള്ള വിഷയത്തില്‍ മാത്രമാണ് ഈ ക്ലാസ്. ടൈംടേബിള്‍ ക്രമീകരിച്ച് ഓരോ വിഷയത്തിലെയും അധ്യാപകര്‍ ക്ലാസ് നല്‍കണം. ഏപ്രിൽ 25 മുതല്‍ 28 വരെയുള്ള ദിവസങ്ങളില്‍ ഇവര്‍ക്ക് അതത് വിഷയങ്ങളില്‍ വീണ്ടും പരീക്ഷ നടത്തും. തുടർന്ന് ഫലം 30-ന് പ്രസിദ്ധീകരിക്കും. ഈ പരീക്ഷയിലും മിനിമം മാര്‍ക്ക് നേടാന്‍ കഴിയാത്ത കുട്ടികൾക്കും ഒന്‍പതിലേക്ക് ക്ലാസ് കയറ്റം നല്‍കാന്‍ തന്നെയാണ് നിര്‍ദേശം. ഇവര്‍ക്ക് വീണ്ടും രണ്ടാഴ്ച പ്രത്യേകം ക്ലാസ് നല്‍കും. ഒന്‍പതില്‍ നിന്ന് ജയിക്കുമ്പോഴെങ്കിലും കുട്ടികള്‍ക്ക് ഓരോ വിഷയത്തിലും പ്രാഥമിക പരിജ്ഞാനം ഉറപ്പാക്കുകയാണ് ലക്ഷ്യം. 80-100 ശതമാനം മാര്‍ക്കുള്ള കുട്ടികള്‍ക്ക് എ ഗ്രേഡ്, 60-79 ശതമാനം ബി ഗ്രേഡ്, 59-40 ശതമാനം സി ഗ്രേഡ്, 30-39 ശതമാനം ഡി ഗ്രേഡ്, 30-ല്‍ താഴെ ഇ ഗ്രേഡ് എന്നിങ്ങനെയാവും എട്ടാം ക്ലാസ്സില്‍ ഗ്രേഡ് നിശ്ചയിക്കുക.


Share our post
Continue Reading

Kerala

ഹരിതകര്‍മസേന ചില്ലും വീടുകളില്‍ച്ചെന്ന് എടുക്കണം; ഉത്തരവിട്ട് തദ്ദേശവകുപ്പ്

Published

on

Share our post

ആലപ്പുഴ: ഹരിതകര്‍മസേന വീടുകളില്‍ നിന്ന് പ്ലാസ്റ്റിക്കിനു പുറമേ ചില്ല് ഉള്‍പ്പെടെയുള്ള മറ്റ് അജൈവ മാലിന്യങ്ങളും ശേഖരിക്കുന്നുണ്ടെന്ന് തദ്ദേശസ്ഥാപനങ്ങള്‍ ഉറപ്പാക്കണം. ഇതുസംബന്ധിച്ച് പരാതിയുയര്‍ന്ന സാഹചര്യത്തില്‍ തദ്ദേശവകുപ്പ് ഡയറക്ടറാണ് തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്ക് ഉത്തരവു നല്‍കിയത്.ചില്ല് നിശ്ചിതകേന്ദ്രങ്ങളില്‍ വീട്ടുടമ എത്തിക്കണമെന്ന് ചിലയിടങ്ങളില്‍ ഹരിതകര്‍മസേനാംഗങ്ങള്‍ ആവശ്യപ്പെട്ടതായി പരാതിയുണ്ടായിരുന്നു. 2023 മാര്‍ച്ചിലെ സര്‍ക്കാര്‍ ഉത്തരവു പ്രകാരം ചില്ലുശേഖരണം ഹരിതകര്‍മസേനയുടെ ഉത്തരവാദിത്വമാണ്. ഇവ കൊണ്ടുപോകുന്നതിലെ ബുദ്ധിമുട്ടൊഴിവാക്കാന്‍ ട്രോളി ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ തദ്ദേശസ്ഥാപനങ്ങള്‍ ഉറപ്പാക്കണമെന്നും ഉത്തരവിലുണ്ട്.

