ഐ.ടി.ഐ പ്രവേശനം: വെരിഫിക്കേഷൻ വ്യാഴാഴ്ച വരെ നീട്ടി

കണ്ണൂർ : സർക്കാർ ഐ.ടി.ഐ.കളിലെ അഡ്മിഷൻ നടപടികളുടെ ഭാഗമായുള്ള വെരിഫിക്കേഷൻ വ്യാഴാഴ്ച വരെ നീട്ടി. അപേക്ഷ ഫീസ് ഒടുക്കാത്തതോ അപേക്ഷകളുടെ വെരിഫിക്കേഷൻ പൂർത്തിയാക്കാത്തതോ ആയ അപേക്ഷകർക്ക് ഫീസ് അടക്കാനും വെരിഫിക്കേഷൻ പൂർത്തിയാക്കുന്നതിനും ജൂലൈ 18 വരെയാണ് സമയം അനുവദിച്ചത്.