വനിതാ ദന്തഡോക്ടർ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ

തൃക്കാക്കര : വനിതാ ദന്തഡോക്ടറെ കാക്കനാട് ടി.വി സെന്റർ താണാപാടത്തെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് വെസ്റ്റ്ഹിൽ അത്താണിക്കൽ പെരുമാനൂർ സോഡി ജോണിന്റെ ഭാര്യ ബിന്ദു ചെറിയാനാണ് (39) മരിച്ചത്. തിരുവാണിയൂർ ലയൺസ് ആസ്പത്രിയിലെ ഡോക്ടറാണ്.
തിരുവല്ല സ്വദേശിയായ ഇവർ ഫ്ലാറ്റിൽ ഒറ്റയ്‌ക്കായിരുന്നു താമസം. വ്യാഴാഴ്‌ച ഇവരെ പുറത്തുകാണാത്തതിനെത്തുടർന്ന് പകൽ 12ഓടെ കെയർടേക്കറുടെ നേതൃത്വത്തിൽ പകരം താക്കോലുപയോഗിച്ച് വാതിൽ തുറന്നു നോക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്. മൃതദേഹം എറണാകുളം മെഡിക്കൽ കോളേജ് ആസ്പത്രിയിലേക്ക് മാറ്റി. മക്കൾ: എഫ്രേം സോഡി, ബെഞ്ചമിൻ സോഡി.