Connect with us

Kerala

ഇപ്പോൾ ‘ആഞ്ഞുവലിക്കുന്ന’വരില്ല; പൊതുസ്ഥലത്ത് പുകവലി നിരോധിച്ച ഉത്തരവിന് കാൽനൂറ്റാണ്ട്

Published

on

Share our post

കൊച്ചി: പൊതുസ്ഥലത്തിരുന്ന് ആഞ്ഞുവലിക്കുന്നതിന് ഇപ്പോൾ പണ്ടത്തെ ആവേശമില്ല. ഓരോ വർഷവും പോലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണത്തിൽ നിന്നുതന്നെ ഇത് വ്യക്തം. കോവിഡ് വ്യാപകമായ 2020 മാറ്റി നിർത്തിയാൽ 2016 മുതലുള്ള കണക്ക് പ്രകാരം പൊതുസ്ഥലത്ത് പുകവലിച്ചതിന് പോലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം ഓരോ വർഷവും കുറയുകയാണ്. പൊതുസ്ഥലത്ത് പുകവലിച്ചാൽ സിഗരറ്റ് ആൻഡ് അതർ ടുബാക്കോ പ്രോഡക്ട് ആക്ട് (സി.ഒ.ടി.പി.എ.) വകുപ്പ് നാല് പ്രകാരമാണ് കേസെടുക്കുന്നത്. ഈ നിയമപ്രകാരം 2,000 രൂപ വരെ ഇപ്പോൾ പിഴ ഈടാക്കാം. എന്നാൽ, സംസ്ഥാനത്തിപ്പോഴും 200 രൂപയേ പിഴ ഈടാക്കുന്നുള്ളൂ.

നേരത്തേ ഇന്ത്യൻ ശിക്ഷാ നിയമം വകുപ്പ് 290 പ്രകാരമായിരുന്നു പുകവലിക്കുന്നതിനും കേസെടുത്തിരുന്നത്. പൊതുശല്യമാകുന്നതിനെതിരേ ചുമത്തുന്ന വകുപ്പാണിത്. 200 രൂപയായിരുന്നു പിഴ. ഭാരതീയ ന്യായ സംഹിതയിൽ വകുപ്പ് 292-ലാണ് ഇതിനെ കുറിച്ച് പറയുന്നത്. പുതിയ നിയമത്തിൽ 1,000 രൂപ വരെ പിഴ ഈടാക്കാം. പൊതുസ്ഥലത്ത് സിഗരറ്റ് വലിക്കുന്നത് നിരോധിക്കുന്ന കേന്ദ്ര നിയമം 2013-ലാണ് വരുന്നത്. അതോടെയാണ് ഈ നിയമപ്രകാരം കേസെടുത്തു തുടങ്ങിയത്.

പൊതുസ്ഥലങ്ങളിൽ വാശിയോടെ വലിച്ചുതള്ളിയ വിഷപ്പുകയ്ക്ക് അറുതി വരുത്തിയത് 1999-ലെ കേരള ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവാണ്. ജൂലായ് 12-ന് ആ ഉത്തരവിന് കാൽനൂറ്റാണ്ടാകും.‘‘പുകവലിക്കുന്നവർ സ്വന്തം ശവക്കുഴി കുഴിക്കുക മാത്രമല്ല, പുകവലിക്കാത്തവരുടെ ജീവനും കൂടിയാണ് അപകടത്തിലാക്കുന്നത്. ഭരണഘടന ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശത്തെയാണ് അത് ലംഘിക്കുന്നത്’’ – പൊതുസ്ഥലത്ത് പുകവലി നിരോധിച്ച ഉത്തരവിലെ വാക്കുകളാണിത്‌. ആക്ടിങ് ചീഫ് ജസ്റ്റിസായിരുന്ന എ.ആർ. ലക്ഷ്മണനും ജസ്റ്റിസ് കെ. നാരായണക്കുറുപ്പും അടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതായിരുന്നു ഉത്തരവ്. കോട്ടയം ബി.സി.എം. കോളേജിൽ പ്രൊഫസർ ആയിരുന്ന മോനമ്മ കോക്കാടും കോഴിക്കോട് രാമനാട്ടുകര സ്വദേശി കെ. രാമകൃഷ്ണനും ആയിരുന്നു പുകവലി നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.

