Kerala
കാലാവസ്ഥാ വ്യതിയാനം; രാജവെമ്പാലയുടെ പ്രജനനകാലത്തിൽ മാറ്റം

കൽപ്പറ്റ : വേനൽക്കാലത്ത് നാട്ടിലിറങ്ങിയ രാജവെമ്പാലകൾ ഇപ്പോൾ മഴക്കാലത്തും എത്തുകയാണ്. കാലാവസ്ഥാ വ്യതിയാനം കാരണം ഇണചേരൽ സമയത്തിനുണ്ടായ മാറ്റമാണ് ഇതിന് കാരണം. സാധാരണ ഫെബ്രുവരി ആദ്യമാണ് രാജവെമ്പാലയുടെ ഇണചേരൽ കാലം. പ്രജനനകാലത്താണ് ഇവ നാട്ടിലിറങ്ങുന്നതും പ്രകോപിതരാവുന്നതും. മിക്കപ്പോഴും ഒന്നിലധികം പുരുഷവെമ്പാലകൾ ഒരു പെണ്ണിനായി മത്സരിക്കാറുണ്ട്. ഉണക്കയിലകൊണ്ടുണ്ടാക്കിയ കൂട്ടിൽ മാർച്ച് അവസാനം മുതൽ മെയ് അവസാനം വരെ പെൺപാമ്പുകൾ മുട്ടയിട്ട് അടയിരിക്കും. കൂട്ടിലെ താപനില 27–28 ഡിഗ്രി സെൽഷ്യസായിരിക്കും. പശ്‌ചിമഘട്ടമാണ് രാജവെമ്പാലയുടെ പ്രധാന ആവാസ കേന്ദ്രം. വയനാട്ടിലെ കാടുകളിലെ കാലാവസ്ഥ രാജവെമ്പാലയുടെ പ്രജനനത്തിന് അനുകൂലമായിരുന്നു. അഞ്ച് വർഷത്തിനിടെ താപനിലയിലുണ്ടായ വർധന പ്രജനനത്തെ സാരമായി ബാധിച്ചു. 97 ശതമാനത്തോളമുണ്ടായിരുന്ന മുട്ടവിരിയൽ തോതിലും കുറവുണ്ടായി. കാലവർഷം മെയ് പകുതിയിൽ നിന്ന് ജുലൈയിലേക്ക് നീങ്ങാൻ തുടങ്ങിയതോടെയാണ് പ്രജനനകാലവും മാറിയത്. ഇൻകുബേഷൻ കാലയളവ് 90 മുതൽ 113 ദിവസം വരെയാണ്. മുട്ടവിരിയുന്നതിന് തൊട്ടുമുമ്പ് തള്ളപ്പാമ്പ് കൂട് ഉപേക്ഷിക്കും. അടയിരിക്കുന്ന പെൺരാജവെമ്പാല അപകടകാരിയാണ്.
മറ്റ് പാമ്പുകളാണ് പ്രധാനമായും രാജവെമ്പാലയുടെ ഭക്ഷണം. 300 അടി ദൂരെയുള്ള ഇരയെപ്പോലും പിടികൂടാൻ കഴിയുന്നമട്ടിൽ കൃത്യതയുള്ള കാഴ്ചശക്തിയും പ്രകമ്പനങ്ങൾ പൊടുന്നനെ തിരിച്ചറിയുവാനുള്ള കഴിവും ബുദ്ധിശക്തിയും ഇവയ്ക്കുണ്ട്. ഇരയെ വിഷം പ്രയോഗിച്ച് കീഴ്‌പ്പെടുത്തിയ ശേഷം വിഴുങ്ങുകയാണ് പതിവ്. സ്വന്തം തലയേക്കാൾ വലിപ്പമുള്ള ഇരകളെപ്പോലും വിഴുങ്ങാൻ കഴിയും. വയർ നിറയെ ഒരിക്കൽ ആഹാരം കഴിച്ചാൽ മാസങ്ങളോളം ഇരതേടാതെ ജീവിക്കാനുമാകും.
