ഖാദി വസ്ത്രങ്ങൾക്ക് 30 ശതമാനം റിബേറ്റ്

കണ്ണൂർ : കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് പയ്യന്നൂർ ഖാദി കേന്ദ്രത്തിൻ്റെ കീഴിലുള്ള ഖാദി സൗഭാഗ്യകളിലും ഖാദി ഗ്രാമ സൗഭാഗ്യകളിലും മുഹ്റത്തോടനുബന്ധിച്ച് 15 വരെയുള്ള അഞ്ച് പ്രവൃത്തി ദിനങ്ങളിൽ ഖാദി ഉത്പന്നങ്ങൾക്ക് 30 ശതമാനം വരെ ഗവ. റിബേറ്റ് ലഭിക്കുമെന്ന് ഡയറക്ടർ അറിയിച്ചു.