തലശ്ശേരിയിലെ ഡോക്ടർ വി.ഒ. മോഹൻ ബാബു അന്തരിച്ചു

തലശ്ശേരി : തിരുവങ്ങാട് കൃഷ്ണയിൽ ഡോക്ടർ വി.ഒ. മോഹൻ ബാബു (79) അന്തരിച്ചു. തലശ്ശേരി ഗവ. ജനറലാസ്പത്രിയിൽ ദീർഘകാലം (ഒഫ്താൽമോളജി വിഭാഗം) സേവനമനുഷ്ടിച്ച് ആസ്പത്രി സൂപ്രണ്ട്, ഡെപ്യൂട്ടി ഡയറക്ടർ ഓഫ് ഹെൽത്ത് സർവീസ് എന്നീ നിലകളിൽ നിന്നാണ് വിരമിച്ചത്. വിരമിച്ചതിനു ശേഷം തലശ്ശേരി ടെലി ഹോസ്പിറ്റൽ, വാസൻ ഐ-കെയർ, പി.കെ. ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിരുന്നു. തലശ്ശേരിയിലെ സാംസ്കാരിക മേഖലയിൽ സജീവ സാന്നിധ്യമായിരുന്നു.
തലശ്ശേരി ഐ.എം.എ പ്രസിഡന്റ്, കേരള ഓഫ്താൽമോളജി സൊസൈറ്റി പ്രസിഡന്റ് എന്നീ സ്ഥാനങ്ങളിൽ സ്തുത്യർഹമായ സേവനമനുഷ്ഠിച്ചിരുന്നു. നേത്രദാനം പ്രോത്സാഹിപ്പിക്കുന്നതിൽ മുൻപന്തിയിൽ ഉണ്ടായിരുന്ന വ്യക്തിയാണ് ഡോ: മോഹൻ ബാബു.
അച്ഛൻ : പരേതനായ ഗോവിന്ദൻ നമ്പ്യാർ, അമ്മ : പരേതയായ വി.ഒ. മാധവി അമ്മ. ഭാര്യ : ടി.സി. ശ്യാമള, മക്കൾ : ബ്രിന്ദ മോഹൻ (മസ്‌ക്കറ്റ്), ബിമൽ മോഹൻ. മരുമക്കൾ : പി.എം. പ്രേമരാജ് (മസ്‌ക്കറ്റ് ), കെ.കെ. രസ്യ. സഹോദരങ്ങൾ : വി.ഒ. ശ്രീനിവാസൻ, വി.ഒ. സുരേഷ് ബാബു, വി.ഒ. പ്രേമലത, വി.ഒ ശശീന്ദ്രൻ, വി.ഒ. ലതിക.
സംസ്കാരം ഇന്ന് വൈകുന്നേരം മൂന്നിന് കണ്ടിക്കൽ എൻ.എൻ.എസ് ശ്മശാനത്തിൽ.