Connect with us

Kerala

കാട്ടിൽ കടന്നൽക്കുത്തേറ്റു മരിച്ചാൽ പത്ത് ലക്ഷം നഷ്ടപരിഹാരം, വന്യജീവി ആക്രമണത്തിൽ പരിക്കേറ്റാൽ ഒരു ലക്ഷം

Published

on

Share our post

കോട്ടയം: കടന്നൽ, തേനീച്ച എന്നിവയുടെ കുത്തേറ്റ് മരിച്ചാൽ അവകാശികൾക്ക് വനംവകുപ്പ് നഷ്ടപരിഹാരം നൽകും. വനത്തിനുള്ളിൽവെച്ചുള്ള ആക്രമണത്തിലാണ് മരണമെങ്കിൽ 10 ലക്ഷം രൂപയും വനത്തിനുപുറത്തുവെച്ചെങ്കിൽ രണ്ടുലക്ഷവും ലഭിക്കും. കഴിഞ്ഞ വർഷംവരെ വന്യജീവി ആക്രമണപട്ടികയിൽ കടന്നൽ, തേനീച്ച ആക്രമണം ഉൾപ്പെടുത്തിയിരുന്നില്ല.

ചികിത്സാസഹായവും നഷ്ടപരിഹാരവും

* വനത്തിനുള്ളിൽവെച്ച് പാമ്പുകടിയേറ്റ്‌ മരിച്ചാൽ അവകാശികൾക്ക്‌ നഷ്ടപരിഹാരമായി 10 ലക്ഷം രൂപ. വനത്തിനു പുറത്തുവെച്ചെങ്കിൽ രണ്ടുലക്ഷം.

* ആന, കാട്ടുപോത്ത്‌, കാട്ടുപന്നി തുടങ്ങിയ വന്യജീവികളുടെ ആക്രമണത്തിൽ വനത്തിനുള്ളിലും പുറത്തുംവെച്ച്     മരിച്ചാൽ അവകാശികൾക്ക്‌ പത്തുലക്ഷം രൂപ.

* വന്യജീവി ആക്രമണത്തിൽ പരിക്കേറ്റാൽ ചികിത്സാധനസഹായമായി പരമാവധി ഒരു ലക്ഷം രൂപ.   പട്ടികവർഗക്കാർക്ക് മുഴുവൻ ചികിത്സച്ചെലവും അനുവദിക്കും.

* വന്യമൃഗ ആക്രമണത്തിൽ അംഗവൈകല്യം സംഭവിച്ചാൽ രണ്ടുലക്ഷം രൂപവരെ സഹായം.

* വീടുകൾ, കുടിലുകൾ, കൃഷി, കന്നുകാലികൾ എന്നിവയ്ക്കുനേരേയുള്ള വന്യജീവി ആക്രമണങ്ങൾക്ക് പരമാവധി   ഒരു ലക്ഷം രൂപവരെ.

അർഹതയില്ലാത്തവർ

വന്യജീവി ആക്രമണത്തിൽ മരിക്കുന്നയാൾ വന്യജീവി സംരക്ഷണനിയമം 1972, കേരള വനനിയമം എന്നിവ പ്രകാരമുള്ള കുറ്റകൃത്യത്തിൽ ശിക്ഷിക്കപ്പെടുകയോ ഉൾപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കിൽ നഷ്ടപരിഹാരത്തിന് അർഹതയില്ല. സ്ഥിരം കുറ്റവാളിയല്ലെങ്കിൽ, വനം കുറ്റകൃത്യത്തിനിടയിലല്ലാതെയുള്ള വന്യജീവി ആക്രമണങ്ങളിൽ തുക കിട്ടും.

അപേക്ഷ

വന്യജീവി ആക്രമണത്തിൽ പരിക്കേറ്റാൽ ആറുമാസത്തിനുള്ളിലും മരിച്ചാൽ ഒരു വർഷത്തിനുള്ളിലും അപേക്ഷിക്കണം. ഇ-ഡിസ്ട്രിക്ട് മുഖേന ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്കാണ് അപേക്ഷിക്കേണ്ടത്. ഇങ്ങനെ അപേക്ഷിക്കാൻ സാധിച്ചില്ലെങ്കിൽ അക്ഷയ സെന്റർ വഴിയും അപേക്ഷിക്കാം. ആശുപത്രി ബിൽ, ഡോക്ടറുടെ സാക്ഷ്യപത്രം എന്നിവ സമർപ്പിക്കണം.

മരണമുണ്ടായാൽ വനം റെയിഞ്ച് ഓഫീസറുടെ ശുപാർശ ലഭിച്ച് 15 ദിവസത്തിനകം തുടരന്വേഷണം നടത്തണം. വില്ലേജ് ഓഫീസർ നൽകുന്ന ബന്ധുത്വം സംബന്ധിച്ച സർട്ടിഫിക്കറ്റ് ഹാജരാക്കുമ്പോൾ 50 ശതമാനം തുകയും അനന്തരാവകാശ സർട്ടിഫിക്കറ്റ് ഹാജരാക്കി ഏഴുദിവസത്തിനകം ബാക്കി തുകയും നൽകും.


