വിദ്യാർത്ഥിനിയെ കടന്നുപിടിച്ചെന്ന് പരാതി; കുസാറ്റ് സിൻഡിക്കേറ്റ് അംഗമായ ഇടത് നേതാവിനെതിരെ കേസ്

കളമശേരി: വിദ്യാർത്ഥിയെ കടന്നുപിടിച്ചെന്ന പരാതിയിൽ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ സിൻഡിക്കേറ്റ് അംഗത്തിനെതിരെ കേസ്. ഇടത് നേതാവ് കൂടിയായ പി.കെ ബേബിക്കെതിരെയാണ് കളമശേരി പൊലീസ് കേസെടുത്തിരിക്കുന്നത്. കുസാറ്റിലെ കലോത്സവത്തിനിടെ തന്നെ കടന്നുപിടിച്ചുവെന്നാണ് വിദ്യാർത്ഥിനിയുടെ പരാതി.ഈ സംഭവത്തിൽ നേരത്തെ തന്നെ ബേബിക്കെതിരെ ആരോപണം ഉയർന്നിരുന്നു. എന്നാൽ വിദ്യാർത്ഥിനിയുടെ പരാതി കിട്ടിയില്ലെന്ന് പറഞ്ഞ് സർവകലാശാല ബേബിക്കെതിരെ നടപടി എടുത്തില്ല. കഴിഞ്ഞ ദിവസമാണ് വിദ്യാർത്ഥിനി സർവകലാശാലയ്ക്ക് പരാതി നൽകിയത്. ഈ പരാതി സർവകലാശാല അധികൃതർ കളമശേരി പൊലീസിന് കെെമാറുകയായിരുന്നു.