Connect with us

Kerala

എ.കെ.ജി സെന്റർ ആക്രമണം: വിദേശത്ത് ഒളിവിലായിരുന്ന രണ്ടാം പ്രതി അറസ്റ്റിൽ

Published

on

Share our post

തിരുവനന്തപുരം : എ.കെ.ജി സെൻറർ ആക്രമണക്കേസിൽ ഒളിവിലായിരുന്ന രണ്ടാം പ്രതി പിടിയിലായി. വിദേശത്തേക്ക് കടന്ന പ്രതി സുഹൈൽ ഷാജഹാൻ ആണ് അറസ്റ്റിൽ ആയത്. മുന്‍ യൂത്ത് കോണ്‍ഗ്രസ്സ് തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായിരുന്നു. ഡൽഹി വിമാനത്താവളത്തിൽ നിന്നാണ് ഇയാള്‍ പൊലീസ് പിടിയിലായത്. അന്വേഷണ സംഘം ഡൽഹിക്ക് തിരിക്കും. സുഹൈലിനെ ഇന്ന് തിരുവനന്തപുരത്തെത്തിക്കുമെന്നാണ് വിവരം.

ആക്രമണത്തിൻ്റ മുഖ്യ ആസൂത്രകൻ സുഹൈലെന്നാണ് ക്രൈം ബ്രാഞ്ച് റിപ്പോർട്ട്. സംഭവത്തിന് ശേഷം വിദേശത്തേക്ക് കടന്ന സുഹൈല്‍ രണ്ട് വര്‍ഷമായി ഒളിവിലായിരുന്നു. കേസിൽ കഴക്കൂട്ടം ആറ്റിപ്രയിലെ യൂത്ത് കോൺഗ്രസ് നേതാവ് വി. ജിതിൻ, സുഹൃത്ത് നവ്യ എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.


Share our post

Kerala

അഞ്ചുകോടിയിലേറെ വരുമാനം; കെ.എസ്‌.ആർ.ടി.സി 
കൊറിയർ സർവീസ്‌ കുതിക്കുന്നു

Published

on

Share our post

കൊച്ചി:ടിക്കറ്റ്‌ വരുമാനത്തെമാത്രം ആശ്രയിച്ചിരുന്ന കെഎസ്‌ആർടിസിക്ക്‌ ടിക്കറ്റിതര വരുമാനത്തിലൂടെ വൻ നേട്ടം. കൊറിയർ ആൻഡ്‌ ലോജിസ്റ്റിക്‌സ്‌, പരസ്യവരുമാനം, സിനിമാഷൂട്ടിങ്‌, ഹില്ലി അക്വ കുടിവെള്ള വിൽപ്പന തുടങ്ങിയ മാർഗങ്ങളിലൂടെ അഞ്ചുകോടിക്കുമുകളിലാണ്‌ വരുമാനനേട്ടം. കഴിഞ്ഞവർഷം ജൂണിൽ കേവലം 20,000 രൂപയാണ്‌ കെഎസ്‌ആർടിസി കൊറിയർ ആൻഡ്‌ ലോജിസ്റ്റിക്‌സ്‌ സർവീസിലൂടെ ലഭിച്ചതെങ്കിൽ നിലവിൽ അഞ്ചുകോടിയിലേക്ക്‌ ഉയർന്നു. 2023 ആഗസ്‌തിൽ മാത്രം 17.97 ലക്ഷമായിരുന്നു വരുമാനം. 2024 ഏപ്രിലിൽ 43.31 ലക്ഷവും സെപ്‌തംബറിൽ 52.39 ലക്ഷവുമായി ഉയർന്നു. ഏറ്റവും ഉയർന്ന വരുമാനം ലഭിക്കുന്ന എറണാകുളം ഡിപ്പോയിൽ ദിവസം ശരാശരി 35,000 രൂപയുടെ ബിസിനസുണ്ട്‌. വൈറ്റിലയിലാണ്‌ കൊറിയർ സർവീസ്‌ ഓഫീസ്‌ പ്രവർത്തിക്കുന്നത്‌. സംസ്ഥാനത്താകെ 15 മാസംകൊണ്ടാണ്‌ കൊറിയർ സർവീസിലൂടെ അഞ്ചുകോടിക്കുമുകളിൽ വരുമാനം ലഭിച്ചത്‌.

