മലയോര പട്ടയം വിവരശേഖരണം:ജൂലൈ 25 വരെ അപേക്ഷിക്കാം

Share our post

വനഭൂമിയില്‍ 1977 ജനുവരി ഒന്നിന് മുമ്പ് കുടിയേറി താമസിച്ചു വരുന്നവര്‍ക്ക് അതത് പ്രദേശത്ത് ബാധകമായ ഭൂപതിവ് ചട്ടങ്ങള്‍ അനുസരിച്ച് പട്ടയം നല്‍കുന്നതിനുള്ള നടപടികളുടെ ഭാഗമായി മാര്‍ച്ച് ഒന്നു മുതല്‍ 30 വരെ നടത്തിയ വിവര ശേഖരണ പ്രക്രിയയില്‍ അപേക്ഷ നല്‍കാന്‍ കഴിയാത്തവര്‍ക്ക് അപേക്ഷ നല്‍കാന്‍ അവസരം. ജൂലൈ 10 മുതല്‍ 25 വരെ അപേക്ഷിക്കാം. റവന്യു വകുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്താനുള്ള നടപടികളുടെ ഭാഗമായി ചേര്‍ന്ന റവന്യു സെക്രട്ടേറിയറ്റ് യോഗത്തിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. വനം, റവന്യൂ വകുപ്പുകളുടെ ജോയിന്റ് വെരിഫിക്കേഷന്‍ നടന്ന ഇടങ്ങളില്‍ ജോയിന്റ് വെരിഫിക്കേഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെടാത്തവര്‍, ജോയിന്റ് വെരിഫിക്കേഷന്‍ നടക്കാത്ത സ്ഥലങ്ങളിലെ താമസക്കാര്‍, നാളിതുവരെ പല കാരണങ്ങളാല്‍ പട്ടയത്തിന് അപേക്ഷിക്കാത്തവര്‍ തുടങ്ങി അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് ബന്ധപ്പെട്ട വില്ലേജ് ഓഫീസുകളില്‍ അപേക്ഷ നല്‍കാമെന്ന് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!