Connect with us

Kannur

ഇരുപതോളം കേസിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

Published

on

Share our post

ഇ​രി​ക്കൂ​ര്‍: ഇ​രു​പ​തോ​ളം ക്രി​മി​ന​ൽ കേ​സി​ല്‍ പ്ര​തി​യാ​യ യു​വാ​വി​നെ കാ​പ്പ ചു​മ​ത്തി ഇ​രി​ക്കൂ​ര്‍ എ​സ്.​എ​ച്ച്.​ഒ ഇ​ൻ​സ്പെ​ക്ട​ർ രാ​ജേ​ഷ് ആ​യോ​ട​ന്‍ അ​റ​സ്റ്റ് ചെ​യ്തു. പ​ട്ടു​വം ദാ​റു​ല്‍ ഫ​ലാ​ഹി​ലെ ഇ​സ്മാ​യി​ല്‍ എ​ന്ന അ​ജു​വാ​ണ് (31) പി​ടി​യി​ലാ​യ​ത്. ഇ​രി​ക്കൂ​ര്‍ ഒ​ഴി​കെ ജി​ല്ല​യു​ടെ വി​വി​ധ പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും പേ​രാ​മ്പ്ര​യ​ട​ക്കം മ​റ്റ് സ്റ്റേ​ഷ​നു​ക​ളി​ലും ഇ​സ്മാ​യി​ലി​നെ​തി​രെ കേ​സു​ണ്ട്. ഇ​തേ​ത്തു​ട​ര്‍ന്ന് ജി​ല്ല ക​ല​ക്ട​റു​ടെ റി​പ്പോ​ര്‍ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കാ​പ്പ ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്ത​ത്. സീ​നി​യ​ര്‍ സി.​പി.​ഒ​മാ​രാ​യ സ​ജി​ത്ത്കു​മാ​ര്‍, കെ. ​പ്രി​യേ​ഷ്, ഡ്രൈ​വ​ര്‍ സു​നി​ല്‍ ജോ​സ​ഫ് എ​ന്നി​വ​രും പ്ര​തി​യെ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.


Share our post

Kannur

വിലാസം ശരിയാണ്; എന്നാൽ പയ്യന്നൂർ തപാലോഫീസിലെത്തിയാൽ പെടും!

Published

on

Share our post

പയ്യന്നൂർ:കത്തിനായി കാത്തിരുന്ന കാലം ഓർമയായെങ്കിലും തപാൽ ഓഫീസുകൾ ഇന്നും ജനത്തിന്‌ ഉപകാരമാണ്‌. കത്തുകളുടെ കൈമാറ്റത്തിനപ്പുറം പാർസലും ഇ –- സേവനങ്ങളും കുറഞ്ഞ ചെലവിൽ നടക്കുന്ന സേവന കേന്ദ്രം. എന്നാൽ ആശയവിനിമയ കേന്ദ്രമായി പ്രവർത്തിക്കുന്ന ജില്ലയിലെ പ്രധാന തപാൽ കേന്ദ്രമായ പയ്യന്നൂർ ഓഫീസ് അസൗകര്യങ്ങളിൽ വീർപ്പുമുട്ടുകയാണ്. നഗരത്തിലെ പ്രധാന റോഡരികിൽ സ്വന്തമായി 20 സെന്റ് സ്ഥലമുള്ള തപാൽ ഓഫീസ് വാടകക്കെട്ടിടങ്ങളിൽ മാറിമാറി പ്രവർത്തിച്ചുവരികയാണ്. 1991ൽ പൊന്നും വില കൊടുത്ത്‌ റെയിൽവെ സ്‌റ്റേഷൻ റോഡരികിൽ സ്വന്തമായി കെട്ടിടം നിർമിക്കാൻ ഭൂമി വാങ്ങിയിരുന്നു. കെട്ടിടം നിർമിക്കുന്നതിനുള്ള പദ്ധതികളും തുടങ്ങി. മൊബൈൽ ഫോണുകളുടെയും മറ്റും വരവോടെ ജനങ്ങൾ തപാൽ വകുപ്പിന്റെ സേവനം പതിയെ ഉപേക്ഷിക്കാൻ തുടങ്ങിയതോടെ കെട്ടിടം നിർമിക്കാനുള്ള ശ്രമവും നിർത്തി.
ഇപ്പോൾ സെന്റ് മേരീസ് സ്‌കൂളിന് സമീപമാണ് ഓഫീസ്‌ പ്രവർത്തിക്കുന്നത്.

