Connect with us

Kannur

തൃശൂരിന് മഹാത്മജി പ്രതിമ ഒരുക്കി ചിത്രൻ

Published

on

Share our post

കണ്ണൂർ : തൃശൂർ നഗരത്തിൽ സ്ഥാപിക്കുന്നതിനായി മൂന്നടി ഉയരുള്ള ഗാന്ധി പ്രതിമ വെങ്കല ആന്റീക്ക് ഫിനിഷിൽ ഫൈബർ ഗ്ലാസിലാണ് പൂർത്തീകരിക്കുന്നത് .പുഞ്ചിരി തൂകി ഇരിക്കുന്ന രീതിയിലാണ് ശില്പത്തിന്റെ രൂപഘടന. പ്രശസ്ത ശില്പി ചിത്രൻ കുഞ്ഞിമംഗലം ഗാന്ധി പ്രതിമയുടെ അവസാനമിനുക്കുപണിയിലാണിപ്പോൾ.

മാഹാത്മജിയുടെ ഫോട്ടോകളും വീഡിയോകളുമാണ് ശില്പനിർമ്മാണത്തിന് മാതൃകയായത്. തൃശൂർ സോഷ്യൽ സർവ്വീസ് ക്ലബിന്റെ നേതൃത്വത്തിൽ ആണ് ശില്പം സ്ഥാപിക്കുന്നത്. നിർമ്മണ കമ്മിറ്റി ആവശ്യമായ നിർദേശങ്ങൾ നൽകിയിരുന്നു. തൃശൂർ മുൻസിപ്പൽ കോർപ്പറേഷൻ ഓഫീസിന് മുൻപിലും ചിത്രന്റെ മഹാത്മാഗാന്ധി ശില്പം സ്ഥാപിച്ചിട്ടുണ്ട്. ഇതിനകം വിദേശരാജ്യങ്ങളിലടക്കം നിരവധി ശില്പങ്ങൾ നിർമ്മിച്ച് ശ്രദ്ധേയനായ ഈ യുവശില്പിക്ക് നിരവധി പുരസ്ക്കാരങ്ങൾ ഇതിനകം ലഭിച്ചിട്ടുണ്ട്. കെ.ചിത്ര, സുദർശൻ എന്നിവരാണ് ശില്പ നിർമ്മാണത്തിൽ സഹായികളായി നിന്നത്. ശില്പത്തിന്റെ അനാച്ഛാദനം ഉടൻ നടക്കും.


Share our post

Kannur

ഫിസിക്‌സ് ഗസ്റ്റ് അധ്യാപക ഒഴിവ്

Published

on

Share our post

കണ്ണൂർ: കൃഷ്ണമേനോൻ മെമ്മോറിയൽ ഗവ. വനിത കോളേജിൽ ഫിസിക്‌സ് വിഷയത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കോഴിക്കോട് ഓഫീസിൽ പേര് രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 16ന് രാവിലെ 10.30ന് പ്രിൻസിപ്പൽ മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം.ഫോൺ: 04972746175.


Share our post
Continue Reading

Kannur

വിദ്യാഭ്യാസ ആനുകൂല്യം: ഓൺലൈൻ അപേക്ഷ ക്ഷണിച്ചു

Published

on

Share our post

കണ്ണൂർ : കേരള തൊഴിലാളി ക്ഷേമനിധി ബോർഡിലെ വരിക്കാരായ തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസ ആനുകൂല്യത്തിന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു.2024-25 അധ്യയന വർഷത്തിൽ എട്ട്, ഒമ്പത്, പത്ത്, പ്ലസ് വൺ ക്ലാസുകൾ മുതൽ ബിരുദ ബിരുദാനന്തര കോഴ്സുകൾ, പ്രൊഫഷണൽ കോഴ്സുകൾ, ഡിപ്ലോമ കോഴ്സുകൾ, കോച്ചിങ്ങ് ഉൾപ്പെടെ പഠിക്കുന്നവർക്ക് അപേക്ഷിക്കാം.മുൻ അധ്യയന വർഷങ്ങളിൽ ആനുകൂല്യം ലഭിച്ചവർ ആനുകൂല്യം പുതുക്കുന്നതിന് അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. അപേക്ഷകൻ ജോലി ചെയ്യുന്ന സ്ഥാപന ഉടമയുടെ സാക്ഷ്യപത്രം എന്നിവയുടെ മാതൃക വെബ് സൈറ്റിൽ നിന്നും ഡൗൺ ലോഡ് ചെയ്ത് സാക്ഷ്യപ്പെടുത്തിയ ശേഷം അപേക്ഷ സമർപ്പിക്കണം. www.labourwelfarefund.in വെബ്‌സൈറ്റ് മുഖേന നവംബർ 25നകം അപേക്ഷ സമർപ്പിക്കണം.


