Connect with us

India

ഖത്തറിലും യു.പി.ഐ സേവനം; പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇനി എളുപ്പം ഇടപാട് നടത്താം

Published

on

Share our post

പ്രവാസി ഇന്ത്യക്കാര്‍ ധാരാളമുള്ള ഖത്തറിലും ഇനി യു.പി.ഐ ഉപയോഗിച്ച് ഇടപാടുകള്‍ നടത്താം. ഇതുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്കിന് കീഴിലുള്ള നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ രാജ്യാന്തര മുഖമായ എന്‍.പി.സി.ഐ ഇന്റര്‍നാഷണല്‍ പേയ്‌മെന്റ്‌സ് ലിമിറ്റഡ് ഖത്തര്‍ നാഷണല്‍ ബാങ്കുമായി കരാര്‍ ഒപ്പിട്ടു. മിഡില്‍ ഈസ്റ്റിലെയും ആഫ്രിക്കയിലെയും വലിയ ധനകാര്യ സ്ഥാപനമാണ് ക്യൂ.എന്‍.ബി. ക്യൂ.ആര്‍ കോഡ് അധിഷ്ഠിത യു.പി.ഐ പേയ്‌മെന്റ് സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. 

ക്യൂ.എന്‍.ബി മര്‍ച്ചന്റ് നെറ്റ്‌വർക്ക് വഴി ഖത്തറില്‍ യു.പി.ഐ പേയ്മെന്റ് നടത്താന്‍ കഴിയുന്ന തരത്തിലാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. ഖത്തര്‍ സന്ദര്‍ശിക്കുകയും ഖത്തറിലൂടെ കടന്നുപോകുകയും ചെയ്യുന്ന ഇന്ത്യന്‍ യാത്രക്കാര്‍ക്ക് ഇത് പ്രയോജനം ചെയ്യുമെന്ന് എന്‍.പി.സി.ഐ ഇന്റര്‍നാഷണല്‍ ഡെപ്യൂട്ടി ചീഫ് അനുഭവ് ശര്‍മ്മ പറഞ്ഞു. അവരുടെ ഇടപാടുകള്‍ ലഘൂകരിക്കാനും ബുദ്ധിമുട്ടുകള്‍ പരമാവധി കുറക്കാനും ഇതുവഴി സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യാതൊരുവിധ ബുദ്ധിമുട്ടുകളും ഇല്ലാതെയുള്ള വിദേശ യാത്രാ അനുഭവം ഇത് പകരുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.


Share our post

India

ദുരന്തനിവാരണത്തിന് കേരളത്തിന് 72 കോടി രൂപ അനുവദിച്ച് കേന്ദ്രം

Published

on

Share our post

ന്യൂഡല്‍ഹി: ദുരന്തനിവാരണത്തിന് കേരളത്തിന് 72 കോടി രൂപ അനുവദിച്ച് കേന്ദ്രം. പതിനഞ്ച് സംസ്ഥാനങ്ങള്‍ക്കായി 1115 കോടി രൂപയാണ് അനുവദിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിലുള്ള ഉന്നതാധികാരസമിതിയാണ് തീരുമാനമെടുത്തത്.പ്രത്യേക മേഖലകള്‍ക്കോ മറ്റു പദ്ധതികള്‍ക്കോ ആയിട്ടല്ല പണം അനുവദിച്ചത്. ദുരന്തനിവാരണവുമായി ബന്ധപ്പെട്ടുള്ള ഫണ്ടിലേക്കുള്ള കേന്ദ്രവിഹിതമാണ് അനുവദിച്ചത്. ഇത് എങ്ങനെ ചെലവഴിക്കണമെന്ന കാര്യത്തില്‍ സംസ്ഥാനസര്‍ക്കാരിന് തീരുമാനമെടുക്കാം.വയനാട് പുനരധിവാസത്തിന് പ്രത്യേക ഫണ്ട് അനുവദിക്കുന്നതില്‍ അനുകൂല തീരുമാനമുണ്ടാകുമെന്ന് നേരത്തേ ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞിരുന്നു.


