India
നീറ്റിൽ പുകഞ്ഞ് വിദേശപഠനം തേടുന്ന വിദ്യാർഥികളും

ന്യൂഡൽഹി: ചോദ്യച്ചോർച്ചയെ തുടർന്ന് നീറ്റ് പരീക്ഷ വീണ്ടും നടത്തണമോയെന്നതടക്കം സുപ്രീംകോടതി പരിശോധിക്കുന്ന സാഹചര്യത്തിൽ വിദേശപഠനം തേടുന്ന വിദ്യാർഥികളും ആശയക്കുഴപ്പത്തിൽ. നിലവിലെ മാർക്കിൽ ഇന്ത്യയിൽ പ്രവേശനം കിട്ടുമോയെന്ന് സംശയമുള്ളവരും വീണ്ടും നീറ്റ് നടത്തിയാൽ ജയിക്കാമെന്ന് കരുതുന്നവരുമായ വിദ്യാർഥികളാണ് തീരുമാനമെടുക്കാനാകാതെ വലയുന്നത്. വിദേശ സർവകലാശാലകളിൽ പ്രവേശനം തുടങ്ങിക്കഴിഞ്ഞു. ക്ലാസുകൾ സെപ്റ്റംബറിൽ തുടങ്ങുമെന്ന അറിയിപ്പും പല വിദേശ സർവകലാശാലകളും നൽകിയിട്ടുണ്ട്. വീണ്ടും പരീക്ഷ നടന്നാൽ കുറച്ചുകൂടി മെച്ചപ്പെട്ട സ്കോർ നേടാനാവുമെന്ന് കരുതുന്നവരാണ് പലരുമെന്ന് വിദേശങ്ങളിലേക്ക് വിദ്യാർഥികളെ അയക്കുന്ന ഏജൻസി ഉടമ കണ്ണൂർ സ്വദേശി എം. വിനോദ് കുമാർ പറഞ്ഞു.
മെഡിക്കൽ കൗൺസലിങ് അടുത്തയാഴ്ച തുടങ്ങുമെന്ന് വിദ്യാഭ്യാസമന്ത്രാലയം അറിയിച്ചിട്ടുണ്ടെങ്കിലും സുപ്രീംകോടതി അനുമതിവേണം. കൗൺസലിങ് വേഗത്തിൽ തുടങ്ങിയാൽ വിദേശത്തേക്ക് പോകാനാഗ്രഹിക്കുന്നവർക്കും സഹായകരമാകും.
സർക്കാർ-സ്വാശ്രയ-സ്വകാര്യ മെഡിക്കൽ കോളേജുകളിലായി ഒരു ലക്ഷം സീറ്റിലേക്കാണ് ഇന്ത്യയിൽ എം.ബി.ബി.എസ്. പ്രവേശനം നടക്കുന്നത്. ഏതാണ്ട് ഇത്രതന്നെ ഇന്ത്യൻ വിദ്യാർഥികൾ വിദേശരാജ്യങ്ങളിൽ മെഡിക്കൽ ബിരുദത്തിന് പ്രവേശനം നേടുന്നതായാണ് വിദേശകാര്യമന്ത്രാലയത്തിന്റെ റിപ്പോർട്ട്. ഇന്ത്യൻ വിദ്യാർഥികൾ വിദേശങ്ങളിലേക്ക് ചേക്കേറുന്നുവെന്നതിനെക്കുറിച്ച് 2022-ൽ വിദേശകാര്യമന്ത്രാലയം ലോക്‌സഭയിൽ നൽകിയ മറുപടിയിൽ വിദേശത്തുള്ളത് 12 ലക്ഷം വിദ്യാർഥികളാണ്. ഇതിൽ എത്രമെഡിക്കൽ വിദ്യാർഥികളുണ്ടെന്നതിന് കൃത്യമായ കണക്കില്ല.
വിദ്യാർഥികളെ ആശ്വസിപ്പിച്ച് കേന്ദ്ര മന്ത്രി
നീറ്റ് സംബന്ധിച്ച് വിദ്യാർഥികളുടെ ആശങ്കകൾ നേരിട്ട് കേട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. വ്യാഴാഴ്ച കേന്ദ്രമന്ത്രിയുടെ ഡൽഹിയിലെ വീട്ടിലാണ് കൂടിക്കാഴ്ച നടന്നത്. സി.ബി.ഐ.അന്വേഷണം ഉൾപ്പെടെ സുതാര്യമായാണ് പുരോഗമിക്കുന്നതെന്നും സർക്കാരിൽ വിശ്വാസം അർപ്പിക്കണമെന്നും ധർമേന്ദ്ര പ്രധാൻ വിദ്യാർഥികളോടാവശ്യപ്പെട്ടു.
