കേന്ദ്രം ​ഗര്‍ഭിണികള്‍ക്ക്‌ നൽകിയ ഗോതമ്പിൽ ‘കല്ലുകടി’

Share our post

മലപ്പുറം:അങ്കണവാടിയിൽ നിന്ന് ​ഗർഭിണികൾക്ക് വിതരണംചെയ്ത ​ഗോതമ്പിൽ കല്ലുകൾ കണ്ടെത്തിയതായി പരാതി. അനക്കയം പഞ്ചായത്തിലെ 18ാം വാർഡിലെ 95ാം നമ്പര്‍ അങ്കണവാടിയില്‍നിന്ന് വിതരണംചെയ്ത ​ഗോതമ്പിലാണ് വലിയ കല്ലുകൾ കണ്ടെത്തിയത്.

ഗർഭിണികൾക്ക് സൗജന്യമായി നൽകുന്ന രണ്ട് കിലോ ​ഗോതമ്പ് വാങ്ങിയ പ്രദേശവാസിക്കാണ് കല്ലുകൾ ലഭിച്ചത്. കേന്ദ്ര സർക്കാരിന്റെ ബീറ്റ് ബേസ്ഡ് ന്യൂട്രീഷൻ പ്രോ​ഗ്രാം (ബിഎൻപി) പ്രകാരം ലഭിച്ച ​ഗോതമ്പാണിത്. 49 അങ്കണവാടികളിലാണ് പദ്ധതിപ്രകാരം ​ഗോതമ്പ് ഇറക്കിയത്.

കഴിഞ്ഞമാസംവരെ പഞ്ചായത്തായിരുന്നു ​ഗർഭിണികൾക്ക് പോഷകാഹാരം വിതരണംചെയ്യാന്‍ ഫണ്ട് നല്‍കിയത്. എന്നാൽ, ഈ മാസംമുതൽ കേന്ദ്ര പദ്ധതിയിൽനിന്ന് ലഭിച്ച ​ഗോതമ്പാണ് വിതരണംചെയ്യുന്നതെന്ന് മലപ്പുറം ഐ.സി.എസ് ഉ​ദ്യോ​ഗസ്ഥ ദേശാഭിമാനിയോട് പറ‍ഞ്ഞു. എഫ്സിഐ ​ഗോഡൗൺ മുഖേനയാണ് ​ഗോതമ്പ് ലഭിച്ചത്. പരാതി ലഭിച്ച പശ്ചാത്തലത്തിൽ മറ്റ് അങ്കണവാടിയിലെ ​ഗോതമ്പ് പരിശോധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!