Share our post
Continue Reading

India

ദുബായിൽ വിസ ലഭിക്കാൻ ഹോട്ടൽ ബുക്കിങ്ങും റിട്ടേൺ ടിക്കറ്റും നിർബന്ധം

Published

on

Share our post

ദുബായിൽ സന്ദർശക വിസ മാനദണ്ഡങ്ങൾ കർശനമാക്കി അധികൃതർ. വിസ ലഭിക്കാൻ ഹോട്ടൽ ബുക്കിങ്ങും റിട്ടേൺ ടിക്കറ്റും നിർബന്ധമാക്കി. സംബന്ധിച്ച് അറിയിപ്പ് ലഭിച്ചതായി ട്രാവൽ ഏജൻസികൾ അറിയിച്ചു. വിസയ്ക്ക് അപേക്ഷിക്കുമ്പോൾ തന്നെ സന്ദർശകന്റെ ഹോട്ടൽ ബുക്കിങ്ങിന്റെയോ താമസിക്കാൻ പോകുന്ന സ്ഥലത്തിന്റെ രേഖകളും മടക്ക യാത്രയ്ക്കുള്ള ടിക്കറ്റിന്‍റെ പകർപ്പും സമർപ്പിക്കനാമെന്നാണ് നിർദ്ദേശം.
നേരത്തെ എമിഗ്രേഷനിൽ ആവശ്യപ്പെട്ടാൽ മാത്രം ഈ രണ്ടു രേഖകളും കാണിച്ചാൽ മതിയായിരുന്നു. എന്നാൽ പുതിയ നിർദ്ദേശ പ്രകാരം ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കുമ്പോൾ തന്നെ എമിഗ്രേഷൻ വെബ് സൈറ്റിൽ ഹോട്ടൽ ബുക്കിങ്, റിട്ടേണ്‍ ടിക്കറ്റ് രേഖകൾ അപ്‌ലോഡ് ചെയ്യാൻ ആവശ്യപ്പെടുന്നതായി ട്രാവൽ ഏജൻസികൾ വ്യക്തമാക്കി. ഇത്തരം രേഖകൾ സമർപ്പിക്കാൻ വൈകുന്നത് ഇല്ലെങ്കിൽ വിസാ നടപടികൾ പൂർത്തിയാക്കുന്നത് കാലതാമസം ഉണ്ടാക്കുന്നതായും അധികൃതർ അറിയിച്ചു. ഒരു മാസത്തെ വിസയിലെത്തുന്നവർ 3000 ദിർഹം കറൻസിയായോ ഡെബിറ്റ് ക്രഡിറ്റ് കാർഡുകളിലായോ കൈവശം വയ്ക്കണം. ഒരു മാസത്തിലേറെ രാജ്യത്ത് തങ്ങാനെത്തുന്നവരുടെ കൈവശം 5000 ദിർഹം ഉണ്ടായിരിക്കണമെന്നാണ് വ്യവസ്ഥ. സന്ദർശക വിസയ്ക്ക് അപേക്ഷിക്കുന്നവർ ശ്രദ്ധിക്കണമെന്ന് അധികൃതർ വ്യക്തമാക്കി.


Share our post
Continue Reading

India

എഴുത്തുകാരൻ ഓംചേരി എന്‍.എന്‍ പിള്ള അന്തരിച്ചു

Published

on

Share our post

ന്യൂഡല്‍ഹി: പ്രമുഖ സാഹിത്യകാരന്‍ പ്രൊഫ. ഓംചേരി എന്‍.എന്‍ പിള്ള (100) അന്തരിച്ചു. വെള്ളിയാഴ്ച ഉച്ചയോടെ ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മലയാള സാഹിത്യത്തിനും ആധുനിക മലയാള നാടക പ്രസ്ഥാനത്തിനും വലിയ സംഭാവനകള്‍ നല്‍കിയിട്ടുള്ള എഴുത്തുകാരനാണ് പ്രൊഫ. ഓംചേരി എന്‍.എന്‍ പിള്ള. 76 വര്‍ഷത്തിലെറെയായി ഡല്‍ഹിയിലായിരുന്നു താമസം. കവിതയും ഗദ്യസാഹിത്യവും നാടകവുമുള്‍പ്പടെ നിരവധി കൃതികളുടെ കര്‍ത്താവുമാണ്.

1924-ല്‍ വൈക്കം ഓംചേരി വീട്ടില്‍ ജനിച്ച അദ്ദേഹം 1951-ല്‍ ആണ് ആകാശവാണി ജീവനക്കാരനായി ഡല്‍ഹിയില്‍ എത്തിയത്. മലയാളം വാര്‍ത്താ വിഭാഗത്തില്‍ ജോലി തുടങ്ങിയ ഓംചേരി പിന്നീട് പ്രസിദ്ധീകരണ വിഭാഗം എഡിറ്റര്‍ ചുമതലകളും ഏറ്റെടുത്തു. കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.