വിലക്കറിയാതെ അതിഥിത്തൊഴിലാളികൾ

അതിഥിത്തൊഴിലാളികൾ പൊതുസ്ഥലത്ത് പുകവലിക്കുന്ന രീതി തുടരുന്നുണ്ടെന്നാണ് അവരുടെയിടയിൽ പ്രവർത്തിക്കുന്ന എൻ.ജി.ഒ.യുടെ പ്രവർത്തകർ പറയുന്നത്. വിലക്കിനെക്കുറിച്ചുള്ള അറിവില്ലായ്മയടക്കം കാരണമാണ്. എറണാകുളം ജില്ലയിലെ അയൽസംസ്ഥാന തൊഴിലാളികൾക്കിടയിൽ നടത്തിയ പഠനത്തിൽ 39 ശതമാനം പേർ പുകവലിക്കുന്നുണ്ടെന്നാണ് കണ്ടെത്തിയത് – പഠനം നടത്തിയ സെന്റർ ഫോർ മൈഗ്രേഷൻ ആൻഡ് ഇൻക്ലൂസീവ് ഡിവലപ്മെന്റ് (സി.എം.ഐ.ഡി.) എന്ന എൻ.ജി.ഒ.യുടെ എക്സിക്യുട്ടീവ് ഡയറക്ടർ ഡോ. ബിനോയ് പീറ്റർ പറഞ്ഞു.

മെഡിക്കൽ ജേർണലുകൾ വായിക്കുന്നത് കരുത്തായി

അഭിഭാഷകനും ജഡ്ജിയുമൊക്കെ ആയിരുന്നപ്പോഴും ബ്രിട്ടീഷ് മെഡിക്കൽ ജേർണലുകളടക്കം പതിവായി വായിക്കുമായിരുന്നു. അത് സമ്മാനിച്ച അറിവാണ് പുകവലി നിരോധിക്കുന്ന ഉത്തരവ് എഴുതാൻ കരുത്തായത്.

ജസ്റ്റിസ് കെ. നാരായണക്കുറുപ്പ്

ശുദ്ധവായു ജനങ്ങളുടെ അവകാശം

28 വർഷം പതിവായി എറണാകുളത്തുനിന്ന് കോട്ടയത്തേക്ക് ട്രെയിൻ യാത്ര നടത്തി. എല്ലാ കംപാർട്ട്മെന്റിലും പുകവലിക്കാരുണ്ടായിരുന്നു. ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടിയപ്പോൾ പുകവലി അവകാശമാണെന്നായിരുന്നു മറുപടി. ശുദ്ധവായു ഞങ്ങളുടെ അവകാശമാണെന്ന് പറഞ്ഞെങ്കിലും കേട്ടില്ല. അതിൽനിന്നു തുടങ്ങിയ ചിന്തയാണ് 1998-ൽ പുകവലി നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹർജി ഫയൽ ചെയ്യാൻ കാരണമായത്.

മോനമ്മ കോക്കാട്, റിട്ട. ഇംഗ്ലീഷ് പ്രൊഫസർ
ബി.സി.എം. കോളേജ്, കോട്ടയം


Share our post

Breaking News

നടന്‍ ടി.പി. മാധവന്‍ അന്തരിച്ചു

Published

on

Share our post

കൊല്ലം: നടന്‍ ടി.പി. മാധവന്‍ (88) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.വര്‍ഷങ്ങളായി കൊല്ലം പത്തനാപുരം ഗാന്ധി ഭവനിലെ അന്തേവാസിയായിരുന്നു. ‘അമ്മ’യുടെ ആദ്യ ജനറല്‍ സെക്രട്ടറിയായിരുന്ന ടി. പി. മാധവന്‍ അറുനൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.തിരുവനന്തപുരത്തെ ഒരു ലോഡ്ജ് മുറിയിൽ ആശ്രയമില്ലാതെ കഴിയുമ്പോഴാണ് സീരിയൽ സംവിധായകൻ പ്രസാദ്, മാധവനെ ഗാന്ധിഭവനിൽ എത്തിക്കുന്നത്. ഗാന്ധിഭവനിൽ എത്തിയ ശേഷം ചില സീരിയലുകളിലും സിനിമകളിലും അദ്ദേഹം അഭിനയിച്ചു. പിന്നീട് മറവിരോഗം ബാധിക്കുകയായിരുന്നു.


Share our post
Continue Reading

Kerala

സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത: ഇ​ന്ന് എ​ട്ട് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

Published

on

Share our post

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു. എ​ട്ട് ജി​ല്ല​ക​ളി​ൽ ഇ​ന്ന് യെ​ല്ലോ അ​ല​ർ​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ലാ​ണ് ഇ​ന്ന് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്.വ്യാ​ഴാ​ഴ്ച പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ർ എ​ന്നീ ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ടും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ​യ്ക്കാ​ണ് സാ​ധ്യ​ത.കേ​ര​ളാ തീ​ര​ത്ത് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് വി​ല​ക്കു​ണ്ട്.


