കണ്ണൂർ ജില്ലയിലെ വിവിധ അധ്യാപക ഒഴിവുകൾ

കണ്ണൂർ :മാടായി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലിഷ് (സീനിയർ) തസ്തികയിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം 11ന് രാവിലെ 10 മണിക്ക് നടക്കും.
ശ്രീകണ്ഠപുരം നെടുങ്ങോം ജി.എച്ച്.എസ്.എസ് ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലിഷ് (സീനിയർ 1) അധ്യാപക ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമിക്കും. കൂടിക്കാഴ്ച 10ന് പകൽ 11 മണിക്ക്.
കൊയ്യം ജി.എച്ച്.എസ്.എസിൽ എച്ച്.എസ്.ടി മലയാളം തസ്തികയിൽ താൽക്കാലിക ഒഴിവിലേക്ക് അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 10ന് രാവിലെ 10 മണിക്ക്.