Connect with us

India

‘ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ നീറ്റ് പരീക്ഷാഫലം റദ്ദാക്കരുത്’; മലയാളി വിദ്യാർത്ഥികൾ സുപ്രീം കോടതിയിൽ

Published

on

Share our post

ന്യൂഡല്‍ഹി: 2024-ലെ നീറ്റ് പരീക്ഷാഫലം റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ട് കേരളത്തില്‍നിന്നുള്ള വിദ്യാര്‍ത്ഥികള്‍ സുപ്രീം കോടതിയെ സമീപിച്ചു. പരീക്ഷയില്‍ 660-ല്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ത്ഥികളാണ് സുപ്രീം കോടതിയെ സമീപിച്ചത്. 655-ല്‍ അധികം മാര്‍ക്ക് കരസ്ഥമാക്കിയ 472 വിദ്യാര്‍ത്ഥികളുടെ താത്പര്യം സംരക്ഷിക്കാനാണ് തങ്ങള്‍ കോടതിയെ സമീപിക്കുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി. വിവാദമായ നീറ്റ് പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കക്ഷിചേരാനാണ് കേരളത്തില്‍നിന്നുള്ള വിദ്യാര്‍ത്ഥികള്‍ അപേക്ഷ നല്‍കിയത്. പരീക്ഷ റദ്ദാക്കരുതെന്നും തങ്ങളുടെ വാദംകൂടി കേള്‍ക്കണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഒന്നോ രണ്ടോ സംസ്ഥാനങ്ങളില്‍ ആണ് നീറ്റ് പരീക്ഷ ചോദ്യ പേപ്പര്‍ ചോര്‍ന്നത്. ഈ ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ പരീക്ഷാഫലം റദ്ദാക്കരുതെന്നാണ് കേരളത്തില്‍നിന്നുള്ള വിദ്യാര്‍ത്ഥികളുടെ ആവശ്യം. കേരളം ഉള്‍പ്പടെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും പരീക്ഷ നടത്തിപ്പ് സംബന്ധിച്ച് ഒരു ആക്ഷേപവും ഉണ്ടായിട്ടില്ലെന്നും അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പരീക്ഷയില്‍ മികച്ച മാര്‍ക്ക് കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെല്ലാം ക്രമക്കേട് നടത്തിയവരാണെന്ന് കരുതാനാകില്ല. ചില വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ മാര്‍ക്കും കരസ്ഥമാക്കുന്നതില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നും സുപ്രീം കോടതിയില്‍ ഫയല്‍ചെയ്ത അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പരീക്ഷയില്‍ മികച്ച വിജയം കരസ്ഥമാക്കാന്‍ കഴിയാത്ത ചിലരാണ് പുതിയ പരീക്ഷ നടത്തണമെന്ന ആവശ്യത്തിന് പിന്നില്‍. മികച്ച വിജയം കരസ്ഥമാക്കാന്‍ കഴിയാത്ത കോച്ചിങ് സ്ഥാപനങ്ങളും പുതിയ പരീക്ഷ എന്ന ആവശ്യത്തിന് പിന്നിലുണ്ട്. അഭിഭാഷകനായ ബിജോ മാത്യു ജോയിയാണ് വിദ്യാര്‍ത്ഥികളുടെ കക്ഷി ചേരല്‍ അപേക്ഷ ഫയല്‍ ചെയ്തത്. വിദേശ സര്‍വകലാശാലകളും മെഡിക്കല്‍ കോളേജുകളിലേക്ക് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്നത് നീറ്റ് സ്‌കോറിന്റെ അടിസ്ഥാനത്തിലാണ്. ഇപ്പോഴത്തെ പരീക്ഷാ ഫലം റദ്ദാക്കിയ ശേഷം പുനഃപരിശോധന നടത്തി പുതിയ പട്ടിക തയ്യാറാക്കുമ്പോഴേക്കും വിദേശ രാജ്യങ്ങളിലെ പ്രവേശന നടപടികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞിരിക്കുമെന്നും വിദ്യാര്‍ത്ഥികള്‍ അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കക്ഷിചേരല്‍ അപേക്ഷ സുപ്രീം കോടതി അടുത്ത ആഴ്ച പരിഗണിക്കും.


