Connect with us

Kerala

വൈദ്യുതി അപകട സാധ്യത അറിയിക്കാൻ വാട്സാപ്പ് സംവിധാനം

Published

on

Share our post

പൊതുജനങ്ങൾക്ക് വൈദ്യുതി ശൃംഖലയുമായി ബന്ധപ്പെട്ട അപകട സാധ്യത അറിയിക്കാൻ പ്രത്യേക വാട്സാപ്പ് സംവിധാനം. കെ എസ് ഇ ബിയുടെ എമർജൻസി നമ്പരായ 9496010101 എന്ന നമ്പറിൽ വാട്സാപ്പ് സന്ദേശം അയക്കാം.

അപകടസാധ്യതയുള്ള പോസ്റ്റ്, ലൈനിന്റെ ചിത്രത്തിനൊപ്പം കൃത്യമായ സ്ഥലം, പോസ്റ്റ് നമ്പർ, സെക്ഷൻ ഓഫീസിന്റെ പേര്, ജില്ല, വിവരം അറിയിക്കുന്ന ആളുടെ പേര്, ഫോൺ നമ്പർ തുടങ്ങിയ വിവരങ്ങൾ സന്ദേശത്തിൽ ഉൾപ്പെടുത്തിയിരിക്കണം.

കെഎസ്ഇബിയുടെ കേന്ദ്രീകൃത ഉപഭോക്തൃ സേവന കേന്ദ്രത്തിലെ ഉദ്യോഗസ്ഥർ സന്ദേശം പരിശോധിച്ച് എത്രയും വേഗം അതത് സെക്ഷൻ ഓഫീസുകളിലേക്ക് പരിഹാര നിർദ്ദേശമുൾപ്പെടെ കൈമാറും.

ഈ നമ്പർ എമർജൻസി ആവശ്യങ്ങൾക്ക് മാത്രം ഉള്ളതാണ് പരാതികൾക്കും അന്വേഷണങ്ങൾക്കും 1912 എന്ന 24X7 ടോൾഫ്രീ നമ്പരിൽ ബന്ധപ്പെടാം.


Share our post

Kerala

12 വയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; സഹോദരന് 123 വർഷം തടവ്

Published

on

Share our post

മലപ്പുറം: അരീക്കോട് പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിച്ച സഹോദരന് 123 വർഷം തടവ്. മഞ്ചേരി പോക്സോ കോടതിയുടേതാണ് വിധി. സഹോദരന് 19 വയസാണ്. 7 ലക്ഷം രൂപ പിഴയും ഒടുക്കണം. പിഴ തുക പെൺകുട്ടിയുടെ ക്ഷേമത്തിനായി കൈമാറും.വിധി കേട്ടയുടൻ പ്രതി കയ്യിൽ കരുതിയിരുന്ന ബ്ലേഡ് ഉപയോഗിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. 2019ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഗർഭിണിയായ പെൺകുട്ടി കു‍ഞ്ഞിന് ജന്മം നൽകിയിരുന്നു. ഡിഎൻഎ പരിശോധനയ്ക്ക് ഒടുവിലാണ് സഹോദരനാണ് പ്രതിയെന്ന് കണ്ടെത്തിയത്. മാതാവും ബന്ധുക്കളും സഹോദരനെ രക്ഷപ്പെടുത്താനുള്ള ശ്രമം നടത്തിയിരുന്നു.


Share our post
Continue Reading

Kerala

നെല്ലിയാമ്പതിയിൽ വിനോദ സഞ്ചാരികളുമായി പോയ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; എട്ട് പേര്‍ക്ക് പരിക്ക്

Published

on

Share our post

പാലക്കാട്:പാലക്കാട് നെല്ലിയാമ്പതിയിൽ വിനോദ സഞ്ചാരികളുമായി പോയ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. സംഭവത്തിൽ ജീപ്പിലുണ്ടായിരുന്ന എട്ട് പേര്‍ക്ക് പരിക്കേറ്റു. വ്യൂ പോയന്‍റ് കാണാൻ പോയ വിനോദ സഞ്ചാരികളാണ് അപകടത്തിൽപ്പെട്ടത്. ജീപ്പ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നുവെന്നാണ് വിവരം. എട്ടുപേരുടെയും പരിക്കുകൾ ഗുരുതരമല്ലെന്ന് സൂചന.പരിക്കേറ്റവരെ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.നെല്ലിയാമ്പതിയിലെ പ്രധാന കേന്ദ്രത്തിൽ നിന്ന് വിനോദ സഞ്ചാര വകുപ്പ് തന്നെ ഏര്‍പ്പെടുത്തിയ ജീപ്പുകളിലാണ് വ്യൂ പോയന്‍റിലേക്ക് പോകുന്നത്. ഓഫ് റോഡുകളില്‍ വാഹനം ഓടിക്കാൻ പരിചയമുള്ളവരാണ് ജീപ്പ് ഓടിക്കുന്നത്. കുത്തനെയുള്ള ഇറക്കവും ചെളിയും മറ്റും നിറഞ്ഞതാണ് റോഡ്. ശക്തമായ മഴയെ തുടര്‍ന്ന് റോഡിൽ നല്ല രീതിയിൽ തെന്നലുണ്ടായിരുന്നുവെന്നാണ് പറയുന്നത്. പെട്ടെന്ന് ജീപ്പ് മറിഞ്ഞ് താഴ്ചയിലേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം.അപകടത്തിൽപ്പെട്ടവരുടെ കൂടുതൽ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.


