ഞാറ്റുവേല നാളിൽ നെല്ല് വിതച്ച് എൻ.എസ്.എസ് വോളണ്ടിയേഴ്സ്

കേളകം : നെൽകൃഷിയുടെ പ്രാധാന്യങ്ങൾ മനസ്സിലാക്കുവാൻ കേളകം സെയ്ന്റ് തോമസ് എച്ച്.എസ്.എസിലെ എൻ.എസ്.എസ് വളണ്ടിയേഴ്സ് നടത്തുന്ന നെൽകൃഷി (‘നിലമുണർന്നു… വിതയ്ക്കാം വിത്ത് ‘) പദ്ധതിയുടെ ഉദ്ഘാടനം കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ നിർവഹിച്ചു. സ്കൂൾ മാനേജർ ഫാദർ വർഗീസ് കവണാട്ടേൽ അധ്യക്ഷത വഹിച്ചു, വാർഡ് മെമ്പർ ലിസമ്മ ജോയ്, മുൻ പ്രോഗ്രാം ഓഫീസർ ഷൈജോ. കെ.വിജയൻ, പ്രോഗ്രാം ഓഫീസർ എ.സി.ഷാജി, എൻ.എസ്.എസ് വളണ്ടിയർ സാന്ദ്ര സണ്ണി എന്നിവർ സംസാരിച്ചു. പാടത്തിന്റെ ഉടമസ്ഥരായ ശ്രീനി അരിക്കാട്ട്, ഹരിന്ദ്രൻ അരിക്കാട്ട്, എൻ.എസ്.എസ് ലീഡേഴ്സ് വി.എസ്. ശ്രേയ, ജി അനുനന്ദ് എന്നിവർ നേതൃത്വം നൽകി.