Share our post

India

നീറ്റ് പി.ജി പരീക്ഷ തീയതി പ്രഖ്യാപിച്ചു; രണ്ട് ഷിഫ്റ്റുകളിലായി ഓഗസ്റ്റ് 11ന് പരീക്ഷ

Published

on

Share our post

ദില്ലി: നീറ്റ് പി.ജി പരീക്ഷ പുതുക്കിയ തീയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 11 ന് പരീക്ഷ. രണ്ട് ഷിഫ്റ്റുകളായിട്ടാണ് പരീക്ഷ നടത്തുകയെന്ന് നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (NBEMS) അറിയിച്ചു. വ്യക്തമായ കാരണം ഇല്ലാതെ നീറ്റ് പി.ജി പരീക്ഷ മാറ്റിവെച്ചത് വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. നിലവിലെ പരീക്ഷ ക്രമക്കേടുകളും വിവാദങ്ങളുമാണ് നീറ്റ് പിജി പരീക്ഷ മാറ്റാൻ കാരണമെന്നാണ് നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് വിശദീകരിച്ചത്.

അതേസമയം, നീറ്റ്, നെറ്റ് പരീക്ഷകളുടെ ചോദ്യ പേപ്പർ ചോർന്നതിനെ തുടർന്ന് സംസ്ഥാനങ്ങളുടെ സഹകരണം തേടി കേന്ദ്രം. പരീക്ഷ കേന്ദ്രങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ രണ്ട് നിരീക്ഷകരെ സംസ്ഥാനങ്ങൾ നിയോഗിക്കണമെന്ന് കേന്ദ്രം നിർദ്ദേശിച്ചു. ഇതിലൊരാൾ പൊലീസ് ഉദ്യോഗസ്ഥനാകണമെന്നും കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്. സംസ്ഥാനതലത്തിൽ ഏകോപനത്തിന് ഒരാൾക്ക് ചുമതല നൽകണമെന്നും കേന്ദ്രം നിർദ്ദേശിച്ചു


Share our post
Continue Reading

India

ഇന്ത്യന്‍ പ്രവാസികള്‍ക്കും സഞ്ചാരികള്‍ക്കും ആശ്വസിക്കാം; യു.എ.ഇയില്‍ യു.പി.ഐ ഇടപാട് ഇനി എളുപ്പം

Published

on

Share our post

യു.എ.ഇയിലും ഇനി ക്യുആര്‍ കോഡ് അധിഷ്ഠിത യു.പി.ഐ പണമിടപാടുകള്‍ നടത്താനാവും. എന്‍.പി.സി.ഐ ഇന്റര്‍നാഷണല്‍ പേമെന്റ്‌സ് ലിമിറ്റഡാണ് ഇക്കാര്യം അറിയിച്ചത്. മധ്യേഷ്യയിലും ആഫ്രിക്കയിലും ഡിജിറ്റല്‍ പണമിടപാട് സേവനങ്ങള്‍ എത്തിക്കുന്ന നെറ്റ് വര്‍ക്ക് ഇന്റര്‍നാഷണല്‍ എന്ന കമ്പനിയുമായി സഹകരിച്ചാണ് ക്യുആര്‍ കോഡ് അധിഷ്ടിത യു.പി.ഐ പണമിടപാടുകള്‍ യുഎഇയില്‍ എത്തിച്ചിരിക്കുന്നത്. ഇതുവഴി രണ്ട് ലക്ഷത്തോളം പി.ഒ.എസ് ടെര്‍മിനലുകളില്‍ ഇനി യു.പി.ഐ ഇടപാടുകള്‍ നടത്താനാവും.

ഇന്ത്യന്‍ വിനോദ സഞ്ചാരികള്‍ക്കും പ്രവാസികള്‍ക്കും യു.എ.ഇയില്‍ ഇടുനീളം ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പണം നല്‍കാനാവും. മാള്‍ ഓഫ് എമിറേറ്റ്‌സ്, ദുബായ് മാള്‍ ഉള്‍പ്പടെ മുന്‍നിര സ്ഥാപനങ്ങളിലും റീട്ടെയില്‍ സ്റ്റോറുകളും റസ്‌റ്റോറന്റുകളിലും സൗകര്യമുണ്ടാവും. ഇന്ത്യന്‍ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് തന്നെ ഈ സംവിധാനത്തിലൂടെ പണം നല്‍കാനാവും. ഇന്ത്യയില്‍ ഡിജിറ്റല്‍ പണമിടപാടുകളില്‍ വിപ്ലവം സൃഷ്ടിച്ച സേവനമാണ് യു.പി.ഐ. ഈ സൗകര്യം ലഭ്യമാക്കുന്ന നിരവധി ആപ്പുകള്‍ ഇന്ന് വിപണിയിലുണ്ട്. മറ്റ് രാജ്യങ്ങളിലും യു.പി.ഐ സേവനങ്ങള്‍ ലഭ്യമാണ്. നേപ്പാളിലാണ് ഇന്ത്യയ്ക്ക് പുറത്ത് ആദ്യമായി യു.പി.ഐ സേവനം അവതരിപ്പിച്ചത്. ശ്രീലങ്ക, മൗറീഷ്യസ്, ഫ്രാന്‍സ്, സിംഗപൂര്‍, ഭൂട്ടാന്‍ എന്നിവിടങ്ങളിലും ഇപ്പോള്‍ യു.പി.ഐ ഇടപാടുകള്‍ നടത്താനാവും.