Share our post

Kerala

സ്വകാര്യ ബസ് തൊഴിലാളികൾക്ക് നേരെ തോക്ക് ചൂണ്ടി; വ്ലോ​ഗർ തൊപ്പി പൊലീസ് കസ്റ്റഡിയിൽ

Published

on

Share our post

കോഴിക്കോട്: സ്വകാര്യ ബസ് തൊഴിലാളികൾക്ക് നേരെ തോക്ക് ചൂണ്ടിയ വ്ലോ​ഗർ തൊപ്പി പൊലീസ് കസ്റ്റഡിയിൽ. കണ്ണൂർ കല്യാശേരി സ്വദേശി മുഹമ്മദ് നിഹാൽ (തൊപ്പി)യെയാണ് വടകര ബസ് സ്റ്റാൻ്റിൽ വെച്ച് പിടികൂടിയത്. വടകര പൊലീസാണ് തൊപ്പിയെ കസ്റ്റഡിയിലെടുത്തത്. ലൈസൻസ് ആവശ്യമില്ലാത്ത എയർ പിസ്റ്റൺ സ്വകാര്യ ബസ് തൊഴിലാളികൾക്ക് നേരെ ചൂണ്ടുകയായിരുന്നു. തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മുഹമദ് നിഹാലിൻ്റ കാർ കോഴിക്കോടേക്ക് പോകുകയായിരുന്ന സ്വകാര്യ ബസുമായി ഉരസിയിരുന്നു. തൊപ്പിയും കാർ യാത്രക്കാരായ രണ്ട് പേരും വടകര ബസ്റ്റാൻ്റിൽ എത്തി. സ്വകാര്യ ബസ് ജീവനക്കാരുമായി വാക്കേറ്റം നടത്തി. ഇതിനിടെയാണ് തോക്ക് ചൂണ്ടിയത്. ബസ് തൊഴിലാളികൾ തടഞ്ഞ് വെച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.


Share our post
Continue Reading

Kerala

ഓണ്‍ലൈന്‍ പി.ഡി.എഫ് കണ്‍വെര്‍ട്ടര്‍ ഉപയോഗിച്ചവര്‍ കുടുങ്ങി, ഉപകരണങ്ങളില്‍ മാല്‍വെയര്‍ കടന്നുകൂടി

Published

on

Share our post

വിവിധ ഫോര്‍മാറ്റുകളിലുള്ള ഫയലുകളെ പി.ഡി.എഫ് ആയി കണ്‍വേര്‍ട്ട് ചെയ്യുന്നതിന് മിക്കവാറും ആളുകള്‍ ആശ്രയിക്കാറ് ഓണ്‍ലൈന്‍ പി.ഡി.എഫ് കണ്‍വേര്‍ട്ടര്‍ പ്ലാറ്റ്‌ഫോമുകളെയാണ്. എന്നാല്‍ ഈ സേവനങ്ങള്‍ക്ക് പിന്നില്‍ ഒരു അപകടം പതിയിരിപ്പുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. മാല്‍വെയറുകള്‍ പ്രചരിപ്പിക്കുന്നതിനായി ഈ ഓണ്‍ലൈന്‍ ഫയല്‍ കണ്‍വേര്‍ട്ടര്‍ സേവനങ്ങള്‍ സൈബര്‍ കുറ്റവാളികള്‍ ഉപയോഗപ്പെടുത്തുന്നുണ്ടെന്നാണ് എഫ്ബിഐ കഴിഞ്ഞ മാസം പുറത്തുവിട്ട മുന്നറിയിപ്പില്‍ പറയുന്നത്. ഇതിന് പിന്നാലെ പിഡിഎഫ് കാന്‍ഡി.കോം എന്ന ഓണ്‍ലൈന്‍ പിഡിഎഫ് റ്റു ഡോക്‌സ് കണ്‍വെര്‍ട്ടര്‍ വെബ്‌സൈറ്റിന്റെ വ്യാജ പതിപ്പുണ്ടാക്കി സങ്കീര്‍ണമായ സൈബര്‍ ആക്രമണം നടത്തിയതായി സൈബര്‍ സുരക്ഷാ സ്ഥാപനമായ ക്ലൗഡ്‌സെക്ക് കണ്ടെത്തി.

ആക്രമണം എങ്ങനെ

വെബ്‌സൈറ്റിന്റെ ലോഗോ ഉള്‍പ്പടെയുള്ള ഇന്റര്‍ഫെയ്‌സില്‍ മാറ്റം വരുത്തിയതിന് പുറമെ കാന്‍ഡിഎക്‌സ്പിഡിഎഫ്.കോം, കാന്‍ഡികണ്‍വെര്‍ട്ടര്‍പിഡിഎഫ്.കോം തുടങ്ങിയ യഥാര്‍ത്ഥ വെബ്‌സൈറ്റിനോട് സാമ്യമുള്ള ഡൊമൈനുകളും ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ ഉപയോഗിച്ചിരുന്നു.

