Connect with us

Kannur

സ്വിറ്റ്‌സര്‍ലന്‍ഡ് ക്രിക്കറ്റ് ടീമില്‍ തലശ്ശേരിക്കാരായ സഹോദരങ്ങള്‍

Published

on

Share our post

പെരിങ്ങത്തൂര്‍ (കണ്ണൂര്‍): അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ട്വന്റി 20 ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള സ്വിസ് ദേശീയടീമിലേക്ക് തലശ്ശേരി സ്വദേശികളായ സഹോദരങ്ങളും. തലശ്ശേരി നിട്ടൂരിലെ അര്‍ജുന്‍ വിനോദും അശ്വിന്‍ വിനോദുമാണ് ടീമിലിടംനേടിയത്. ജര്‍മനിയില്‍ ജൂലായ് ഏഴുമുതല്‍ 14 വരെയാണ് ടൂര്‍ണമെന്റ്. 29-കാരനായ അര്‍ജുന്‍ വിനോദ് ഓള്‍റൗണ്ടറാണ്. സ്വിറ്റ്‌സര്‍ലന്‍ഡിലെ കോസോണേ ക്രിക്കറ്റ് ക്ലബ്ബിന്റെ (സി.സി.സി.) ക്യാപ്റ്റനുമായിരുന്നു. യു.കെ. ലോഫ്ബറോ സര്‍വകലാശാലയില്‍നിന്ന് ഫിനാന്‍സ് ആന്‍ഡ് മാനേജ്മെന്റില്‍ മാസ്റ്റേഴ്സ് നേടിയ ഇദ്ദേഹം ജനീവയിലാണ് ജോലിചെയ്യുന്നത്. സ്വിസ് ദേശീയടീമിന്റെ അണ്ടര്‍ 15, അണ്ടര്‍ 17, അണ്ടര്‍ 19 ടീമുകളുടെ ക്യാപ്റ്റനുമായി.

സ്വിസ് ദേശീയടീമിന്റെ ഓപ്പണിങ് ബൗളറായിരുന്ന സഹോദരന്‍ അശ്വിന്‍ വിനോദും ഓള്‍റൗണ്ടറാണ്. സാമ്പത്തികശാസ്ത്രത്തിലും ധനകാര്യത്തിലും ബിരുദാനന്തര ബിരുദം നേടിയ അശ്വിന്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ നിര്‍ബന്ധിത സൈനികസേവന പദ്ധതിയുടെ ഭാഗമായി ജനീവയില്‍ ജോലിചെയ്യുന്നു. അണ്ടര്‍-13, അണ്ടര്‍-15, അണ്ടര്‍ 17, അണ്ടര്‍-19 വിഭാഗത്തില്‍ സ്വിസ് ടീമിന്റെ ക്യാപ്റ്റനായി. 2021-ല്‍ മാള്‍ട്ടയിലും 2022-ല്‍ ലക്‌സംബര്‍ഗിലും സ്വിറ്റ്‌സര്‍ലന്‍ഡ് ദേശീയടീമിനെ പ്രതിനിധാനംചെയ്തു. ജനീവയില്‍ ലോകാരോഗ്യസംഘടനയില്‍ ജോലിചെയ്യുന്ന തലശ്ശേരി നിട്ടൂരിലെ വിനോദ് ഉണിക്കടത്തിന്റെയും ജനീവയിലെ ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷനിലെ രാജശ്രീ വിനോദിന്റെയും മക്കളാണിവര്‍.


Share our post

Kannur

‘ഒന്നാണ് നാം’: കണ്ണൂരില്‍ ‘റണ്‍ ഫോര്‍ യൂണിറ്റി’ കൂട്ടയോട്ടം ശനിയാഴ്ച രാത്രി

Published

on

Share our post

സാമൂഹിക ഐക്യം, സ്ത്രീ സുരക്ഷ, ആരോഗ്യമുള്ള സമൂഹം എന്നീ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കണ്ണൂര്‍ ജില്ലാ ഭരണകൂടം ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലുമായി ചേര്‍ന്ന് മാര്‍ച്ച് ഒന്ന് ശനിയാഴ്ച അർധരാത്രി കണ്ണൂർ നഗരത്തിലൂടെ ‘റണ്‍ ഫോര്‍ യൂണിറ്റി’ കൂട്ടയോട്ടം സംഘടിപ്പിക്കുന്നു. ‘കണ്ണൂര്‍ കളക്ടറേറ്റില്‍ നിന്ന് മാർച്ച് ഒന്ന് ശനിയാഴ്ച രാത്രി 11 മണിക്ക് ആരംഭിച്ച് ഏഴ് കിലോമീറ്റര്‍ ദൂരം താണ്ടിയശേഷം മാര്‍ച്ച് രണ്ടിന് പുലര്‍ച്ചെ 12.30ന് സമാപിക്കും. താവക്കര, പുതിയ ബസ് സ്റ്റാന്‍ഡ് റോഡ്, ഫോര്‍ട്ട് റോഡ്, പ്രഭാത് ജംഗ്ഷന്‍, സെന്റ് മൈക്കിള്‍സ് സ്‌കൂള്‍ റോഡ്, പയ്യാമ്പലം ഗസ്റ്റ് ഹൗസ് പാത്ത് വേ, ശ്രീനാരായണ പാര്‍ക്ക്, മുനീശ്വരന്‍ കോവില്‍, പഴയ ബസ് സ്റ്റാന്‍ഡ്, ടൗണ്‍ സ്‌ക്വയര്‍, താലൂക്ക് ഓഫീസ് വഴി തിരികെ കലക്ട്രേറ്റിലാണ് ഓട്ടം പൂര്‍ത്തിയാക്കേണ്ടത്.

