ഇൻഡിവുഡ് മീഡിയ എക്സലൻസ് അവാർഡ് വിവേക് മുഴക്കുന്നിന്

Share our post

തിരുവനന്തപുരം : മാധ്യമരംഗത്തെ പ്രൊഫഷണൽ മികവിന് നൽകിവരുന്ന ഇൻഡിവുഡ് മീഡിയ എക്സലൻസ് അവാർഡുകൾ പ്രഖ്യാപിച്ചു. ടെലിവിഷൻ ഷോ പ്രൊഡ്യൂസിങ്ങിലെ പ്രൊഫഷണൽ മികവിന് മനോരമ ന്യൂസ് സീനിയർ ന്യൂസ് പ്രൊഡ്യൂസർ വിവേക് മുഴക്കുന്നിന് പുരസ്കാരം സമ്മാനിക്കും. അനന്തപത്മനാഭൻ (ഏഷ്യാനെറ്റ് ഹോട് സ്റ്റാർ), ഹാഷ്മി താജ് ഇബ്രാഹിം (24 ന്യൂസ്‌ ) തുടങ്ങിയവരാണ് മറ്റുപുരസ്കാര ജേതാക്കൾ. ഏരീസ് ഗ്രൂപ്പ്‌ സ്ഥാപക ചെയർമാനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ സർ. സോഹൻ റോയ് രൂപം നൽകിയ പ്രോജക്ട് ഇൻഡിവുഡിന്റെ ഭാഗമായിട്ടാണ് മാധ്യമ പുരസ്കാരങ്ങൾ സമ്മാനിക്കുന്നത്. ഈ മാസം ഒമ്പതിന് കൊച്ചി അവന്യൂ റീജന്റ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ മാധ്യമ പുരസ്കാരങ്ങൾ സമ്മാനിക്കും. കണ്ണൂർ മുഴക്കുന്ന് സ്വദേശിയാണ് വിവേക്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!