Kerala
വീട്ടിലെ പ്രസവം സോഷ്യൽ മീഡിയ വഴി പ്രോത്സാഹിപ്പിച്ചാൽ കേസെടുക്കുമെന്ന് ആരോഗ്യമന്ത്രി

വീട്ടിലെ പ്രസവത്തെ കുറിച്ച് സമൂഹ മാധ്യമങ്ങളിലൂടെയുള്ള തെറ്റായ പ്രചാരണങ്ങൾ കുറ്റകരമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. അശാസ്ത്രീയ മാർഗങ്ങളിലൂടെയുള്ള പ്രസവം അമ്മയുടെയും കുഞ്ഞിന്റെയും ജീവന് ഭീഷണിയാണ്. അതിനാൽ പൊതുജനാരോഗ്യ നിയമപ്രകാരവും ഭാരതീയ ന്യായ സംഹിത വകുപ്പുകൾ പ്രകാരവും നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു സംസ്ഥാനത്ത് പ്രതിവർഷം 400ഓളം പ്രസവങ്ങൾ വീട്ടിൽ വെച്ച് നടക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ വർഷം ആകെ രണ്ട് ലക്ഷത്തോളം പ്രസവങ്ങളാണ് നടന്നത്. അതിൽ 382 പ്രസവങ്ങൾ വീട്ടിലാണ് നടന്നത്. അതിഥി തൊഴിലാളികളുടെ ഇടയിലും ആദിവാസി മേകലയിലും വീട്ടിലെ പ്രസവം നടക്കുന്നുണ്ട് .ഇതിന്റെ കാര്യകാരണങ്ങളെ കുറിച്ച് വിശദമായി പഠിച്ച് തുടർ നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകി. ചികിത്സ നിഷേധിക്കുന്നത് കുറ്റകരമാണെന്നും മന്ത്രി പറഞ്ഞു.
Kerala
മകളെ ബലാത്സംഗം ചെയ്തു കൊന്ന കേസിലെ പ്രതിയെ വെടിവച്ച് കൊലപ്പെടുത്തിയ ശങ്കരനാരായണന് അന്തരിച്ചു

മലപ്പുറം: മകളെ ബലാത്സംഗം ചെയ്തു കൊന്നയാളെ വെടിവച്ച് കൊലപ്പെടുത്തിയ മഞ്ചേരി സ്വദേശി ശങ്കരനാരായണന്(75) മരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് മഞ്ചേരിയിലെ വീട്ടില്‍വച്ചായിരുന്നു മരണം. 2001ലായിരുന്നു ശങ്കരനാരായണന്റെ പതിമൂന്നുകാരിയായ മകള്‍ കൃഷ്ണപ്രിയയെ അയല്‍വാസി ക്രൂരബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയത്. പിന്നീട് 2002ല്‍ പ്രതി ജാമ്യത്തിലിറങ്ങിയപ്പോള്‍ ശങ്കനാരായണനും മറ്റ് രണ്ട് പേരും ചേര്‍ന്ന് ഇയാളെ കൊലപ്പെടുത്തി. ശേഷം ഇവര്‍ പോലീസില്‍ കീഴടങ്ങി. കേസില്‍ മൂന്ന് പേരെയും മഞ്ചേരി സെഷന്‍സ് കോടതി ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചിരുന്നു. എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ ഹൈക്കോടതി ഇവരെ വെറുതേ വിടുകയായിരുന്നു.
Kerala
കൃഷ്ണവിഗ്രഹം ഏതുദിശയിൽ വെക്കണം, കണി കാണേണ്ടത് കുളി കഴിഞ്ഞോ, എപ്പോൾ ഉണരണം? എങ്ങനെ വിഷുക്കണിയൊരുക്കാം

ഐശ്വര്യവും സമ്പല്‍സമൃദ്ധിയും ചൊരിഞ്ഞുകൊണ്ട് മറ്റൊരു വിഷുക്കാലം കൂടി വന്നെത്തുകയാണ്. അതിരാവിലെ എഴുന്നേറ്റ് കണികണ്ട് കൈനീട്ടം വാങ്ങുന്നത് വര്‍ഷം മുഴുവന്‍ ഐശ്വര്യം പ്രദാനം ചെയ്യുമെന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ കണിയൊരുക്കുന്നതിനും പ്രാധാന്യമുണ്ട്. കണിയൊരുക്കുന്നതിന് ചിട്ടകളേറെയുണ്ടെങ്കിലും എല്ലാത്തിനുമപ്പുറം നമ്മുടെ മനസ്സിലെ നന്മയും വിശ്വാസവും തന്നെയാണ് പ്രധാനം.
