കോഴിക്കോട്-കണ്ണൂർ റൂട്ടിലെ സർവീസ് ബഹിഷ്കരിക്കാൻ ബസ് തൊഴിലാളികൾ

കോഴിക്കോട്: കോഴിക്കോട്-കണ്ണൂർ, കോഴിക്കോട്-വടകര റൂട്ടിലെ സർവീസ് തിങ്കളാഴ്ച മുതൽ ബഹിഷ്കരിക്കാൻ സ്വകാര്യ ബസ് തൊഴിലാളികൾ. ഈ റൂട്ടിലോടുന്ന ഒരുവിഭാഗം തൊഴിലാളികളാണ് സർവീസ് ബഹിഷ്കരിക്കാൻ തീരുമാനിച്ചത്. ദേശീയപാതാ വികസന പ്രവൃത്തി കാരണം റോഡിൽ നിറയെ ചെളിയും വെള്ളക്കെട്ടുമായതിനാൽ ബസ് ഓടിക്കാൻ കഴിയാത്ത സാഹചര്യമായതിനാലാണ് സർവീസ് ബഹിഷ്കരിക്കാൻ തീരുമാനിച്ചത്. മണിക്കൂറുകളോളം ഗതാഗത തടസമുണ്ടാകുന്നതിനാൽ കൃത്യസമയത്ത് സർവീസ് നടത്താൻ കഴിയുന്നില്ലെന്നും തൊഴിലാളികൾ പറയുന്നു.