മേനച്ചോടി ഗവ. യു.പി സ്‌കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം

കോളയാട് : മേനച്ചോടി ഗവ. യു.പി സ്‌കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം കോളയാട് പഞ്ചായത്തംഗം ടി. ജയരാജൻ നിർവഹിച്ചു. പഞ്ചായത്തംഗം പി. ഉമാദേവി വായനാ വേദി ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകൻ വി.കെ. ഈസ അധ്യക്ഷത വഹിച്ചു. അധ്യാപകരായ സുധി മൈക്കിൾ, എം. സജിനി, ആശാ മോഹൻ, മദർ പി.ടി.എ പ്രസിഡന്റ് സജിത ബാബു എന്നിവർ സംസാരിച്ചു.