അഞ്ച് പേരടങ്ങുന്ന ടീമുകളായാണ് പങ്കെടുക്കേണ്ടത്. രജിസ്റ്റര്‍ ചെയ്യുന്ന എല്ലാവര്‍ക്കും ടീഷര്‍ട്ടും മത്സരം പൂർത്തിയാക്കുന്ന എല്ലാവർക്കും സര്‍ട്ടിഫിക്കറ്റും ചിരട്ട കൊണ്ട് തയ്യാറാക്കിയ മെഡലും ലഭിക്കും. ഒരു ടീമിന് 500 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്, എന്നാല്‍ സ്‌കൂള്‍/കോളേജ് വിദ്യാര്‍ത്ഥികളുടെ ടീമുകള്‍ക്ക് ഇത് 250 രൂപയാണ്. ഒന്നാം സ്ഥാനത്തിന് 7,500 രൂപ, രണ്ടാം സ്ഥാനത്തിന് 5,000 രൂപ, മൂന്നാം സ്ഥാനത്തിന് 2,500 രൂപയും സമ്മാനമായി ലഭിക്കും.ഏഴ് വിഭാഗങ്ങളിലായാണ് കൂട്ടയോട്ടം സംഘടിപ്പിക്കുന്നത്: സ്ത്രീകള്‍ മാത്രം ഉള്‍പ്പെട്ട ടീമുകള്‍, പുരുഷന്മാര്‍ മാത്രം ഉള്‍പ്പെട്ട ടീമുകള്‍, സ്ത്രീ-പുരുഷന്‍ മിശ്ര ടീമുകള്‍, യൂണിഫോം സര്‍വീസ് (മിലിട്ടറി, പോലീസ്, ഫയര്‍ഫോഴ്സ്, എക്‌സൈസ്, ഫോറസ്റ്റ്) ടീമുകള്‍, സ്‌കൂള്‍/കോളേജ് വിദ്യാര്‍ത്ഥികളുടെ ടീമുകള്‍, മുതിര്‍ന്ന പൗരന്‍മാരുടെ ടീമുകള്‍, സര്‍ക്കാര്‍ ജീവനക്കാരുടെ ടീമുകള്‍ എന്നിങ്ങനെ വ്യത്യസ്ത ഗ്രൂപ്പുകളായാണ് മത്സരം നടത്തുക.പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് [events.dtpckannur.com](https://events.dtpckannur.com) എന്ന വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്താം. ഡി ടി പി സി ഓഫീസില്‍ നേരിട്ടും രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0497-2706336 അല്ലെങ്കില്‍ 8330858604 എന്ന നമ്പറില്‍ ബന്ധപ്പെടാം.


Share our post
Continue Reading

Kannur

തളിപ്പറമ്പിൽ ഹാഷിഷ് ഓയിലുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

Published

on

Share our post

തളിപ്പറമ്പ് : തളിപ്പറമ്പിൽ മാരക മയക്കുമരുന്നായ ഹാഷിഷ് ഓയിൽ സഹിതം യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഓലയമ്പാടി പെരുവാമ്പയിലെ കമ്പിൽ പായലോട്ട് അബ്‌ദുൽ നാസർ (35) ആണ് പിടിയിലായത്.മാരക മയക്കുമരുന്നായ ഹാഷിഷ് ഓയിലുമായിഅബ്‌ദുൽ നാസർ അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്ന് 2.460 ഗ്രാം ഹാഷിഷ് ഓയിൽ പിടിച്ചെടുത്തു. റൂറൽ എസ്.പിയുടെ ഡാൻസാഫ് ടീമും തളിപ്പറമ്പ് പോലീസും ചേർന്ന് നടത്തിയ പരി ശോധനയിൽ ഇയാൾ അറസ്റ്റിലായത്‌. എസ്.ഐ കെ.വി സതീശൻ, ഗ്രേഡ്. എ.എസ്.ഐ ഷിജോ അഗസ്റ്റിൻ, സി.പി.ഒ പി.വി വിനോദ് എന്നിവരുടെ നേതൃത്വത്തിലാണ് യുവാവിനെ പിടികൂടിയത്.


Share our post
Continue Reading

Kannur

റവന്യൂ റിക്കവറി അദാലത്ത്

Published

on

Share our post

കണ്ണൂര്‍: റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ നിന്നും റവന്യൂ റിക്കവറി ശുപാര്‍ശ ചെയ്ത കേസുകള്‍ തീര്‍പ്പാക്കുന്നതിന് മാര്‍ച്ച് അഞ്ചിന് രാവിലെ 10.30 ന് റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ റവന്യൂ റിക്കവറി അദാലത്ത് നടത്തും.2020 മാര്‍ച്ച് 31 വരെ മാത്രം ടാക്സ് അടച്ച് കുടിശ്ശിക വരുത്തിയ കേസുകളാണ് അദാലത്തില്‍ പരിഗണിക്കുന്നത്.സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയില്‍ ഉള്‍പ്പെടുന്ന വാഹനങ്ങള്‍ക്ക് 30 ശതമാനം മുതല്‍ 40 ശതമാനം വരെ ഇളവോടുകൂടി കുടിശ്ശിക തീര്‍പ്പാക്കാം.അദാലത്തില്‍ പരിഗണിക്കുന്ന കേസുകള്‍ക്ക് ആര്‍.സി, ഇന്‍ഷുറന്‍സ്, ക്ഷേമനിധി എന്നിവ ബാധകമല്ല.


Share our post
Continue Reading

Trending

error: Content is protected !!