ഓരോ വസ്തുവും സത്വ, രജോ, തമോ ഗുണമുള്ളവയാണ്. കണിയൊരുക്കാന്‍ സത്വഗുണമുള്ളവയേ പരിഗണിക്കാവൂ. തേച്ചു വൃത്തിയാക്കിയ നിലവിളക്കേ ഉപയോഗിക്കാവൂ. ഓട്ടുരുളിയിലാണ് കണിയൊരുക്കേണ്ടത്. ഉരുളി തേച്ചുവൃത്തിയാക്കണം. ഉണക്കലരിയും നെല്ലും ചേര്‍ത്തു പകുതിയോളം നിറയ്ക്കുക. ഇതില്‍ നാളികേരമുറി വയ്ക്കണം. നാളികേരമുറിയില്‍ എണ്ണനിറച്ച് തിരിയിട്ടുകത്തിക്കുന്ന പതിവ് ചിലയിടങ്ങളിലുണ്ട്. സ്വര്‍ണ്ണവര്‍ണത്തിലുള്ള കണിവെള്ളരി ഇതിനൊപ്പം വയ്ക്കണം.ചക്ക, മാങ്ങ, കദളിപ്പഴം എന്നിവയാണ് പിന്നീട് വയ്ക്കേണ്ടത്. ചക്ക, ഗണപതിയുടെ ഇഷ്ടഭക്ഷണമാണെന്നാണ് വിശ്വാസം. മാങ്ങ സുബ്രഹ്മണ്യനും കദളിപ്പഴം ഉണ്ണിക്കണ്ണനും പ്രിയമാണ്. ഇത്രയുമായാല്‍ വാല്‍ക്കണ്ണാടി വയ്ക്കാം. ഭഗവതിയുടെ സ്ഥാനമാണ് വാല്‍ക്കണ്ണാടിയ്‌ക്കെന്നാണ് വിശ്വാസം. കണിക്കൊപ്പം സ്വന്തം മുഖവും കണ്ടുണരാന്‍ കൂടിയാണിത്. ദൈവത്തിനൊപ്പം സ്വത്വവുമറിയുക എന്നും സങ്കല്‍പ്പമുണ്ട്. കൃഷ്ണവിഗ്രഹം ഇതിനടുത്തുവയ്ക്കാം. കൃഷ്ണവിഗ്രഹം അല്ലെങ്കില്‍ ചിത്രവും കിഴക്കു നിന്ന് പടിഞ്ഞാറ് അഭിമുഖമായാണ് വെയ്‌ക്കേണ്ടത്. ദീപപ്രഭമൂലമുള്ള ഒരു നിഴലും വിഗ്രഹത്തില്‍ പതിയ്ക്കരുത്.
തൊട്ടടുത്ത താലത്തില്‍ കോടിമുണ്ടും ഗ്രന്ഥവും നാണയത്തുട്ടുകളും സ്വര്‍ണവും വയ്ക്കണം. കുങ്കുമച്ചെപ്പും കണ്‍മഷിക്കൂട്ടും ഇതിനൊപ്പം വയ്ക്കുന്നവരുണ്ട്. നാണയത്തുട്ടുകള്‍ വെറ്റിലയ്ക്കും പാക്കിനുമൊപ്പം വേണം വയ്ക്കാന്‍. ലക്ഷ്മിയുടെ പ്രതീകമാണ് സ്വര്‍ണവും നാണയങ്ങളും. ഗ്രന്ഥം സരസ്വതിയെ കുറിക്കുന്നു.
പച്ചക്കറി വിത്തുകള്‍ വയ്ക്കുന്നതും നല്ലതാണ്. കണികണ്ടശേഷം ഈ വിത്തുകള്‍ വിതയ്ക്കുന്ന പതിവ് ചിലയിടങ്ങളില്‍ ഇപ്പോഴുമുണ്ട്. ഓട്ടുകിണ്ടിയടില്‍ വെള്ളംനിറച്ചുവയ്ക്കണം. ജിവന്റേയും പ്രപഞ്ചത്തിന്റേയും ആധാരമായ ജലം കണ്ണില്‍ത്തൊട്ടശേഷമാവണം കണികാണേണ്ടത്.കണികാണേണ്ടത് എപ്പോഴാണെന്ന സംശയം ചിലര്‍ക്കുണ്ടാവാം. ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ഉണര്‍ന്നെഴുന്നേറ്റ് കണി കാണണമെന്നാണ് പഴമക്കാരുടെ വിശ്വാസം. സൂര്യോദയത്തിന് 48 മിനിറ്റ് മുമ്പാണ് ബ്രാഹ്മമുഹൂര്‍ത്തമെന്ന് പറയപ്പെടുന്നത്. അങ്ങനെ നോക്കുമ്പോള്‍ ഏകദേശം 4.24 നും 5.12 നുമിടയിലാണ് ബ്രഹ്മമുഹൂര്‍ത്തം. കുളിയും പ്രഭാതകൃത്യങ്ങളും കഴിഞ്ഞ് കണി കാണുന്നത് ഉചിതമല്ല. ഉണര്‍ന്നെഴുന്നേറ്റ് ആദ്യം കാണുന്നതാണല്ലോ കണി. അപ്പോള്‍ കുളി കഴിഞ്ഞു കണ്ടാല്‍ അത് കണിയെന്ന സങ്കല്‍പ്പത്തിന് തന്നെ വിപരീതമാണല്ലോ. പുലർച്ചേ കാണേണ്ടത് കൊണ്ടുതന്നെ തലേന്ന് രാത്രി തന്നെ കണിയൊരുക്കണം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്