ടെക്‌നിക്കല്‍ അസിസ്റ്റന്റ് നിയമനം

Share our post

തലശ്ശേരി, തളിപറമ്പ റവന്യൂ ഡിവിഷണല്‍ ഓഫീസുകളില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികയില്‍ കരാര്‍ വ്യവസ്ഥയില്‍ ഒരു വര്‍ഷകാലയളവിലേക്ക് ഉദ്യോഗാര്‍ഥികളെ നിയമിക്കുന്നു. പ്രായം: 18-35.
അംഗീകൃത സര്‍വകലാശാല ബിരുദം, വേര്‍ഡ് പ്രോസസിങ്ങില്‍ സര്‍ക്കാര്‍ അംഗീകൃത കമ്പ്യൂട്ടര്‍ കോഴ്‌സ്, മലയാളം, ഇംഗ്ലീഷ് ടൈപ്പ് റൈറ്റിങ്്, എം.എസ് ഡബ്ല്യു യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന, മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണ മേഖലയിലുള്ള പ്രവൃത്തി പരിചയം അികാമ്യം. ഇന്റര്‍വ്യൂവും സര്‍ട്ടിഫിക്കറ്റ് പരിശോധനയും ജൂലൈ 10ന് രാവിലെ 10 മണിക്ക് ജില്ലാ സാമൂഹ്യ നീതി ഓഫീസറുടെ കാര്യാലയത്തില്‍ നടക്കും. മലയാളം ടൈപ്പിങ് പ്രായോഗിക പരിശോധനയും ഉണ്ടാകും. തുടര്‍ന്ന് അസിസ്റ്റന്റ് കലക്ടറുടെ ചേമ്പറില്‍ നടക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവിന് തിരിച്ചറിയല്‍ രേഖ, ആധാര്‍, പാസ് പോര്‍ട്ട് സൈസ് ഫോട്ടോ, വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പുമായി നേരിട്ട് ഹാജരാകണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!