Share our post
Continue Reading

Kerala

കൈയിലുള്ള പണം അഞ്ചിരട്ടിയാക്കാം ; പുതിയ സൈബർ തട്ടിപ്പ്

Published

on

Share our post

കൊച്ചി:കൈയിലുള്ള പണം അഞ്ചിരട്ടിയാക്കാമെന്ന വാഗ്‌ദാനവുമായി മണി എക്‌സ്‌ചേഞ്ച്‌ സൈബർ തട്ടിപ്പുസംഘങ്ങൾ സജീവമാകുന്നു. സമൂഹമാധ്യമ ഗ്രൂപ്പുകളിൽ ഇന്ത്യൻ രൂപയുടെയും ഡോളർ അടക്കമുള്ള വിദേശ കറൻസികളുടെയും ചിത്രങ്ങൾ നൽകിയാണ്‌ ഇവർ ധനമോഹികളെ ആകർഷിക്കുന്നത്‌. ദിർഹം, ഡോളർ, ദിനാർ, റിയാൽ എന്നിവയെല്ലാം കൈവശമുണ്ടെന്നാണ്‌ അവകാശവാദം. തങ്ങൾതന്നെ അച്ചടിക്കുന്ന പണമാണെന്നും അതിനാലാണ്‌ അഞ്ചിരട്ടി തുക അയച്ചുതരുന്നതെന്നും വിശ്വസിപ്പിക്കും. യഥാർഥ കറൻസിക്ക്‌ തുല്യമാണെന്നും പണം നിങ്ങളുടെ ബാങ്ക്‌ അക്കൗണ്ടിൽ അയച്ചുതരാമെന്നും ഇവർ അവകാശപ്പെടും.

പോസ്റ്റുകളിൽ കയറിയാൽ പിന്നീട്‌ വാട്‌സാപ്പിലേക്ക്‌ സംസാരം മാറും. വിദേശ വാട്‌സാപ് നമ്പറിൽ നിന്ന്‌ മോഹനവാഗ്‌ദാനങ്ങൾ ഒഴുകിയെത്തും. 60,000 രൂപ തന്നാൽ അത്‌ മൂന്നുലക്ഷമാക്കി മടക്കിനൽകാമെന്നാണ്‌ വാഗ്‌ദാനങ്ങളിൽ ഒന്ന്‌. 6000 ഡോളറാണെങ്കിൽ 30,000 ആയി തിരിച്ചുതരാമെന്നും വാഗ്‌ദാനം. ക്രിപ്‌റ്റോകറൻസിയായി നൽകിയാലും പണം സ്വീകരിക്കും. അരമണിക്കൂറിനുള്ളിൽ അക്കൗണ്ടിൽ പണമെത്തുമെന്നാണ്‌ ഇവർ അവകാശപ്പെടുന്നത്‌. ഇന്ത്യയിൽമാത്രമല്ല, മറ്റു രാജ്യങ്ങളിലും ഇത്തരം പണമിടപാടുകൾ നടത്താറുണ്ടെന്നാണ്‌ പ്രധാന അവകാശവാദം. ഇവർ പറയുന്ന അക്കൗണ്ടിൽ പണം ഇട്ടാൽ ഉടൻ വാട്‌സാപ്പിൽ നിങ്ങളെ ബ്ലോക്ക്‌ ചെയ്യും. പിന്നെ അടുത്ത ഫോൺനമ്പറുമായി അടുത്ത ഇരയെ തേടി തട്ടിപ്പ്‌ തുടരും.തട്ടിപ്പുകാരുടെ വാക്ക്‌ കേട്ട്‌ പലർക്കും പണം നഷ്ടമായിട്ടുണ്ടെന്ന്‌ സൈബർ വിദഗ്‌ധൻ ജിയാസ്‌ ജമാൽ പറയുന്നു. നാണക്കേട്‌ ഭയന്ന്‌ പലരും പരാതി നൽകാൻ മുന്നോട്ടുവരാറില്ലെന്നും അദ്ദേഹം പറഞ്ഞു.


Share our post
Continue Reading

IRITTY7 hours ago

സന്ദർശകരുടെ മനം കുളിർപ്പിച്ച് ആറളം ഫാമിലെ പൂക്കൾ

Kerala7 hours ago

12 വയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; സഹോദരന് 123 വർഷം തടവ്

KETTIYOOR7 hours ago

പൊട്ടിപ്പൊളിഞ്ഞ് അടക്കാത്തോട് റോഡ്

Kerala7 hours ago

നെല്ലിയാമ്പതിയിൽ വിനോദ സഞ്ചാരികളുമായി പോയ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; എട്ട് പേര്‍ക്ക് പരിക്ക്

Kannur8 hours ago

ഇത്‌ പ്ലസ്‌ വൺ അല്ല നമ്പർ വൺ

Kerala8 hours ago

കൈയിലുള്ള പണം അഞ്ചിരട്ടിയാക്കാം ; പുതിയ സൈബർ തട്ടിപ്പ്

Kerala9 hours ago

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല: പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

Social9 hours ago

ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചറുമായി പുതിയ ഐ.ഒ.എസ് അപ്‌ഡേറ്റ് വരുന്നു; തിയ്യതി, പുതിയ ഫീച്ചറുകള്‍

Kerala10 hours ago

കാർഷിക യന്ത്രങ്ങളുടെ സർവ്വീസ് ക്യാമ്പ്: അപേക്ഷാ തീയതി നീട്ടി

Kannur10 hours ago

ദസറ: ഇതര സംസ്ഥാന ടൂറിസ്റ്റ് വാഹനങ്ങള്‍ക്ക് പെര്‍മിറ്റ് നികുതി ഇളവ്

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News7 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR10 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!