കണ്ണൂർ ജില്ലാ സീനിയർ ഓപ്പൺ ചെസ് ചാമ്പ്യൻഷിപ്പ്; വി.എം. ജിഷോർ ചാമ്പ്യൻ

Share our post

പേരാവൂർ : ജില്ലാ ഓപ്പൺ ചെസ് ചാമ്പ്യൻഷിപ്പിൽ വി.എം. ജിഷോർ (കൊട്ടിയൂർ) ജേതാവായി. അജീഷ് ആന്റണി (അങ്ങാടിക്കടവ്), കാർത്തിക് രാജ് (പയ്യന്നൂർ), വി.ടി. സുനിൽകുമാർ (കണ്ണൂർ) എന്നിവർ യഥാക്രമം രണ്ട് മുതൽ നാല് വരെ സ്ഥാനങ്ങൾ നേടി. എല്ലാ മത്സരാർത്ഥികൾക്കും കേരള സ്‌പോർട്‌സ് കൗൺസിലിന്റെ അംഗീകൃത സർട്ടിഫിക്കറ്റുകൾ നൽകി. ആദ്യ നാല് സ്ഥാനക്കാർ സംസ്ഥാന സീനിയർ ഓപ്പൺ ചെസ്സ് ചാമ്പ്യൻഷിപ്പിൽ ജില്ലയെ പ്രതിനിധാനം ചെയ്യും.

സ്‌പോർട്‌സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് കെ.കെ. പവിത്രൻ ഉദ്ഘാടനം ചെയ്തു. പേരാവൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം റജീന സിറാജ്, എ.പി. സുജീഷ്, വി.യു. സെബാസ്റ്റ്യൻ, എം. സജീവൻ, ഡോക്ടർ ഷാനവാസ്, കെ. ഹരിദാസ്, അബ്രഹാം മാത്യു, സുഗുണേഷ് ബാബു എന്നിവർ സംസാരിച്ചു. കെ. രാജൻ സമ്മാനദാനം നിർവഹിച്ചു. സംസ്ഥാന ചെസ് ടെക്‌നിക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ ഓർഗനൈസിംഗ് ചെസ് കമ്മിറ്റിയാണ് ചാമ്പ്യൻഷിപ്പ് നടത്തിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!