കെഎസ്‌ആർടിസി ലോജിസ്റ്റിക്‌സ്‌ സർവീസിലൂടെ ചുരുങ്ങിയ ചെലവിലാണ്‌ ആവശ്യക്കാർക്ക്‌ സാധനങ്ങൾ എത്തിക്കുന്നത്‌. ഡിപ്പോയിൽ പാഴ്‌സൽ എത്തിച്ചാൽ 16 മണിക്കൂറിനകം അത്‌ ആവശ്യക്കാരുടെ കൈയിലെത്തും. കെഎസ്‌ആർടിസി ബസുകളിലും ചരക്കുവാഹനങ്ങളിലുമാണ്‌ ലക്ഷ്യസ്ഥാനത്ത്‌ എത്തിക്കുന്നത്‌. സംസ്ഥാനത്തിനുപുറമെ തമിഴ്‌നാടിനെയും കോർത്തിണക്കി അവധിയില്ലാതെയാണ്‌ സർവീസ്‌.

കെഎസ്‌ആർടിസി സ്റ്റാൻഡുകളിലെയും ബസുകളിലെയും പരസ്യവരുമാനം റെക്കോഡിലാണ്‌. കഴിഞ്ഞ രണ്ടുവർഷം പരസ്യത്തിലൂടെ 30 കോടി രൂപ ലഭിച്ചു. സിനിമാചിത്രീകരണത്തിന്‌ സ്ഥലം നൽകിയതിൽ രണ്ടുലക്ഷവും ഹില്ലി അക്വാ കുപ്പിവെള്ളവിതരണത്തിലൂടെ രണ്ടുമാസംകൊണ്ട്‌ ഒരുലക്ഷവും നേടി.

ബിസിനസ്‌ കൂടി; 
വേണം കൂടുതൽ
ജീവനക്കാർ

കെഎസ്‌ആർടിസിയുടെ കൊറിയർ ആൻഡ്‌ ലോജിസ്റ്റിക്‌സ്‌ സർവീസ്‌ ജനം ഏറ്റെടുത്തതോടെ, വിതരണകേന്ദ്രമായ ഡിപ്പോകളിൽ കൂടുതൽ ജീവനക്കാരെ നിയമിക്കണമെന്ന ആവശ്യം ഉയരുന്നു. 24 മണിക്കൂറും അവധിയില്ലാതെ പ്രവർത്തിക്കുന്ന സാഹചര്യത്തിൽ സേവനം കൂടുതൽ മെച്ചപ്പെടുത്താൻ ഇത്‌ അനിവാര്യമാണ്‌.


Share our post
Continue Reading

Kerala

പോക്സോ കേസിലെ പ്രതിക്ക് ഒൻപതുവർഷം തടവും പിഴയും

Published

on

Share our post

ചേർത്തല: പന്ത്രണ്ടുവയസ്സുകാരിക്കുനേരേ അതിക്രമം കാട്ടിയതിനു കുത്തിയതോട് പോലീസ് രജിസ്റ്റർചെയ്ത കേസിലെ പ്രതിക്ക്‌ ഒൻപതുവർഷം തടവും 75,000 രൂപ പിഴയും ശിക്ഷ. തുറവൂർ ഗ്രാമപ്പഞ്ചായത്ത് ഒന്നാംവാർഡ് കളത്തിപ്പറമ്പിൽ ഷിനു (ജോസഫ്-45)വിനെയാണ് ചേർത്തല പ്രത്യേക അതിവേഗ പോക്സോ കോടതി മൂന്നു വകുപ്പുകളിലായി ശിക്ഷിച്ചത്.2022-ലാണു സംഭവം. അച്ഛനുമമ്മയും ഇല്ലാത്തപ്പോൾ വീട്ടിലെത്തിയ പ്രതി കുട്ടിക്കുനേരേ അതിക്രമം നടത്തുകയായിരുന്നു. ചേർത്തല എ.എസ്.പി.യായിരുന്ന ജുവനക്കുടി മഹേഷ്, ഡിവൈ.എസ്.പി. ടി.ബി. വിജയൻ, കുത്തിയതോട് സബ്ബ് ഇൻസ്പെക്ടർ ജി. അജിത്കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രോസിക്യൂഷനുവേണ്ടി അഡ്വ. ബീനാകാർത്തികേയൻ, അഡ്വ.വി.എൽ. ഭാഗ്യലക്ഷ്മി എന്നിവർ ഹാജരായി.

