Connect with us

Social

ഗൂഗിള്‍ മാപ്പ് ഒഴിവാക്കി ഒല, റൂട്ട് കാണിക്കാന്‍ ഇനി സ്വന്തം മാപ്പ്

Published

on

Share our post

ഓണ്‍ലൈന്‍ ടാക്‌സി സേവനത്തിലൂടെയും ഇലക്ട്രിക് വാഹനങ്ങളിലൂടെയും ശ്രദ്ധേയരായ ഒല തങ്ങളുടെ ഒല കാബ്‌സ് ആപ്പില്‍നിന്ന് ഗൂഗിള്‍ മാപ്പ്‌സ് സേവനം ഒഴിവാക്കുന്നു. പകരം ഓല തന്നെ വികസിപ്പിച്ച ഓല മാപ്പ്‌സ് സേവനമാണ് ഇനി ഉപയോഗിക്കുകയെന്ന് ഒല സ്ഥാപകനും മേധാവിയുമായ ഭവിഷ് അഗര്‍വാള്‍ പറഞ്ഞു. ഗൂഗിള്‍ മാപ്പ് സേവനം ഉള്‍പ്പെടുത്തുന്നതിനായി 100 കോടി ഡോളറാണ് ഒരു വര്‍ഷം തങ്ങള്‍ ചെലവാക്കിക്കൊണ്ടിരുന്നതെന്നും ഒല മാപ്പ്‌സിലേക്ക് മാറാനുള്ള തീരുമാനത്തിലൂടെ ആ ചിലവ് ഇല്ലാതാക്കി എന്നും ഭവിഷ് അഗര്‍വാള്‍ പറഞ്ഞു.

സ്ട്രീറ്റ് വ്യൂ, ന്യൂറല്‍ റേഡിയന്‍സ് ഫീല്‍ഡ്‌സ്, ഇന്‍ഡോര്‍ ഇമേജസ്, 3ഡി മാപ്പ്‌സ്, ഡ്രോണ്‍ മാപ്‌സ് ഉള്‍പ്പടെ നിരവധി പുതിയ ഫീച്ചറുകള്‍ താമസിയാതെ ഒല കാബ്‌സിലെത്തുമെന്നും ഭവിഷ് അഗര്‍വാള്‍ പറഞ്ഞു. 2021 ഒക്ടോബറിലാണ് പുനെയില്‍ പ്രവര്‍ത്തിക്കുന്ന ജിയോ സ്‌പേഷ്യല്‍ കമ്പനിയായ ജിയോസ്‌പോക്കിനെ ഒല ഏറ്റെടുത്തത്. ഒല കാബ്‌സ് ആപ്പിനെ കൂടാതെ ഒലയുടെ ഇലക്ട്രിക് സ്‌കൂട്ടറുകളിലും സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റിലൂടെ ഒല മാപ്പ്‌സ് സേവനം എത്തും.

മേയില്‍ ക്ലൗഡ് സേവനദാതാവായ മൈക്രോസോഫ്റ്റ് എഷ്വറുമായുള്ള സഹകരണവും ഒല അവസാനിപ്പിച്ചിരുന്നു. പകരം ഒലയുടെ തന്നെ എ.ഐ. സ്ഥാപനമായ കൃത്രിമിന്റെ (Krturim) സെര്‍വറുകളിലേക്ക് ഒല ഗ്രൂപ്പ് സേവനങ്ങളുടെയെല്ലാം പ്രവര്‍ത്തനം മാറ്റി. 100 കോടിയുടെ നഷ്ടമാണ് ഇതുവഴി മൈക്രോസോഫ്റ്റിനുണ്ടായത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