1924 ഫെബ്രുവരി ഒന്നിന് വൈക്കത്തെ ഓംചേരിയില്‍ നാരായണപിള്ളയുടെയും പാപ്പിക്കുട്ടിയമ്മയുടെയും മകനായാണ് ജനനം. സംഗീതജ്ഞന്‍ കമുകറ പുരുഷോത്തമന്റെ സഹോദരിയും എഴുത്തുകാരിയുമായ പരേതയായ ലീലാ ഓംചേരിയാണ് ഭാര്യ. മകന്‍ എസ്.ഡി. ഓംചേരി (ശ്രീദീപ് ഓംചേരി). മകള്‍ ദീപ്തി ഓംചേരി. വൈക്കം അയ്യര്‍കുളങ്ങര ഗവ. യു.പി.സ്‌കൂള്‍, ഇംഗ്ലീഷ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസം. കോട്ടയം സി.എം.എസ്. കോളേജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്, എറണാകുളം ലോ കോളേജ് എന്നിവിടങ്ങളില്‍ ഉന്നത വിദ്യാഭ്യാസം.

അമേരിക്കയിലെ പെന്‍സില്‍വേനിയ യൂണിവേഴ്സിറ്റി, യു.എസ്.എ. മിഷിഗന്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ ഗവേഷണം. ഓള്‍ ഇന്ത്യ റേഡിയോ, ഡി.എ.വി.പി., സെന്‍സേഴ്സ് ഓഫീസ്, ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ എന്നിവിടങ്ങളില്‍ ഉദ്യോഗസ്ഥനായിരുന്നു. കാലിഫോര്‍ണിയ യൂണിവേഴ്സിറ്റി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് മാനേജ്മെന്റ് എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു.

ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി, പഞ്ചാബ് യൂണിവേഴ്സിറ്റി, ഉസ്മാനിയ യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ വിസിറ്റിങ് പ്രൊഫസറായി. സമസ്തകേരള സാഹിത്യ പരിഷത്ത് സമ്മാനം (1952), കേരള സാഹിത്യ അക്കാദമി അവാര്‍ഡ് – നാടകം (1972), സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം അവാര്‍ഡ് (1974), കേരള സാഹിത്യ അക്കാദമി സമഗ്രസംഭാവന പുരസ്‌കാരം (2010), കേരള സംഗീത നാടക അക്കാദമി പ്രവാസി കലാരത്നാ അവാര്‍ഡ് (2012), നാട്യഗൃഹ അവാര്‍ഡ് (2014), കേരള സര്‍ക്കാരിന്റെ രണ്ടാമത്തെ പരമോന്നത ബഹുമതിയായ പ്രഥമ കേരള പ്രഭാ പുരസ്‌കാരം (2022) എന്നിവ ലഭിച്ചിട്ടുണ്ട്.


Share our post
Continue Reading

Kerala8 hours ago

1,458 സര്‍ക്കാര്‍ ജീവനക്കാര്‍ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നെന്ന് കണ്ടെത്തൽ

Kerala8 hours ago

ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട പിടിവാശികള്‍ ഉപേക്ഷിക്കണം: ഹൈക്കോടതി

Kannur8 hours ago

പതിനൊന്നുകാരിക്ക് നേരെ ലൈംഗികാതിക്രമം; കൊയ്യം സ്വദേശിക്ക് എട്ട് വർഷം കഠിന തടവ്

Kerala9 hours ago

കൈയ്യിലുള്ള രൂപ വ്യാജനാണോന്ന് നോക്കണേ; വ്യാജനോട്ടുകളുടെ എണ്ണത്തിൽ വൻ വർധന

Kannur9 hours ago

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ തെരുവ് നായ ആക്രമണം; 14 പേർക്ക് കടിയേറ്റു

Kannur9 hours ago

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഇലക്ട്രിക് ബഗ്ഗി

Kerala9 hours ago

പാസ്‌പോര്‍ട്ടില്‍ പങ്കാളിയുടെ പേര് ചേര്‍ക്കല്‍; വിവാഹ സര്‍ട്ടിഫിക്കറ്റോ ഫോട്ടോ പതിച്ച് ഒപ്പിട്ട പ്രസ്താവനയോ നിര്‍ബന്ധം

Kannur12 hours ago

കണ്ണൂർ ജില്ലയിൽ വളർത്തു മൃഗങ്ങളിൽ വൈറസ് രോഗം പടരുന്നു

Kerala12 hours ago

അക്ഷയ സെന്ററുകള്‍ക്ക് സമാനമായ ഫീസ്; എല്ലാ കൃഷിഭവന്‍ പരിധിയിലും’ആശ്രയ’ കേന്ദ്രങ്ങള്‍ വരുന്നു

Kerala13 hours ago

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദം; നാലുദിവസം മഴയ്ക്കു സാധ്യത

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur2 years ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR12 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!