പറശ്ശിനിക്കടവില്‍ ഭക്‌തജന തിരക്കേറുന്നു

കണ്ണൂര്‍: ജില്ലയിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളില്‍ ഒന്നാണ് പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രം. പല നാടുകളില്‍ നിന്നും അനവധി ആളുകളാണ് പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രത്തിന്റെ മേന്മ കേട്ടറിഞ്ഞ ഇവിടേക്ക് ഒഴുകിയെത്തുന്നത്. കഴിഞ്ഞുപോയ ഞായറാഴ്‌ച ദിവസവും പറശ്ശിനിക്കടവില്‍ വന്‍ ഭക്‌തജന തിരക്കാണ് അനുഭവപ്പെട്ടത്. വിദേശ നാടുകളില്‍ നിന്ന് ഉള്‍പ്പെടെ കണ്ണൂരിലെത്തുന്ന മിക്ക ആളുകളും പറശ്ശിനികടവ് അമ്ബലത്തില്‍ എത്തും.
പറശ്ശിനിക്കടവിലേക്ക് എത്തുവാന്‍ തളിപ്പറമ്ബില്‍ നിന്ന് ഏകദേശം 10 കിലോമീറ്ററും കണ്ണൂരില്‍ നിന്ന് 20 കിലോമീറ്ററും സഞ്ചരിക്കണം. വളപട്ടണം നദിയുടെ തീരത്ത്, ആന്തൂര്‍ മുനിസിപ്പാലിറ്റിയിലെ പറശ്ശിനിക്കടവില്‍ സ്‌ഥിതി ചെയ്യന്ന ഒരു ക്ഷേത്രമാണ് പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രം.പറശ്ശിനിക്കടവില്‍ സ്‌ഥിതി ചെയ്യുന്നതുകൊണ്ട് തന്നെ സ്‌ഥലത്തിന്റെ പേര് ക്ഷേത്രത്തിനും ലഭിച്ചു.