Share our post
Continue Reading

Kannur

ഓണ്‍ലൈൻ തട്ടിപ്പുകാര്‍ക്കു വേണ്ടി ബാങ്ക് അക്കൗണ്ട്; 50ഓളം വിദ്യാര്‍ഥികള്‍ നിരീക്ഷണത്തില്‍

Published

on

Share our post

പാനൂർ: ഓണ്‍ലൈൻ തട്ടിപ്പുകാർക്ക് പണം ശേഖരിക്കാൻ ബാങ്ക് അക്കൗണ്ടുകള്‍ എടുത്തു നല്‍കിയ കോളജ്, ഹയർ സെക്കൻഡറി സ്കൂള്‍ വിദ്യാർഥികള്‍ ഉള്‍പ്പെടെ 50 ഓളം പേർ പൊലീസ് നിരീക്ഷണത്തില്‍.പെരിങ്ങത്തൂർ, പാനൂർ മേഖലയിലുള്ള വിദ്യാർഥികളാണ് കെണിയില്‍പെട്ടിരിക്കുന്നത്. ഓണ്‍ലൈൻ തട്ടിപ്പുകള്‍ക്കിരയായവർ നല്‍കിയ പരാതിയില്‍ ആലപ്പുഴ പട്ടണക്കാട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ പെരിങ്ങത്തൂരില്‍ നിന്ന് രണ്ട് കോളജ് വിദ്യാർഥികള്‍ പിടിയിലായിയിരുന്നു. നേരത്തെ, സമാന സംഭവത്തില്‍ വടകര മേഖലയില്‍ നിന്ന് നാല് വിദ്യാർഥികളെ മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഓണ്‍ലൈനിലൂടെ ശേഖരിക്കുന്ന പണം വിനിമയം നടത്തുന്നതിനായി ബാങ്ക് അക്കൗണ്ടുകള്‍ വാടകക്ക് നല്‍കിയ വിദ്യാർഥികളെ കണ്ടെത്തുന്നതിന് സൈബർ പൊലീസും രംഗത്തുണ്ട്. കഴിഞ്ഞ ആഴ്ച വടകര മേഖലയില്‍നിന്ന് നാല് കോളജ് വിദ്യാർഥികളെ ഭോപാല്‍ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് പെരിങ്ങത്തൂർ, പാനൂർ മേഖലയില്‍നിന്ന് ഇത്തരം തട്ടിപ്പുകള്‍ക്ക് 50 ലധികം വിദ്യാർഥികള്‍ ചതിയില്‍ അകപ്പെട്ടതായി പൊലീസിന് വിവരം ലഭിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്ന് തട്ടിപ്പിനിരയായവർ നല്‍കിയ പരാതിയില്‍ അകപ്പെടുന്ന വിദ്യാർഥികളുടെ കാര്യത്തില്‍ വലിയ ആശങ്കയാണുള്ളത്.

സ്കൂള്‍, കോളജ് വിദ്യാർഥികളെയും സാധാരണക്കാരായ തൊഴിലാളികളെയും സമീപിച്ച്‌ പണമിടപാട് നടത്തുന്നതിന് താല്‍ക്കാലിക അക്കൗണ്ടുകള്‍ വാങ്ങുന്ന ഏജന്റുമാരെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഓരോ പണമിടപാടുകള്‍ക്കും നിശ്ചിത തുക അക്കൗണ്ടുകള്‍ എടുത്ത് നല്‍കിയവർക്ക് ലഭിക്കുന്നതോടെയാണ് നിരവധി വിദ്യാർഥികള്‍ ഇവരുടെ കെണിയില്‍ അകപ്പെട്ടത്.ചെറിയ കാലയളവിനുള്ളില്‍ കൂടുതല്‍ വരുമാനം നേടാമെന്ന തട്ടിപ്പ് സംഘങ്ങളുടെ മോഹന വാഗ്ദാനങ്ങളില്‍ വീണാണ് വിദ്യാർഥികള്‍ ഈ വഴി തിരഞ്ഞെടുത്തത്. സംസ്ഥാനത്ത് ഓണ്‍ലൈൻ തട്ടിപ്പുകള്‍ നടത്തുന്ന സംഘം പണം ശേഖരിക്കുന്നതിനും പിൻവലിക്കുന്നതിനും ഇത്തരത്തിലുള്ള താല്‍ക്കാലിക അക്കൗണ്ടുകളാണ് ഉപയോഗിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. അന്വേഷണങ്ങള്‍ യഥാർഥ കുറ്റവാളികളിലേക്ക് എത്താതിരിക്കാനാണ് വിദ്യാർഥികളെ കരുവാക്കി താല്‍ക്കാലിക അക്കൗണ്ടുകള്‍ ഏജന്റുമാർ മുഖേന കൈക്കലാക്കുന്നത്.