ഉത്തരവു വന്നതിനു പിന്നാലെ പ്രതിയുടെ ആത്മഹത്യാശ്രമം

വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം കോടതി ഉത്തരവു വന്നതിനു പിന്നാലെ കോടതിയിലെ ശൗചാലയത്തിൽ കയറിയ പ്രതി ആത്മഹത്യക്കു ശ്രമിച്ചു. കൈയിൽ കരുതിയിരുന്ന ഉറുമ്പുപൊടി പോലുള്ളവസ്തു കഴിച്ചതായാണ് വിവരം. ചുമയ്ക്കുന്നതുകേട്ട് കാവലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ ഉടൻ ഇയാളെ പുറത്തെത്തിച്ച് ആലപ്പുഴ മെഡിക്കൽ കോളേജിലേക്കു മാറ്റി. അപകടനില മാറിയതായി ആശുപത്രി അധികൃതർ അറിയിച്ചു.


Share our post
Continue Reading

Kerala

ബി.എസ്‌.സി. നഴ്‌സിങ് പ്രവേശനം; കട്ട്ഓഫ് മാര്‍ക്കില്‍ കുതിച്ചുകയറ്റം

Published

on

Share our post

കാസര്‍കോട്: സംസ്ഥാനത്ത് ബി.എസ്‌സി. നഴ്‌സിങ് കോഴ്‌സിന് പ്രവേശനം ലഭിക്കണമെങ്കില്‍ നിസ്സാര മാര്‍ക്കൊന്നും പോരാ. നഴ്‌സിങ് പ്രവേശനത്തിനുള്ള ഇന്‍ഡക്‌സ് മാര്‍ക്കിന്റെ കട്ട്ഓഫ് കഴിഞ്ഞവര്‍ഷങ്ങളില്‍ കുതിച്ചുകയറി. ഇന്‍ഡക്‌സ് മാര്‍ക്ക് 100 ശതമാനമുള്ളവര്‍ക്ക് മാത്രമാണ് 2022 മുതല്‍ ഗവ. നഴ്‌സിങ് കോളേജുകളില്‍ പ്രവേശനം ലഭിക്കുന്നത്. സ്വാശ്രയ കോളേജുകളിലെ സര്‍ക്കാര്‍സീറ്റുകളിലെ പ്രവേശനത്തിനുള്ള ഈ വര്‍ഷത്തെ കട്ട്ഓഫ് മാര്‍ക്ക് 98 ശതമാനമാണ്. മാനേജ്‌മെന്റ് ക്വാട്ടയില്‍ ഇത് 95-96 ശതമാനവും.പന്ത്രണ്ടാംക്ലാസില്‍ ലഭിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രീകൃത അലോട്‌മെന്റ് വഴിയാണ് പ്രവേശനം. സര്‍ക്കാര്‍ കോളേജുകളിലേക്കും സ്വാശ്രയ കോളേജുകളിലെ സര്‍ക്കാര്‍ സീറ്റുകളിലേക്കും പ്രവേശനം നടത്തുന്ന എല്‍.ബി.എസ്. സെന്റര്‍ പന്ത്രണ്ടാംക്ലാസില്‍ ബയോളജി, ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങള്‍ക്ക് ലഭിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് ഇന്‍ഡക്‌സ് മാര്‍ക്ക് കണക്കാക്കി റാങ്കുപട്ടിക തയ്യാറാക്കുന്നത്.

മാനേജ്‌മെന്റ് സീറ്റിലേക്ക് അസോസിയേഷന്‍ ഓഫ് ദി മാനേജ്‌മെന്റ്‌സ് ഓഫ് ക്രിസ്ത്യന്‍ സെല്‍ഫ് ഫിനാന്‍സിങ് നഴ്‌സിങ് കോളേജ്സ് ഓഫ് കേരളയും(എ.എം.സി.എസ്.എഫ്.എന്‍.സി.കെ.) ഈ രീതിയിലാണ് ഇന്‍ഡക്‌സ് മാര്‍ക്ക് കണക്കാക്കുന്നത്.മറ്റ് സ്വാശ്രയ കോളേജുകളുടെ കൂട്ടായ്മയായ പ്രൈവറ്റ് നഴ്‌സിങ് കോളേജ് മാനേജ്‌മെന്റ് അസോസിയേഷന്‍ ഓഫ് കേരള(പി.എന്‍.സി.എം.എ.കെ.) ഇതോടൊപ്പം ഇംഗ്ലീഷിന് ലഭിച്ച മാര്‍ക്കുകൂടി പരിഗണിക്കുന്നുണ്ട്. സഹകരണ സ്വാശ്രയ കോളേജുകളും ചില സ്വകാര്യ സ്വാശ്രയ കോളേജുകളും മാനേജ്‌മെന്റ് സീറ്റിലേക്ക് സര്‍ക്കാര്‍ നിര്‍ദേശത്തിന് വിരുദ്ധമായി സ്വന്തംനിലയില്‍ റാങ്കുപട്ടിക തയ്യാറാക്കിയും പ്രവേശനം നടത്തുന്നുണ്ട്.കോവിഡിനുമുന്‍പ് ഇന്‍ഡക്‌സ് മാര്‍ക്ക് 92 ശതമാനമുള്ളവര്‍ക്കുവരെ എല്‍.ബി.എസ്. അലോട്‌മെന്റ് പ്രകാരം സര്‍ക്കാര്‍ സീറ്റില്‍ പ്രവേശനം ലഭിച്ചിരുന്നു. അതാണിപ്പോള്‍ 98-ല്‍ എത്തിയത്. മാനേജ്‌മെന്റ് സീറ്റുകളില്‍ ഇത് 85-88 ശതമാനമായിരുന്നതാണ് 95-96 ശതമാനത്തിലേക്കും എത്തി.