‘ഏറെ കാലമായി ഇന്ത്യയിലെ മാപ്പിന് വേണ്ടി നമ്മള്‍ പാശ്ചാത്യ ആപ്പുകളെയാണ് ആശ്രയിക്കുന്നത്. സ്ഥലനാമങ്ങള്‍, നഗരങ്ങളിലെ മാറ്റങ്ങള്‍, സങ്കീര്‍ണമായ ഗതാഗതം, റോഡുകള്‍ ഉള്‍പ്പടെയുള്ള നമ്മുടെ സവിശേഷമായ വെല്ലുവിളികള്‍ക്ക് അവയ്ക്ക് പിടികിട്ടില്ല. എ.ഐ. അധിഷ്ടിതമായ ഇന്ത്യയ്ക്ക് വേണ്ടിയുള്ള അല്‍ഗൊരിതത്തിലൂടെയും ലക്ഷക്കണക്കിന് വാഹനങ്ങളില്‍നിന്നും ഓപ്പണ്‍ സോഴ്‌സ് ഉറവിടങ്ങളിലൂടെയും ഒല മാപ്പ്‌സ് ഈ വെല്ലുവിളികള്‍ കൈകാര്യം ചെയ്യുന്നു.’ ഭവിഷ് അഗര്‍വാള്‍ എക്‌സില്‍ പങ്കുവെച്ച ഒരു പോസ്റ്റില്‍ പറഞ്ഞു.

കൃത്യതയുള്ള ലൊക്കേഷന്‍, കൃത്യമായ തിരയല്‍, മെച്ചപ്പെട്ട സെര്‍ച്ച് ലേറ്റന്‍സി, കൃത്യമായ ഇ.ടി.എ തുടങ്ങിയവയില്‍ ഒല മാപ്പ്‌സ് മികച്ചതാണെന്നും ഭവിഷ് അഗര്‍വാള്‍ അവകാശപ്പെട്ടു.


Share our post

Social

ചാറ്റിലെ ചിത്രങ്ങള്‍ സേവ് ചെയ്യാനാവില്ല- സ്വകാര്യത ഉറപ്പിക്കാന്‍ പുതിയ നീക്കവുമായി വാട്‌സാപ്പ്

Published

on

Share our post

വാട്‌സാപ്പിന്റെ ഐഒഎസ് വേര്‍ഷനിലെ ചാറ്റുകളുടെ സ്വകാര്യത ശക്തിപ്പെടുത്താന്‍ പുതിയ ഫീച്ചര്‍ ഒരുങ്ങുന്നു. ‘അഡ്വാന്‍സ്ഡ് ചാറ്റ് പ്രൈവസി’ എന്ന് പേര് നല്‍കിയിരിക്കുന്ന ഈ ഫീച്ചര്‍, നിങ്ങള്‍ അയക്കുന്ന മീഡിയ ഫയലുകള്‍ സ്വീകര്‍ത്താവിന്റെ ഫോണില്‍ സേവ് ആകുന്നത് തടയുന്നതടക്കമുള്ള സുരക്ഷാ സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്. ഈ ഫീച്ചര്‍ സജീവമാക്കിയാല്‍, നിങ്ങളുമായുള്ള ചാറ്റ് ഹിസ്റ്ററി മറ്റാര്‍ക്കും എക്സ്പോര്‍ട്ട് ചെയ്‌തെടുക്കാനും കഴിയില്ല.വാട്സാപ്പിന്റെ ഫീച്ചര്‍ ട്രാക്കിങ് വെബ്സൈറ്റായ വാബീറ്റാ ഇന്‍ഫോയുടെ റിപ്പോര്‍ട്ട് പ്രകാരം, ഐഒഎസിന്റെ അടുത്ത അപ്ഡേറ്റുകളിലൊന്നില്‍ ഈ ഫീച്ചര്‍ ലഭ്യമാകും. വാട്സാപ്പ് ഐ.ഒ.എസ് ബീറ്റാ പതിപ്പ് 25.10.10.70-ലാണ് ഈ ഫീച്ചര്‍ ആദ്യമായി കണ്ടെത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ഈ ഫീച്ചര്‍ ഉപയോക്താക്കള്‍ക്ക് ആപ്പ് സെറ്റിംഗ്സ് വഴി ഇഷ്ടാനുസരണം ആക്ടിവേറ്റ് ചെയ്യാം. ഇത് ആക്ടിവേറ്റ് ചെയ്താല്‍, നിങ്ങള്‍ അയച്ച മീഡിയ ഫയലുകള്‍ സ്വീകര്‍ത്താവിന് അവരുടെ ഫോണില്‍ സേവ് ചെയ്യാന്‍ സാധിക്കില്ല. മീഡിയ ഫയല്‍ ഗാലറിയിലേക്ക് സേവ് ചെയ്യാന്‍ ശ്രമിച്ചാല്‍, ‘അഡ്വാന്‍സ്ഡ് ചാറ്റ് പ്രൈവസി ഓണ്‍ ആണ്, ഇത് മീഡിയ ഓട്ടോ-സേവ് ആകുന്നത് തടയുന്നു’ എന്ന സന്ദേശം പോപ്പ്-അപ്പായി ദൃശ്യമാകും. ചാറ്റ് ഹിസ്റ്ററി എക്സ്പോര്‍ട്ട് ചെയ്യുന്നത് തടയുമെന്നതാണ് ഈ ഫീച്ചറിന്റെ മറ്റൊരു പ്രധാന സവിശേഷത. ഈ ഫീച്ചര്‍ ആക്ടിവേറ്റ് ചെയ്താല്‍, നിങ്ങളുമായുള്ള ചാറ്റ് സ്വീകര്‍ത്താവിന് എക്‌സ്‌പോര്‍ട്ട് ചെയ്യാന്‍ കഴിയാതെ വരും. ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായും സമാനമായ ഫീച്ചര്‍ വാട്സാപ്പ് വികസിപ്പിച്ചു വരുന്നുണ്ട്. നിലവില്‍ നിര്‍മാണ ഘട്ടത്തിലുള്ള ഈ ഫീച്ചര്‍, നിരവധി പരീക്ഷണങ്ങള്‍ക്ക് ശേഷമാകും എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാവുക. സ്വകാര്യതയ്ക്ക് കൂടുതല്‍ മുന്‍ഗണന നല്‍കുന്ന ഈ പുതിയ ഫീച്ചര്‍ വാട്സാപ്പ് ഉപയോഗം കൂടുതല്‍ സുരക്ഷിതമാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.