India
പരിസ്ഥിതി സംരക്ഷിക്കാന്‍ ഏതറ്റംവരെയും പോകുമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: പരിസ്ഥിതി സംരക്ഷിക്കാന്‍ തങ്ങള്‍ ഏതറ്റംവരേയും പോകുമെന്ന് സുപ്രീംകോടതി. ഹൈദരാബാദ് സര്‍വകലാശാലയ്ക്ക് സമീപത്തെ 400 ഏക്കറിലെ മരംമുറി വിഷയത്തില്‍ പൂര്‍ണമായും തല്‍സ്ഥിതി തുടരാന്‍ ഉത്തരവിട്ടാണ് ജസ്റ്റിസ് ബി.ആര്‍. ഗവായ് അധ്യക്ഷനായ ബെഞ്ചിന്റെ പരാമര്‍ശമുണ്ടായത്. പ്രദേശത്തെ മരങ്ങളുടെ എണ്ണം എങ്ങനെ വര്‍ധിപ്പിക്കാമെന്ന് പരിശോധിക്കുമെന്നും കോടതി പറഞ്ഞു.ഹൈദരാബാദ് സര്‍വകലാശാലയ്ക്ക് സമീപം 400 ഏക്കറിലെ മരം മുറിക്കുന്നത് ഏപ്രില്‍ മൂന്നിന് സുപ്രീംകോടതി തടഞ്ഞിരുന്നു. വലിയ തോതില്‍ ഇവിടെ മരംമുറി നടന്നതായ റിപ്പോര്‍ട്ട് പരിശോധിച്ചശേഷമായിരുന്നു നടപടി. മരംമുറിക്കെതിരേ സര്‍വകലാശാലാ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ വലിയ പ്രതിഷേധമുണ്ടായിരുന്നു. കാഞ്ച ഗച്ചിബൗളി ഗ്രാമത്തിലാണ് ഐടി വികസന പദ്ധതിക്കായി തെലങ്കാന വ്യവസായിക അടിസ്ഥാനസൗകര്യ കോര്‍പ്പറേഷന്‍ വഴി സര്‍ക്കാര്‍ 400 ഏക്കര്‍ ഭൂമി ഉപയോഗപ്പെടുത്തുന്നത്. ഇതിനുവേണ്ടി വ്യാപകമായി മരംമുറിച്ചുതുടങ്ങിയതോടെയാണ് പ്രതിഷേധമുയര്‍ന്നത്. പ്രദേശത്തെ വന്യജീവികളെ എങ്ങനെ സംരക്ഷിക്കാമെന്ന് പരിശോധിക്കാന്‍ തെലങ്കാന സര്‍ക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.
India
കേന്ദ്ര സർക്കാരിന്റെ അപേക്ഷ, ഇന്ത്യക്കുള്ള ഹജ് ക്വാട്ട വർധിപ്പിച്ചു

റിയാദ്: ഇന്ത്യക്കുള്ള ഹജ് ക്വാട്ട വർധിപ്പിച്ചു. 10,000 പേർക്ക് കൂടിയാണ് ഹജ്ജിന് അവസരം അനുവദിച്ചത്. ഇതോടെ ഇന്ത്യയിൽനിന്നുള്ള ഹാജിമാരുടെ എണ്ണം 175,025 ആയി ഉയർന്നു. കേന്ദ്ര സർക്കാരിന്റെ അപേക്ഷയെ തുടർന്നാണ് എണ്ണം കൂട്ടിയത്. ഇന്ത്യയിൽനിന്നുള്ള വാർഷിക ഹജ്ജ് ക്വാട്ട 2014-ലെ 136,020-ൽനിന്ന് 2025-ൽ എത്തുമ്പോൾ 175,025 ആയി വർധിച്ചതായി കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം പറഞ്ഞു. ഇതിൽ 1,22,518 തീർഥാടകർക്കുള്ള ക്രമീകരണങ്ങൾ ഇന്ത്യൻ ഹജ്ജ് കമ്മിറ്റിയാണ് കൈകാര്യം ചെയ്യുന്നത്. ബാക്കിയുള്ളവ സ്വകാര്യ ഹജ് ഗ്രൂപ്പുകൾക്കാണ്.