പണമിടപാട് നടത്തുന്നതിന് വേണ്ടി അക്കൗണ്ട് ഉടമകളായ വിദ്യാർഥികളുടെ എ.ടി.എം കാർഡും പിൻ നമ്ബറും നല്‍കണം. അല്ലെങ്കില്‍ ഒ.ടി.പി നമ്ബറുകള്‍ നല്‍കിയാലും അക്കൗണ്ടുകള്‍ വഴി പണം പിൻവലിക്കാനാവും. ഇത്തരം അക്കൗണ്ടുകളിലൂടെ ദിവസവും ലക്ഷങ്ങള്‍ ഇടപാടുകള്‍ നടത്തിയതായും ഇതില്‍ ചില വിദ്യാർഥികള്‍ക്ക് ബാങ്ക് നോട്ടീസ് അയച്ചതായും വിവരമുണ്ട്. പണമിടപാടിന് വേണ്ടി അക്കൗണ്ടുകള്‍ നല്‍കിയ വിദ്യാർഥികള്‍ ചതിയില്‍പ്പെട്ടതാണെന്ന വിവരം പിന്നീടാണ് അറിയുന്നത്. പെരിങ്ങത്തൂരിലെ ഒരു വിദ്യാർഥിയുടെ പേരില്‍ തമിഴ്നാട് പൊലീസ് അന്വേഷണം നടത്തുന്നതായും വിവരമുണ്ട്.പ്രതികളാവുന്ന അക്കൗണ്ടിന്റെ യഥാർഥ ഉടമകള്‍ക്ക് ആരാണ് തങ്ങളുടെ അക്കൗണ്ടുകള്‍വെച്ച്‌ തട്ടിപ്പ് നടത്തിയതെന്ന് പോലും അറിയില്ല. സംഭവം പുറത്തുവന്നതോടെ രക്ഷിതാക്കളും ആശങ്കയിലായിരിക്കുകയാണ്. ഒരു ലക്ഷം രൂപ അക്കൗണ്ടിലെത്തിയാല്‍ 5000 രൂപയാണ് വിദ്യാർഥികള്‍ക്ക് ലഭിക്കുക. കനറാ ബാങ്കിന്റെ പാനൂർ ശാഖയില്‍ മാത്രം ഇത്തരത്തില്‍ എട്ട് അക്കൗണ്ടുകള്‍ തുടങ്ങിയതായി ബാങ്ക് അധികൃതർ പറയുന്നു. അക്കൗണ്ട് എടുക്കുന്ന സമയത്ത് ബാങ്കില്‍ നല്‍കുന്ന ഫോണ്‍ നമ്ബറും വ്യാജമാണ്. ആ നമ്ബറുകളിലേക്ക് വിളിച്ചാല്‍ ഫോണെടുക്കാറില്ലെന്ന് ബാങ്ക് ജീവനക്കാർ പറയുന്നു. ഇത്തരം അക്കൗണ്ടുകളില്‍ ചിലത് സൈബർ പൊലീസ് ബ്ലോക്ക് ചെയ്തതായും അറിയുന്നു.


Share our post
Continue Reading

Kerala3 mins ago

സ്‌കൂള്‍ ടൂറുകള്‍ അടുത്തുവരുന്നു, ഉറപ്പാക്കേണ്ടത് സുരക്ഷ; കുട്ടികളുടെ വിനോദയാത്ര കുട്ടിക്കളിയല്ല

Kannur6 mins ago

ഫിസിക്‌സ് ഗസ്റ്റ് അധ്യാപക ഒഴിവ്

Kerala10 mins ago

മലയാളികൾക്ക് പൂജാ സമ്മാനവുമായി റെയിൽവേ; സ്‌പെഷ്യൽ ട്രെയിനുകൾ ഈ സംസ്ഥാനങ്ങളിലേക്ക്

Kerala23 mins ago

ഹജ്ജ്: രേഖകൾ സ്വീകരിക്കാൻ കണ്ണൂരിലും കൊച്ചിയിലും പ്രത്യേക കൗണ്ടർ

Kerala1 hour ago

സര്‍വകലാശാലകള്‍ ഇനി ഒരു കുടക്കീഴില്‍, പ്രവേശനം മുതല്‍ സര്‍ട്ടിഫിക്കറ്റ് വിതരണം വരെ ‘കെ-റീപ്’ വഴി

Kannur1 hour ago

വിദ്യാഭ്യാസ ആനുകൂല്യം: ഓൺലൈൻ അപേക്ഷ ക്ഷണിച്ചു

Kerala1 hour ago

സ്ക്രീൻ ടൈം കൂടുന്നത് ഒന്‍പത്,പത്ത് വയസ്സുകാരിൽ വിഷാദത്തിനും ഉത്കണ്ഠയ്ക്കും ഇടയാക്കുന്നു

health2 hours ago

ടോയ്‌ലറ്റിൽ ഫോൺ കൊണ്ടുപോകുന്നവർ ശ്രദ്ധിക്കുക; രോഗവുമായിട്ടാവാം തിരിച്ചിറങ്ങുന്നത്

PERAVOOR2 hours ago

വായന്നൂരിൽ കുറുനരിയുടെ കടിയേറ്റ ആറുപേർ ചികിത്സയിൽ

Kannur2 hours ago

ഓണ്‍ലൈൻ തട്ടിപ്പുകാര്‍ക്കു വേണ്ടി ബാങ്ക് അക്കൗണ്ട്; 50ഓളം വിദ്യാര്‍ഥികള്‍ നിരീക്ഷണത്തില്‍

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News7 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR10 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!