ഈ കെട്ടിടത്തിനുള്ള കരാർ ഈ മാസം അവസാനിക്കും. അസൗകര്യങ്ങളാൽ വീർപ്പുമുട്ടുന്ന ഇവിടുത്തെ ഓഫീസ് മാറ്റണമെന്നാണ്‌ ഉപഭോക്താക്കളുടെ വർഷങ്ങളായുള്ള ആവശ്യം. ഇത് ഇവിടെത്തന്നെ നിലനിർത്താനും ശ്രമം നടക്കുന്നുണ്ട്. ഇവിടെ വാഹനം പാർക്കു ചെയ്യാൻ സൗകര്യമില്ല. പണിപ്പെട്ടാണ് ജീവനക്കാർ ഒന്നാംനിലയിലേക്ക് തപാൽ ഉരുപ്പടി എത്തിക്കുന്നത്. പ്രായമായവർക്കും അംഗപരിമിതർക്കും ഇവിടെയെത്താനും ബുദ്ധിമുട്ടുന്നു.
പയ്യന്നൂർ പോസ്‌റ്റ് ഓഫീസിനു കീഴിൽ 12 ബ്രാഞ്ചാണുള്ളത്. പയ്യന്നൂർ റെയിൽവേ സ്‌റ്റേഷനിലെ ഉരുപ്പടികളുംഎത്തിക്കുന്നത് ഇവിടെയാണ്. ഒരു പോസ്‌റ്റ് മാസ്‌റ്ററും എട്ട് പോസ്‌റ്റൽ അസിസ്‌റ്റന്റുമാരും എട്ട് പോസ്‌റ്റ്മാന്മാരും മൂന്ന് മൾട്ടി ടാസ്‌ക് അംഗങ്ങളുമടക്കം 20 ജീവനക്കാർ ശ്വസംമുട്ടിയാണ് ഇവിടെ സേവനം നടത്തുന്നത്.

എസ്ബി, ആർഡി, എം.ഐ.എസ്, സീനിയർ സിറ്റിസൺ തുടങ്ങി അമ്പതിനായിരത്തിലധികം അക്കൗണ്ടുകളും ഇവിടെ കൈകാര്യം ചെയ്യുന്നു.തപാൽ വകുപ്പ് അതിന്റെ പഴയ പ്രതാപത്തിലേക്ക് തിരിച്ചുവരികയാണ്. ഈ ഘട്ടത്തിൽ പയ്യന്നൂരിലെ മുഖ്യ തപാൽ ഓഫീസിനായി സ്വന്തം ഭൂമിയിൽ ആധുനിക സൗകര്യങ്ങളോടെ കെട്ടിടം നിർമിക്കണമെന്നും അതുവരെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾക്ക് കീഴിലുള്ള കെട്ടിടങ്ങളിലേക്ക് പോസ്‌റ്റ് ഓഫീസിന്റെ പ്രവർത്തനം മാറ്റണമെന്നുമാണ്‌ നാട്ടുകാരുടെ ആവശ്യം.


Share our post
Continue Reading

Kannur

ഫിസിക്‌സ് ഗസ്റ്റ് അധ്യാപക ഒഴിവ്

Published

on

Share our post

കണ്ണൂർ: കൃഷ്ണമേനോൻ മെമ്മോറിയൽ ഗവ. വനിത കോളേജിൽ ഫിസിക്‌സ് വിഷയത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കോഴിക്കോട് ഓഫീസിൽ പേര് രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 16ന് രാവിലെ 10.30ന് പ്രിൻസിപ്പൽ മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം.ഫോൺ: 04972746175.