India
ക്രിസ്ത്യൻ മിഷനറി ഗ്രഹാം സ്റ്റെയിൻസിനെയും മക്കളെയും ചുട്ടു കൊന്ന കേസ്; പ്രതിയെ വിട്ടയച്ച് ഒഡിഷ സർക്കാർ

കട്ടക്ക്: ആസ്‌ത്രേലിയന്‍ മിഷണറി ഗ്രഹാം സ്റ്റെയിന്‍സിനെയും രണ്ടു മക്കളെയും ചുട്ടുകൊന്ന കേസിലെ പ്രതികളില്‍ ഒരാളായ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകനെ ജയിലില്‍ നിന്നും വിട്ടയച്ചു. ജയിലില്‍ നല്ല പെരുമാറ്റമായിരുന്നു എന്നു പറഞ്ഞാണ് പ്രതിയായ മഹേന്ദ്ര ഹെബ്‌രാമിനെ ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വിട്ടയച്ചിരിക്കുന്നത്. പുറത്തിറങ്ങിയ ഇയാളെ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ ജയ് ശ്രീ റാം മുദ്രാവാക്യങ്ങളോടെ മാലയിട്ടു സ്വീകരിച്ചു. 1999 ജനുവരി 22നാണ് ഒഡീഷയിലെ കിയോഞ്ജര്‍ ജില്ലയിലെ മനോഹര്‍പൂര്‍ ഗ്രാമത്തില്‍, ധാരാ സിങ് എന്ന ബജ്‌റംഗ് ദള്‍ നേതാവിന്റെ നേതൃത്വത്തിലുള്ള ഹിന്ദുത്വസംഘം ഗ്രഹാം സ്‌റ്റെയിന്‍സും ആണ്‍മക്കളായ ഫിലിപ്പ് (10), തിമോത്തി (6) എന്നിവരും ഉറങ്ങിക്കിടന്ന വാഹനത്തിന് തീയിട്ടത്. കേസില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും താന്‍ മാത്രമാണ് കൊല നടത്തിയതെന്നുമാണ് മഹേന്ദ്ര ഹെബ്‌രാം വാദിച്ചിരുന്നത്. എന്നാല്‍, 2003ല്‍ സിബിഐ കോടതി ധാരാ സിങിന് വധശിക്ഷ വിധിച്ചു. മഹേന്ദ്ര ഹെബ്‌രാമിനെ ജീവപര്യന്തം തടവിനാണ് ശിക്ഷിച്ചത്. ഈ വിധി ഹൈക്കോടതിയും സുപ്രിംകോടതിയും ശരിവച്ചു.
വധശിക്ഷയില്‍ ഇളവ് നല്‍കിയ ധാരാ സിങിനെ ജയിലില്‍ നിന്നും വിട്ടയക്കുന്ന കാര്യത്തില്‍ ആറ് ആഴ്ച്ചക്കകം തീരുമാനമെടുക്കാന്‍ മാര്‍ച്ച് ഒമ്പതിന് സുപ്രിംകോടതി ഒഡീഷ സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. 1999ലെ കൊലപാതകത്തില്‍ തന്നെ ജീവപര്യന്തം തടവിനാണ് ശിക്ഷിച്ചിരിക്കുന്നതെന്നും താന്‍ 24 വര്‍ഷം തടവ് ശിക്ഷ അനുഭവിച്ചു കഴിഞ്ഞെന്നും തുറന്നുവിടണമെന്നുമാണ് ധാരാ സിങിന്റെ(61) ആവശ്യം. താന്‍ കര്‍മ തത്ത്വചിന്തയില്‍ വിശ്വസിക്കുന്നുവെന്നും തന്റെ പ്രവൃത്തികള്‍ മൂലമുണ്ടായ മുറിവുകള്‍ ഉണക്കാന്‍ മോചനം ആഗ്രഹിക്കുന്നുവെന്നും ധാരാസിങ് വാദിച്ചിരുന്നു. ഉത്തര്‍പ്രദേശിലെ സംഭല്‍ ശാഹീ ജാമിഅ് മസ്ജിദ്്, മഥുര ഈദ്ഗാഹ് മസ്ജിദ് അടക്കം നിരവധി പള്ളികള്‍ പൊളിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ കോടതികളില്‍ വ്യക്തിപരമായി ഹരജികളും അന്യായങ്ങളും നല്‍കിയിട്ടുള്ള അഡ്വ.ഹരി ശങ്കര്‍ ജെയ്‌നും അഡ്വ. വിഷ്ണു ശങ്കര്‍ ജെയ്‌നുമാണ് ധാരാ സിങിന് വേണ്ടി സുപ്രിംകോടതിയില്‍ ഹാജരായത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്