പേരാവൂർ പഞ്ചായത്തിനു മുന്നിൽ കോൺഗ്രസ് ധർണ

പേരാവൂർ: വിവിധ ആവശ്യങ്ങളുന്നയിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പേരാവൂർ പഞ്ചായത്തിന് മുന്നിൽ ധർണ നടത്തി. ജില്ലാ പഞ്ചായത്തംഗം ജൂബിലി ചാക്കോ ഉദ്ഘാടനം ചെയ്തു. ഷഫീർ ചെക്യാട്ട് അധ്യക്ഷത വഹിച്ചു. സുരേഷ് ചാലാറത്ത്, പൂക്കോത്ത് അബൂബക്കർ, ജോസ് ആന്റണി, രാജു ജോസഫ്, നൂറുദ്ദീൻ മുള്ളേരിക്കൽ, വി.എം. രഞ്ജുഷ, പൊയിൽ മുഹമ്മദ്, അരിപ്പയിൽ മജീദ്, അജിനാസ് പടിക്കലക്കണ്ടി എന്നിവർ സംസാരിച്ചു.
നിർമാണം പൂർത്തിയായ വഴിയോര വിശ്രമകേന്ദ്രം തുറന്നു നൽകുക, ഗ്രാമീണ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക, തെരുവുനായ ശല്യത്തിന് പരിഹാരം കാണുക, അശാസ്ത്രീയമായ ട്രാഫിക്ക് പരിഷ്‌കാരങ്ങളിലെ പിഴവുകൾ തിരുത്തുക, പഞ്ചായത്തിലെ മുഴുവൻ ഗ്രാമീണ റോഡുകളിലും തെരുവുവിളക്കുകൾ സ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.