ഹരിതസേനയ്ക്കായുള്ള പാഴ്വസ്തു ശേഖരണ കലണ്ടര്‍ വീണ്ടും അച്ചടിച്ചു നല്‍കുന്നതിനുള്ള ശ്രമവും തദ്ദേശസ്ഥാപനങ്ങള്‍ തുടങ്ങി. ഇതുപ്രകാരം ഓരോ മാസവും ശേഖരിക്കുന്ന മാലിന്യമേതെന്ന് മുന്‍കൂട്ടി അറിയിക്കണം. പ്ലാസ്റ്റിക് ശേഖരിക്കാന്‍ മാത്രം വീടുകളില്‍നിന്ന് മാസംതോറും 50 രൂപ ഈടാക്കുന്നതിനെതിരേ ചിലയിടങ്ങളില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. സ്ഥാപനങ്ങള്‍ക്ക് ഇതു 100 രൂപയാണ്. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ ആക്രിക്കാര്‍ക്കു കൊടുത്താല്‍ വില കിട്ടുമെന്ന പ്രചാരണം സാമൂഹികമാധ്യമങ്ങളിലുണ്ട്. ഇതിലുപരി ജലാശയങ്ങളിലും പൊതുവിടങ്ങളിലും മാലിന്യങ്ങള്‍ കുന്നുകൂടുന്നതും തദ്ദേശവകുപ്പിന്റെ പുതിയ നിര്‍ദേശത്തിനു കാരണമായിട്ടുണ്ടെന്നാണു സൂചന.

പാഴ്വസ്തുശേഖരണ കലണ്ടര്‍ പ്രകാരം ശേഖരിക്കേണ്ട മാലിന്യങ്ങള്‍

ജനുവരി, ജൂലായ്: ഇ-വേസ്റ്റ്
ഫെബ്രുവരി: തുണിമാലിന്യം
മാര്‍ച്ച്, ഒക്ടോബര്‍: ആപത്കരമായ ഇ-മാലിന്യങ്ങള്‍ (പിക്ചര്‍ ട്യൂബ്, ബള്‍ബ്, ട്യൂബ്)
ഏപ്രില്‍, നവംബര്‍: ചെരിപ്പ്, ബാഗ്, തെര്‍മോകോള്‍, തുകല്‍, അപ്‌ഹോള്‍സ്റ്ററി വേസ്റ്റ്, പ്ലാസ്റ്റി ക് പായ, മെത്ത, തലയണ, ചവി ??.
മേയ്, ഡിസംബര്‍: കുപ്പി, ചില്ലു മാലിന്യങ്ങള്‍
ജൂണ്‍: ടയര്‍
ഓഗസ്റ്റ്: പോളി എത്‌ലിന്‍ പ്രിന്റി ങ് ഷീറ്റ്, സ്‌ക്രാപ് ഇനങ്ങള്‍
സെപ്റ്റംബര്‍: മരുന്നു സ്ട്രിപ്


Share our post
Continue Reading

Kerala

റിട്ട. ജഡ്ജിയിൽ നിന്ന് ഓൺലൈനായി 90 ലക്ഷം തട്ടിയ കേസ്; പ്രതികളെ കുടുക്കി കൊച്ചി സൈബർ പൊലീസ്

Published

on

Share our post

കൊച്ചി: സൈബർ തട്ടിപ്പ് സംഘത്തിന്റെ കെണിയിൽപ്പെട്ട് കേരള ഹൈക്കോടതി മുൻ ജഡ്ജിക്ക് പണം നഷ്ടമായ സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. കോഴിക്കോട് സ്വദേശി മിർഷാദ് എൻ, വടകര സ്വദേശി മുഹമ്മദ് ഷർജിൽ തുടങ്ങിയവരാണ് പിടിയിലായത്. 90 ലക്ഷം രൂപയാണ് ഷെയർ ട്രേഡിങ് എന്ന പേരിൽ പ്രതികൾ ജസ്റ്റീസ് ശശിധരൻ നമ്പ്യാരിൽ നിന്ന് തട്ടിയെടുത്തത്.വൻതുക ലാഭം വാഗ്ദാനം ചെയ്തായിരുന്നു ഇവർ പണം വാങ്ങിയത്. കൊച്ചി സിറ്റി സൈബർ പൊലീസാണ് കേസന്വേഷിച്ചത്. ചൈന, കംപോഡിയ തുടങ്ങിയ രാജ്യങ്ങൾ കേന്ദ്രീകരിച്ചുളള സൈബർ തട്ടിപ്പ് സംഘമാണ് ഇതിന് പിന്നിലെന്ന് അന്വേഷണസംഘം അറിയിച്ചു. അറസ്റ്റിലായവരാണ് കേരളത്തിലെ ഇടനിലക്കാർ. ഇവർക്ക് പ്രതിഫലമായി 30 ലക്ഷം രൂപ കിട്ടിയിട്ടുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!