Share our post
Continue Reading

Social

വാട്‌സാപ്പില്‍ പുതിയ അപ്‌ഡേറ്റ്; സ്റ്റാറ്റസില്‍ ഇനി പാട്ടുകളും ചേര്‍ക്കാം

Published

on

Share our post

വാട്‌സാപ്പ് സ്റ്റാറ്റസ് അപ്‌ഡേറ്റില്‍ ഇനി പാട്ടുകളും ചേര്‍ക്കാം. കഴിഞ്ഞദിവസത്തെ അപ്‌ഡേറ്റിലൂടെയാണ് വാട്‌സാപ്പ് സ്റ്റാറ്റസില്‍ സംഗീതവും ചേര്‍ക്കാനുള്ള ഫീച്ചര്‍ അവതരിപ്പിച്ചത്. നിലവില്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ലഭ്യമായതിന് സമാനമായ ഫീച്ചറാണ് വാട്‌സാപ്പിലും നല്‍കിയിരിക്കുന്നത്.പുതിയ അപ്‌ഡേറ്റിന് പിന്നാലെ വാട്‌സാപ്പ് സ്റ്റാറ്റസ് പോസ്റ്റ് ചെയ്യുന്നവേളയില്‍ പാട്ടുകള്‍ ചേര്‍ക്കാനുള്ള ഓപ്ഷനും ലഭ്യമായിട്ടുണ്ട്. വാട്‌സാപ്പില്‍ ‘ആഡ് സ്റ്റാറ്റസ്’ ക്ലിക്ക് ചെയ്ത് സ്റ്റാറ്റസായി പോസ്റ്റ് ചെയ്യാനുള്ള ചിത്രമോ വീഡിയോയോ തിരഞ്ഞെടുത്താല്‍ മുകളിലായി ‘മ്യൂസിക് നോട്ടി’ന്റെ ചിഹ്നം കാണാം. ഇതില്‍ ക്ലിക്ക് ചെയ്താല്‍ നിരവധി പാട്ടുകളുള്ള മ്യൂസിക് ല്രൈബറിയില്‍നിന്ന് ഇഷ്ടമുള്ള പാട്ടുകള്‍ തിരഞ്ഞെടുക്കാം. സ്റ്റാറ്റസുകളില്‍ പങ്കുവെയ്ക്കുന്ന പാട്ടുകള്‍ ‘എന്‍ഡ്-ടു-എന്‍ഡ്’ എന്‍ക്രിപ്റ്റഡ് ആയതിനാല്‍ ഉപഭോക്താക്കള്‍ പങ്കിടുന്ന പാട്ടുകള്‍ വാട്‌സാപ്പിന് കാണാനാകില്ലെന്നും ഉപഭോക്താക്കളുടെ സുഹൃത്തുക്കള്‍ക്ക് മാത്രമേ കാണാനാവുകയുള്ളൂവെന്നും പുതിയ അപ്‌ഡേറ്റ് സംബന്ധിച്ച് വാട്‌സാപ്പ് അറിയിച്ചു.