Share our post
Continue Reading

Kannur

വിദ്യാഭ്യാസ ആനുകൂല്യം: ഓൺലൈൻ അപേക്ഷ ക്ഷണിച്ചു

Published

on

Share our post

കണ്ണൂർ : കേരള തൊഴിലാളി ക്ഷേമനിധി ബോർഡിലെ വരിക്കാരായ തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസ ആനുകൂല്യത്തിന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു.2024-25 അധ്യയന വർഷത്തിൽ എട്ട്, ഒമ്പത്, പത്ത്, പ്ലസ് വൺ ക്ലാസുകൾ മുതൽ ബിരുദ ബിരുദാനന്തര കോഴ്സുകൾ, പ്രൊഫഷണൽ കോഴ്സുകൾ, ഡിപ്ലോമ കോഴ്സുകൾ, കോച്ചിങ്ങ് ഉൾപ്പെടെ പഠിക്കുന്നവർക്ക് അപേക്ഷിക്കാം.മുൻ അധ്യയന വർഷങ്ങളിൽ ആനുകൂല്യം ലഭിച്ചവർ ആനുകൂല്യം പുതുക്കുന്നതിന് അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. അപേക്ഷകൻ ജോലി ചെയ്യുന്ന സ്ഥാപന ഉടമയുടെ സാക്ഷ്യപത്രം എന്നിവയുടെ മാതൃക വെബ് സൈറ്റിൽ നിന്നും ഡൗൺ ലോഡ് ചെയ്ത് സാക്ഷ്യപ്പെടുത്തിയ ശേഷം അപേക്ഷ സമർപ്പിക്കണം. www.labourwelfarefund.in വെബ്‌സൈറ്റ് മുഖേന നവംബർ 25നകം അപേക്ഷ സമർപ്പിക്കണം.


Share our post
Continue Reading

KOOTHUPARAMBA48 mins ago

കൈതേരിയിൽ ബസുകൾ കൂട്ടിയിടിച്ച് 15 പേർക്ക് പരിക്ക്

Kerala5 hours ago

സ്‌കൂട്ടറിൽ ലോറിയിടിച്ച് തെറിച്ചു വീണ യാത്രക്കാരന്‍ അതേ ലോറി കയറി മരിച്ചു

Kerala6 hours ago

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു

Kerala6 hours ago

നവരാത്രി: സംസ്ഥാനത്ത് നാളെ പൊതു അവധി

Kannur6 hours ago

വിലാസം ശരിയാണ്; എന്നാൽ പയ്യന്നൂർ തപാലോഫീസിലെത്തിയാൽ പെടും!

PERAVOOR7 hours ago

മോർണിങ്‌ ഫെെറ്റേഴ്‌സിന്‌ ഇതൊന്നും വെറും ‘കളി’യല്ല

Kerala7 hours ago

ഒറ്റയാനെ കണ്ടെത്തൂ ,ഐ ഫോൺ നേടൂ ; സൈബർ തട്ടിപ്പുകാരുടെ പുതിയ തന്ത്രം

Kerala7 hours ago

വീണ്ടും അതിർത്തികടന്ന് തിരുവോണം ബമ്പർ, ഭാഗ്യവാനെ തിരിച്ചറിഞ്ഞു; 25 കോടി നേടിയത് കർണാടക സ്വദേശി

Kerala7 hours ago

മിക്സ്ചറിന് നിറം കിട്ടാൻ ‘ടാർട്രാസിൻ’ ചേർക്കുന്നു; അലർജിക്ക് കാരണം; നിർമാണവും വിൽപ്പനയും നിരോധിച്ചു

Kerala8 hours ago

സ്‌കൂള്‍ ടൂറുകള്‍ അടുത്തുവരുന്നു, ഉറപ്പാക്കേണ്ടത് സുരക്ഷ; കുട്ടികളുടെ വിനോദയാത്ര കുട്ടിക്കളിയല്ല

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News7 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR10 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!