Share our post
Continue Reading

Kerala

25 കോടി ആർക്കെന്ന് ഇന്നറിയാം.. തിരുവോണം ബമ്പര്‍ നറുക്കെടുപ്പും പൂജാ ബമ്പര്‍ പ്രകാശനവും ഇന്ന്‌

Published

on

Share our post

തിരുവോണം ബമ്പര്‍ നറുക്കെടുപ്പും പൂജാ ബമ്പര്‍ പ്രകാശനവും ബുധനാഴ്ച നടക്കും.ചൊവ്വാഴ്ച വൈകിട്ട് നാല് മണി വരെയുള്ള കണക്ക് അനുസരിച്ച് തിരുവോണം ബമ്പറിൻ്റെ 7,13,5938 ടിക്കറ്റുകള്‍ വിറ്റ് പോയിട്ടുണ്ട്.25 കോടി രൂപ ഒന്നാം സമ്മാനവും ഒരു കോടി രൂപ വീതം 20 പേര്‍ക്ക് നല്‍കുന്ന രണ്ടാം സമ്മാനവും 50 ലക്ഷം രൂപ മൂന്നാം സമ്മാനവും യഥാക്രമം അഞ്ച് ലക്ഷവും രണ്ട് ലക്ഷവും നാലും അഞ്ചും സമ്മാനങ്ങളും 500 രൂപ അവസാന സമ്മാനവുമായാണ് തിരുവോണം ബമ്പര്‍ ജനങ്ങള്‍ക്ക് മുമ്പിലുള്ളത്.

ജില്ലാ അടിസ്ഥാനത്തില്‍ പാലക്കാട് ജില്ലയാണ് വില്‍പനയില്‍ മുന്നില്‍. 1,30,2680 ടിക്കറ്റുകളാണ് ഇവിടെ ഇതിനോടകം വിറ്റഴിക്കപ്പെട്ടത്. 9,46,260 ടിക്കറ്റുകള്‍ വിറ്റഴിച്ച് തിരുവനന്തപുരവും 8,61,000 ടിക്കറ്റ് വിപണിയിൽ എത്തിച്ച് തൃശൂരും ഒപ്പമുണ്ട്.ഉച്ചക്ക് രണ്ടിന് നടക്കുന്ന ബമ്പര്‍ നറുക്കെടുപ്പിന്റെ ആദ്യ നറുക്കെടുപ്പ് ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാലും രണ്ടാം സമ്മാനത്തിനുള്ള നറുക്കെടുപ്പ് വി.കെ പ്രശാന്ത് എം.എല്‍.എയും നിര്‍വഹിക്കും.


Share our post
Continue Reading

Kannur13 mins ago

മൃഗസംരക്ഷണ വകുപ്പിൽ വളന്റിയർമാരായി കുടുംബശ്രീ പ്രവർത്തകർ

Breaking News27 mins ago

നടന്‍ ടി.പി. മാധവന്‍ അന്തരിച്ചു

Kerala1 hour ago

സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത: ഇ​ന്ന് എ​ട്ട് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

Kerala1 hour ago

25 കോടി ആർക്കെന്ന് ഇന്നറിയാം.. തിരുവോണം ബമ്പര്‍ നറുക്കെടുപ്പും പൂജാ ബമ്പര്‍ പ്രകാശനവും ഇന്ന്‌

Kerala1 hour ago

കുട്ടികള്‍ക്ക് പ്രത്യേക സീറ്റ് ബെല്‍റ്റ്, ഇരുചക്രവാഹനങ്ങളില്‍ ഹെല്‍മറ്റും നിര്‍ബന്ധം, പാലിച്ചില്ലെങ്കില്‍ പിഴ

Kannur1 hour ago

സ്പെഷ്യാലിറ്റി സേവനങ്ങൾ താലൂക്ക് ആസ്പത്രികളിലും ആരംഭിക്കും: മന്ത്രി വീണ ജോർജ്

Kerala16 hours ago

മികച്ച ജോലി ഒപ്പം ആനുകൂല്യങ്ങളും, കൊച്ചി വാട്ടര്‍ മെട്രോയില്‍ 149 അവസരം

Kerala16 hours ago

അഞ്ച് വയസുകാരിയെ പീഡിപ്പിച്ചു; 62-കാരനായ ബന്ധുവിന് 102 വര്‍ഷം കഠിനതടവും 1.05 ലക്ഷം പിഴയും

Kerala16 hours ago

18 വര്‍ഷം മുമ്പുള്ള കൂട്ടബലാത്സംഗക്കേസ്: നാല് പ്രതികള്‍ക്ക് 40 വര്‍ഷംവീതം തടവും പിഴയും

Kerala17 hours ago

കാറിന് മുകളിലെ ‘ഷോ’യാത്ര, കൂട്ടുകാരന്റെ ഡ്രൈവിങ് ലൈസന്‍സ് തെറിച്ചു, വണ്ടിയുടെ ആര്‍.സിയും പോയി

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News7 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR10 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!