Share our post
Continue Reading

Breaking News

നീറ്റ്, നെറ്റ് ക്രമക്കേട്: വ്യാഴാഴ്ച ഇടത് വിദ്യാർഥി സംഘടനകളുടെ വിദ്യാഭ്യാസ ബന്ദ്

Published

on

Share our post

ന്യൂഡൽഹി: ദേശീയ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് ഇടത് വിദ്യാർഥി സംഘടനകൾ. എസ്.എഫ്.ഐ., എ.ഐ.എസ്.എഫ്. എന്നിവരാണ് പഠിപ്പു മുടക്കു സമരത്തിന് ആഹ്വാനം ചെയ്തത്. നീറ്റ് പരീക്ഷാ ക്രമക്കേട് ഉന്നയിച്ചാണ് വിദ്യാഭ്യാസ ബന്ദ്. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രഥാൻ രാജിവെക്കണമെന്നും വിദ്യാര്‍ഥി സംഘടനകള്‍ ആവശ്യമുന്നയിച്ചു.


Share our post
Continue Reading

Kerala4 hours ago

ഏഴുവയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ചയാള്‍ക്ക് ഏഴുവര്‍ഷം കഠിനതടവും 15,000 രൂപ പിഴയും

Kerala4 hours ago

ആരാധനാലയങ്ങളുടെ നിര്‍മാണത്തിന്‌ ഇനി കലക്ടറുടെ അനുമതി വേണ്ട ;ഉത്തരവിറക്കി സർക്കാർ

Kannur4 hours ago

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല തെ​ര​ഞ്ഞെ​ടു​പ്പി​ൽ എസ്.എഫ്.ഐ​ക്ക് ഉ​ജ്ജ്വ​ല വി​ജ​യം

Kerala5 hours ago

പൊതുമേഖലാ റിക്രൂട്മെന്റ് ബോർഡിൽ 19 ഒഴിവ്; അപേക്ഷ ജൂലൈ 17 വരെ

Kerala5 hours ago

പൊള്ളലേറ്റ് മൂന്ന് വയസുകാരൻ മരിച്ച സംഭവം; പിതാവുൾപ്പെടെ രണ്ടു പേർ അറസ്റ്റിൽ

MATTANNOOR7 hours ago

മട്ടന്നൂര്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ വണ്‍ ടൈം രജിസ്‌ട്രേഷന്‍ ക്യാമ്പ്

Kerala7 hours ago

പ്ലസ് വൺ: ഒൻപത്‌ ജില്ലകളിൽ അപേക്ഷകരേക്കാൾ കൂടുതൽ മെറിറ്റ് സീറ്റ്

Kerala7 hours ago

പ്ലാവിലുണ്ട് പലതരം മധുരം; സ്ഥല ലഭ്യത നോക്കി വ്യത്യസ്ത ഇനങ്ങൾ കൃഷി ചെയ്യാം

Kerala9 hours ago

ആഘോഷ അവധികളിൽ പ്രത്യേക ട്രെയിൻ സർവീസ്

Kerala9 hours ago

അഞ്ചു വയസ്സുള്ള കുഞ്ഞിന്‌ അമ്മ കരൾ നൽകി; സംസ്ഥാനത്തെ ആദ്യ പീഡിയാട്രിക് ലിവർ ട്രാൻസ്‌പ്ലാന്റേഷൻ പൂർത്തിയായി

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News1 year ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

Breaking News1 year ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

KOLAYAD1 year ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur10 months ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News4 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR7 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!