Kerala
രാജീവ് ഗാന്ധി നാഷണല്‍ ഏവിയേഷന്‍ യൂണിവേഴ്‌സിറ്റി പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം

ഏവിയേഷൻ മേഖലയുമായി ബന്ധപ്പെട്ട രണ്ടു പ്രോഗ്രാമുകളിലെ പ്രവേശനത്തിന്, കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ കീഴിലുള്ള കേന്ദ്ര സർവകലാശാലയായ ഉത്തർപ്രദേശ് അമേഠിയിലെ രാജീവ്ഗാന്ധി നാഷണൽ ഏവിയേഷൻ യൂണിവേഴ്സിറ്റി (ആർ.ജി.എൻ.എ.യു.) അപേക്ഷ ക്ഷണിച്ചു. ഏവിയേഷൻ സർവീസസ് ആൻഡ് എയർ കാർഗോ ബാച്ച്‌ലർ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് (ബി.എം.എസ്.) പ്രോഗ്രാം പ്രവേശനത്തിന് കുറഞ്ഞത് 50 ശതമാനം മാർക്കോടെ (പട്ടികവിഭാഗക്കാർക്ക് 45 ശതമാനം) ഏതെങ്കിലും സ്ട്രീമിൽ പ്ലസ് ടു ജയിച്ചവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി, പ്രവേശനത്തിന്റെ അവസാന ദിവസം 21 വയസ്സ്. ലോജിസ്റ്റിക്സ് സെക്ടർ സ്കിൽ കൗൺസിലുമായി സഹകരിച്ചുനടത്തുന്ന ഈ അപ്രന്റിസ് എംബഡഡ് പ്രോഗ്രാമിൽ, രണ്ടുവർഷത്തെ പഠനവും ഏവിയേഷൻ/കാർഗോ കമ്പനികളിലെ ഒരുവർഷത്തെ അപ്രൻറിസ് പരിശീലനവും ഉൾപ്പെടുന്നു.
മൂന്നാംവർഷത്തിലുള്ള അപ്രൻറിസ്ഷിപ്പ് കാലയളവിൽ 7500 രൂപമുതൽ 18,000 രൂപവരെ സ്റ്റൈപ്പെൻഡ് ലഭിക്കും. ജി.എം.ആർ. ഏവിയേഷൻ അക്കാദമിയുമായി സഹകരിച്ചുനടത്തുന്ന 18 മാസം ദൈർഘ്യമുള്ള പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ എയർപോർട് ഓപ്പറേഷൻസ് (പി.ജി.ഡി.എ.ഒ.) പ്രോഗ്രാമിലേക്ക് 50 ശതമാനം മാർക്കോടെയുള്ള (പട്ടികവിഭാഗക്കാർക്ക് 45 ശതമാനം) ബാച്ച്‌ലർ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി പ്രവേശനത്തിന്റെ അവസാനദിവസം 25 വയസ്സ്. 12 മാസത്തെ ക്ലാസ് റൂം പഠനവും ജി.എം.ആർ. എയർപോർട്ടിലെ ആറുമാസ ഇന്റേൺഷിപ്പും അടങ്ങുന്നതാണ് പ്രോഗ്രാം. രണ്ടു പ്രോഗ്രാമുകളിലെയും പ്രവേശനം, യോഗ്യതാ പ്രോഗ്രാം മാർക്ക്, എഴുത്തുപരീക്ഷ (ഓൺലൈൻ/ഓഫ് ലൈൻ) പേഴ്സണൽ ഇൻറർവ്യൂ എന്നിവ പരിഗണിച്ചാകും. യോഗ്യതാ കോഴ്സ് അന്തിമ പരീക്ഷാ മാർക്ക് ഷീറ്റ് ഓഗസ്റ്റ് 31-നകം ഹാജരാക്കണം. അപേക്ഷ rgnauadm.samarth.edu.in വഴി ജൂലായ് 15-ന് രാത്രി 11 വരെ നൽകാം. വിവരങ്ങൾക്ക്: rgnau.ac.in
Kerala
ഒരു മൊബൈല്‍ഫോണ്‍ കൊണ്ട് ഏത് സേവനവും വിരല്‍ത്തുമ്പില്‍,കെ സ്മാര്‍ട് തുറക്കുന്നത് വലിയ സാധ്യത:എം.ബി രാജേഷ്