കാരണം വിദേശജോലിസാധ്യത

ഗള്‍ഫിലും പാശ്ചാത്യരാജ്യങ്ങളിലുമുള്ള മികച്ച ജോലി സാധ്യതയും നല്ല ശമ്പളവുമാണ് ബി.എസ്.സി. നഴ്‌സിങ്ങിന് പ്രിയമേറാന്‍ കാരണം. സംസ്ഥാനത്തൊട്ടാകെ സര്‍ക്കാര്‍, സര്‍ക്കാര്‍ നിയന്ത്രിത, സ്വകാര്യ-സ്വാശ്രയ മേഖലകളിലായി നിലവില്‍ 155 നഴ്‌സിങ് കോളേജുകളാണുള്ളത്. ഈ കോളേജുകളിലെല്ലാംകൂടി 9200 സീറ്റുകളാണുള്ളത്. എഴുപതിനായിരത്തോളം അപേക്ഷകളാണ് ഈ വര്‍ഷം ലഭിച്ചത്.


Share our post
Continue Reading

IRITTY1 hour ago

മാലിന്യത്തിൽ നിന്ന്‌ ജൈവാമൃതം

Kerala1 hour ago

അഞ്ചുകോടിയിലേറെ വരുമാനം; കെ.എസ്‌.ആർ.ടി.സി 
കൊറിയർ സർവീസ്‌ കുതിക്കുന്നു

Social1 hour ago

‘മൂന്നു കുത്താ’യി ‘ടൈപ്പിങ്…’ താഴേക്കിറങ്ങുന്നു; വാട്‌സാപ്പിന്റെ പുതിയ അപ്‌ഡേറ്റില്‍ വമ്പന്‍മാറ്റം

Kerala3 hours ago

പോക്സോ കേസിലെ പ്രതിക്ക് ഒൻപതുവർഷം തടവും പിഴയും

Kerala3 hours ago

ബി.എസ്‌.സി. നഴ്‌സിങ് പ്രവേശനം; കട്ട്ഓഫ് മാര്‍ക്കില്‍ കുതിച്ചുകയറ്റം

India3 hours ago

ഉയര്‍ന്ന പി.എഫ്. പെന്‍ഷന്‍: 2014നുമുന്‍പ് വിരമിച്ചവര്‍ക്കും ഓപ്ഷന്‍ നല്‍കാം

Kerala3 hours ago

വിലയിടിഞ്ഞ് അയല: പോകുന്നത് വ്യാവസായിക ആവശ്യങ്ങള്‍ക്ക്

Kannur3 hours ago

ഡെങ്കിപ്പനി ആഗോള ആശങ്കയെന്ന് ലോകാരോഗ്യ സംഘടന; കേരളത്തിനും വെല്ലുവിളി

Kannur3 hours ago

കണ്ണൂർ സർവകലാശാലയിൽ സ്‌കിൽ ഡെവലപ്മെന്റ് കോഴ്സ്, കരിയർ പ്ലാനിംഗ് കേന്ദ്രത്തിന് തുടക്കം

PERAVOOR5 hours ago

പേരാവൂർ താലൂക്കാസ്പത്രികെട്ടിട നിർമാണം വേഗത്തിലാക്കണം; സി.പി.എം

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News1 year ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD1 year ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News7 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR10 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!