കോളയാട് പറക്കാടിൽ പകർച്ചവ്യാധി പ്രതിരോധ ആയുർവേദ മെഡിക്കൽ ക്യാമ്പ്

കോളയാട് : പഞ്ചായത്തും ഗവ. ആയുർവേദ ഡിസ്‌പെൻസറി ചെമ്പുക്കാവും പറക്കാടിൽ പകർച്ചവ്യാധി പ്രതിരോധ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കോളയാട് പഞ്ചായത്തംഗം റോയ് പൗലോസ് ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ. ശ്രീഭ രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. പി.എസ്. റോസമ്മ, ഡോ. കെ.പി. സബ്രീന, ടി. റജിന എന്നിവർ സംസാരിച്ചു. ക്യാമ്പിൽ 54 പേരെ പരിശോധിക്കുകയും പ്രതിരോധ കിറ്റ് വിതരണവും ചെയ്തു. ജില്ലയിലെ ഏറ്റവുമധികം യാത്രാക്ലേശമനുഭവിക്കുന്ന പ്രദേശമാണ് പറക്കാട്.