മേൽപ്പാലത്തിൽ നിന്ന് സ്കൂട്ടർ താഴേക്ക് വീണ് യുവതി മരിച്ചു; മൂന്ന് വയസുകാരിക്ക് പരിക്ക്

തിരുവനന്തപുരം: വെൺപാലവട്ടത്ത് മേൽപ്പാലത്തിൽ നിന്നും സ്കൂട്ടർ താഴേക്ക് തെറിച്ചുവീണുണ്ടായ അപകടത്തിൽ യുവതി മരിച്ചു. കോവളം വെള്ളാർ സ്വദേശി സിമി (35) ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ സിമിയുടെ മകൾ ശിവന്യ (3), സഹോദരി സിനി (32) എന്നിവർക്ക് ചികിത്സയിലാണ്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ഇവർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ നിയന്ത്രണം തെറ്റി മേൽപ്പാലത്തിനു താഴെയുള്ള സർവീസ് റോഡിലേക്കു വീഴുകയായിരുന്നു. അപകടത്തിന്റെ നടുക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു.