കേന്ദ്രസര്‍ക്കാര്‍ ജോലിയില്‍ അവസരം, 55,000 ഒഴിവുകള്‍; പത്താംക്ലാസ് പാസായവര്‍ക്കും അപേക്ഷിക്കാം

Share our post

പത്താം ക്ലാസ് പാസായവര്‍ മുതല്‍ ബിരുദധാരികള്‍ വരെയുള്ളവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ജോലിയില്‍ അവസരം. വിവിധ തസ്തികകളിലായി 55000 ഒഴിവുകളിലേക്ക് കേന്ദ്രസര്‍ക്കാര്‍ അടക്കം അപേക്ഷ ക്ഷണിച്ചു. കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ഇന്ത്യന്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റും സ്റ്റാഫ് സെലക്ഷന്‍ കമ്മീഷനും അടക്കമാണ് അപേക്ഷ ക്ഷണിച്ചത്.

ഉദ്യോഗാര്‍ഥിയുടെ യോഗ്യത അനുസരിച്ച് അപേക്ഷിക്കേണ്ട തസ്തികയില്‍ വ്യത്യാസം വരും. മുഴുവന്‍ വിവരങ്ങള്‍ അറിയാന്‍ അതത് ഔദ്യോഗിക വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക. ഇന്ത്യന്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ 35000 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പത്താംക്ലാസ് പാസായവര്‍ക്ക് ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. 18-40 ആണ് പ്രായപരിധി. കമ്പ്യൂട്ടര്‍ പരിജ്ഞാനം വേണം. മെറിറ്റ് അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.ജൂണ്‍ 25 മുതല്‍ ജൂലൈ 15 വരെ അപേക്ഷിക്കാം. പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ indiapostgdsonline.gov.in.ല്‍ കയറി അപേക്ഷിക്കാനുള്ള ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്.

സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ 8326 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പത്താംക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാം. 18-27 ആണ് പ്രായപരിധി. എഴുത്തുപരീക്ഷയ്ക്ക് പുറമേ കായികക്ഷമത പരീക്ഷയുടെ കൂടി അടിസ്ഥാനത്തിലാണ് നിയമനം. 1800-22000 ആണ് പ്രതിമാസ ശമ്പള പരിധി. സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ ssc.gov.inല്‍ കയറി ജൂലൈ 31 വരെ അപേക്ഷിക്കാവുന്നതാണ്.

ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട് ഐബിപിഎസ് നടത്തുന്നതാണ് മറ്റൊരു പരീക്ഷ. 6128 ഒഴിവുകളിലേക്കാണ് നിയമനം. 19900- 47,920 ആണ് പ്രതിമാസ ശമ്പള പരിധി. പ്രിലിമിനറി, മെയ്ന്‍ പരീക്ഷകളുടെ അടിസ്ഥാനത്തിലാണ് നിയമനം. 27 വയസ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. ജൂലൈ 21 ആണ് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി. കൂടുതല്‍ വിവരങ്ങള്‍ക്ക് ibpsonline.ibps.in. സന്ദര്‍ശിക്കുക.

ഹരിയാന സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ 6000 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പത്തും പന്ത്രണ്ടാം ക്ലാസും പാസായവര്‍ക്ക് അപേക്ഷിക്കാം. 18-25 ആണ് പ്രായപരിധി. വിവിധ ടെസ്റ്റുകളുടെ അടിസ്ഥാനത്തിലാണ് നിയമനം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ hssc.gov.in. സന്ദര്‍ശിക്കുക.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!