Share our post
Continue Reading

Social

വാട്‌സ്ആപ്പില്‍ പുത്തന്‍ ഫീച്ചറെത്തി; വോയ്‌സ് മെസേജുകളെല്ലാം ഇനി വായിക്കാം, എങ്ങനെയെന്നറിയാം

Published

on

Share our post

വാട്സ്ആപ്പിന്റെ ഏറ്റവും പുതിയ ഫീച്ചറായ വോയ്സ് മെസ്സേജ് ട്രാൻസ്‌ക്രിപ്‌ഷൻ ഫീച്ചർ ആൻഡ്രോയിഡ് ഫോണുകളിൽ ലഭ്യമായിത്തുടങ്ങി. ഉടൻ തന്നെ ഐഒഎസ് ഫോണുകളിലും ഫീച്ചർ ലഭ്യമാകും. ഇതോടെ വോയ്സ് മെസ്സേജ് കേള്‍ക്കാന്‍ പറ്റാത്ത സാഹചര്യങ്ങളില്‍ അവ ട്രാന്‍സ്ക്രിപ്റ്റ് ചെയ്ത് വായിക്കാന്‍ സാധിക്കും 2024 നവംബറിലാണ് വാട്സ്ആപ്പ് വോയിസ് മെസ്സേജ് ട്രാൻസ്‌ക്രിപ്‌ഷൻ പുറത്തിറക്കുന്നതായി അറിയിച്ചത്. യാത്രകൾക്കിടയിലും ബഹളങ്ങൾക്കിടയിലും വോയിസ് മെസ്സേജ് കേൾക്കാൻ സാധിക്കാത്ത സാഹചര്യങ്ങളിൽ ഈ ഫീച്ചർ ഉപകാരപ്രദമാകും. ഓൺ ഡിവൈസ് പ്രോസസിങ്ങിലൂടെയാണ് വോയിസ് മെസേജുകളെ ടെക്സ്റ്റ് മെസേജുകളാക്കുന്നത്. ഈ വിവരങ്ങളെല്ലാം സുരക്ഷിതമായിരിക്കുമെന്നും, യാതൊരു വിവരവും തങ്ങൾ ശേഖരിക്കില്ലെന്നും വാട്സ്ആപ്പ് തന്നെ പറയുന്നുണ്ട്.
ഇംഗ്ലീഷ്, സ്പാനിഷ്, പോർച്ചുഗീസ്, റഷ്യൻ എന്നെ ഭാഷകളിലാണ് നിലവിൽ ട്രാൻസ്‌ക്രിപ്റ്റ് സംവിധാനമുള്ളത്‌. ഹിന്ദിയോ, മറ്റ് ഇന്ത്യൻ പ്രാദേശിക ഭാഷകളോ നിലവിൽ ലഭ്യമല്ല.വോയ്‌സ് ടെക്സ്റ്റാക്കി മാറ്റാൻ വാട്‌സ്ആപ്പിലെ സെറ്റിങ്‌സിൽ മാറ്റം വരുത്തണം. ഇതിനായി വാട്സ്ആപ്പ് സെറ്റിംഗ്സ് തുറന്ന് ചാറ്റ്‌സിൽ ടാപ്പ് ചെയ്യുക. തുടർന്ന് താഴേക്ക് സ്‌ക്രോൾ ചെയ്ത് വോയ്‌സ് മെസേജ് ട്രാൻസ്‌ക്രിപ്റ്റ് എന്ന ഓപ്ഷൻ ടാഗിൾ ചെയ്യുക. ഇപ്പോൾ കാണിക്കുന്ന ഓപ്ഷനുകളിൽ നിന്ന് നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഭാഷ തിരഞ്ഞെടുക്കാം.


Share our post
Continue Reading

Trending

error: Content is protected !!