ഈ വ്യാജ വെബ്‌സൈറ്റില്‍ വേഡ് ഫയല്‍ ആയി കണ്‍വേര്‍ട്ട് ചെയ്യുന്നതിന് പിഡിഎഫ് ഫയല്‍ അപ് ലോഡ് ചെയ്യാന്‍ ആവശ്യപ്പെടും. ആളുകളുടെ വിശ്വാസ്യത ഉറപ്പാക്കാന്‍ ഒരു ആനിമേറ്റഡ് ലോഡിങ് ഗ്രാഫിക്‌സും സൈറ്റില്‍ പ്രദര്‍ശിപ്പിക്കും. ഒപ്പം കാപ്ച (Captcha) വെരിഫിക്കേഷനും ആവശ്യപ്പെടും. തുടര്‍ന്നുള്ള നിര്‍ദേശങ്ങള്‍ പിന്തുടരുമ്പോള്‍ ‘അഡോബിസിപ്പ്’ എന്ന പേരിലുള്ള ഒരു ഫയല്‍ സിസ്റ്റത്തില്‍ ഡൗണ്‍ലോഡ് ആവും. ഇതില്‍ വിവരങ്ങള്‍ ചോര്‍ത്താനുപയോഗിക്കുന്ന സെക്ടോപ് റാറ്റ് വിഭാഗത്തില്‍ പെടുന്ന ആരെക്‌ക്ലൈന്റ് മാല്‍വെയറും ഉണ്ടാവും.2019 മുതല്‍ ഈ ട്രൊജന്‍ ആക്രമണം നിലവിലുണ്ടെന്നാണ് കണ്ടെത്തല്‍. ബ്രൗസറിലെ പാസ് വേഡുകള്‍ ഉള്‍പ്പടെ മോഷ്ടിക്കാന്‍ ഇതുവഴി സാധിക്കും. ഇത്തരം വെബ്‌സൈറ്റുകള്‍ പലതും ഇതിനകം നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരം വെബ്‌സൈറ്റുകളില്‍ കഴിഞ്ഞ മാസം മാത്രം 6000 സന്ദര്‍ശകരെ ലഭിച്ചിട്ടുണ്ട്.

ഇങ്ങനെ ഒരു അപകടം പതിയിരിക്കുന്നതിനാല്‍ അടുത്തതവണ ഫയല്‍ കണ്‍വേര്‍ട്ട് ചെയ്യുന്നതിനായി ഓണ്‍ലൈന്‍ വെബ്‌സൈറ്റുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ യഥാര്‍ത്ഥ വെബ്‌സൈറ്റുകള്‍ തന്നെയാണെന്ന് ഉറപ്പുവരുത്തുക. ഓഫ് ലൈന്‍ ടൂളുകള്‍ ഇതിനായി ഉപയോഗിക്കാന്‍ ശ്രമിക്കുക.


Share our post
Continue Reading

Kerala

സീസൺ തുടങ്ങി: വാഹനങ്ങളുടെ നീണ്ട നിര; ഊട്ടിയിൽ വൻ തിരക്ക്

Published

on

Share our post

ഗൂഡല്ലൂർ : ഊട്ടി സീസൺ തുടങ്ങിയതോടെ ഊട്ടിയിൽ വിനോദ സഞ്ചാരികളുടെ തിരക്കേറി. വാരാന്ത്യത്തോടു ചേർന്നു വന്ന വിഷു അവധിയുംകൂടി ആയതോടെ കേരളത്തിൽ നിന്നെത്തിയവരുടെ തിരക്കോറാൻ കാരണമായി. സസ്യോദ്യാനം, റോസ് ഗാർഡൻ, ബോട്ട് ഹൗസ്, ദൊഡ്ഡബെട്ട, കർണാടക ഗാർഡൻ, ഊട്ടി – ഗൂഡല്ലൂർ റോഡിലെ പൈൻ ഫോറസ്റ്റ്, ഷൂട്ടിങ് സ്ഥലങ്ങൾ, പൈക്കാര ബോട്ടിങ് തുടങ്ങിയ സ്ഥലങ്ങളിൽ നല്ല തിരക്ക് അനുഭവപ്പെടുന്നുണ്ട് ഊട്ടി ചാരിങ് ക്രോസ് കടക്കാൻ കൂനൂർ, ഗൂഡല്ലൂർ, കൂനൂർ റോഡുകളിൽ വാഹനങ്ങളുടെ നീണ്ട നിരയും കാണപ്പെട്ടു. ഇനിയും രണ്ട് മൂന്നു ദിവസം ഇതേ തിരക്ക് അനുഭവപ്പെടാനാണു സാധ്യത.


Share our post
Continue Reading

Trending

error: Content is protected !!