ജില്ലയിലെ വിവിധ ബ്ലോക്കുകളിൽ വെറ്ററിനറി ഡോക്ടർ നിയമനം

കണ്ണൂർ : രാത്രികാല മൃഗചികിത്സ സേവനം വീട്ടുപടിക്കൽ പദ്ധതിയിൽ ഇരിട്ടി, പാനൂർ, കൂത്തുപറമ്പ്, തളിപ്പറമ്പ് ബ്ലോക്കുകളിൽ വൈകുന്നേരം ആറ് മുതൽ രാവിലെ ആറ് വരെ വീട്ടുപടിക്കൽ മൃഗ ചികിത്സ സേവനം ലഭ്യമാക്കുന്നതിന് 90 ദിവസത്തേക്ക് വെറ്ററിനറി ഡോക്ടറെ (ബി.വി.എസ് ആൻഡ് എ.എച്ച്) നിയമിക്കുന്നു. താൽപര്യമുള്ള യോഗ്യരായ വെറ്ററിനറി ബിരുദധാരികൾ ഒറിജിനൽ ബിരുദ സർട്ടിഫിക്കറ്റും വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും അവയുടെ പകർപ്പും സഹിതം ജൂലൈ 12ന് രാവിലെ 11ന് കൂടിക്കാഴ്‌ചയ്ക്കായി ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ ഹാജരാകണം. ഫോൺ: 04972700267.