തിരുവനന്തപുരം:കെ സ്മാര്‍ട് പദ്ധതി തുറക്കുന്നത് വലിയ സാധ്യതകളെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു.ഭാവിയില്‍ എല്ലാ വകുപ്പുകളുടെയും സേവനങ്ങള്‍ കെ സ്മാര്‍ടിന് കീഴില്‍ കൊണ്ടുവരാന്‍ കഴിയും.എല്ലാ സേവനങ്ങള്‍ക്കുമായി ഒരൊറ്റ ആപ്പ് എന്ന നേട്ടം കൈവരിക്കാനാകും.നിലവില്‍ തദ്ദേശസ്ഥാപനങ്ങളിലെ സേവനങ്ങളാണ് ലഭ്യമാകുന്നത്.ഒരു മൊബൈല്‍ ഫോണ്‍ കൊണ്ട് ഏത് സേവനവും ജനങ്ങളുടെ വിരല്‍ത്തുമ്പിലെത്തും.ഓഫീസ് സമയം കഴിഞ്ഞും സൗകര്യപ്പെടുമ്പോഴെല്ലാം ഉദ്യോഗസ്ഥര്‍ക്ക് ഫയലുകള്‍ തീര്‍ക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. അതിഥി തൊഴിലാളികള്‍ക്കിടയിലെ ലഹരിവിരുദ്ധ പ്രചാരണത്തിന് പ്രധാന തടസ്സം ഭാഷയാണ്.അവരുടെ തന്നെ ഭാഷകളില്‍ പ്രചാരണം ശക്തമാക്കാന് നടപടി സ്വീകരിക്കും.അതിഥി തൊഴിലാളികള്‍ക്കിടയില്‍ നിന്ന് തന്നെ ഇതിനായി വോളന്‍റിയര്‍മാരെ കണ്ടെത്തും.അതിഥി തൊഴിലാളികളെ കേന്ദ്രീകരിച്ചുള്ള റാക്കറ്റിനെതിരെ പൊലീസുമൊത്ത് ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
Kerala
വറുത്ത കായയ്ക്ക് ‘ചൂടേറും’; ശര്‍ക്കരയുപ്പേരി കിലോയ്ക്ക് 400 രൂപ

കോഴിക്കോട്: വിഷുനാളില്‍ സദ്യക്കൊപ്പം വറുത്ത കായ കാണുന്നത് അപൂര്‍വമായിരിക്കും. നേന്ത്രക്കായയുടെ വിലയും വറുത്ത കായയ്ക്ക് ഉപയോഗിക്കുന്ന മറ്റു വസ്തുക്കളുടെ വിലയും കുതിച്ചുയര്‍ന്നതോടെ വിഷുവിന് വറുത്ത കായയ്ക്ക് ‘ചൂടേറും.’ കഴിഞ്ഞ വിഷുക്കാലത്തെക്കാള്‍ വില കൂടിയതാണ് ഉപഭോക്താക്കളെ വറുത്ത കായ വാങ്ങുന്നതില്‍നിന്ന് പിന്നോട്ടടുപ്പിക്കുന്നത്.കിലോയ്ക്ക് 400 രൂപയാണ് ശര്‍ക്കരയുപ്പേരിയുടെ വില. കാലംതെറ്റിപ്പെയ്ത മഴയാണ് നേന്ത്രക്കായയുടെ വിലവര്‍ധനയ്ക്ക് കാരണം. നാളികേരത്തിന്റെ വിലവര്‍ധന വെളിച്ചെണ്ണയുടെ വിലകൂടാനും കാരണമായെന്ന് വ്യാപാരികള്‍ പറയുന്നു. ഒരു ടിന്‍ വെളിച്ചെണ്ണയ്ക്ക് 4575 രൂപയാണ് വില. കഴിഞ്ഞതവണ 2100 രൂപയായിരുന്നു വില. നാള്‍ക്കുനാള്‍ അസംസ്‌കൃതവസ്തുക്കളുടെ വില കൂടുകയാണെങ്കില്‍ വറുത്ത കായ വ്യാപാരം പ്രതിസന്ധിയിലാവുമെന്ന് ഉറപ്പ്.
Kerala
മൈസുരുവിൽ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു

ബെംഗളുരു: മൈസുരുവിൽ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു. കോട്ടയം എരുമേലി എരുത്വാപ്പുഴ സ്വദേശിനി കാർത്തിക ബിജു (24) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സഹപ്രവർത്തകൻ ഗിരിശങ്കർ തരകനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് മൈസുരു നഞ്ചൻഗുഡിനടുത്തുള്ള കൊട്ഗൊള എന്ന സ്ഥലത്ത് വച്ച് ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു. റോഡ് പണി നടക്കുന്നതിനാൽ ബൈക്ക് തെന്നി മറിഞ്ഞാണ് ഡിവൈഡറിലിടിച്ചത്. യുവതി സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. യുവാവിനെ മൈസുരു ജെഎസ്എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇദ്ദേഹം തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്. മൃതദേഹം നാളെ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. നാട്ടിൽ നിന്ന് ബെംഗളുരുവിലേക്ക് തിരികെ വരികയായിരുന്നു ഇരുവരും. ബെംഗളുരുവിലെ ഒരു ഐടി സ്ഥാപനത്തിൽ സഹപ്രവർത്തകരാണ് രണ്ട് പേരും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്