Kannur
തൊഴിലാളികളെ കിട്ടാനില്ല ;നെൽകൃഷിയിൽ നിന്ന് കർഷകർ പിന്നോട്ട്
തളിപ്പറമ്പ്: ഒരുകാലത്ത് കാർഷിക മേഖലയെ സമ്പുഷ്ടമാക്കിയിരുന്ന നെൽവയലുകളുടെ നല്ലൊരു ഭാഗം തരിശായി കിടക്കുന്നു. ഗ്രൂപ്പ് കൃഷിയില്ലെങ്കിൽ നെൽക്കൃഷിയില്ലെന്ന സ്ഥിതിയാണ്. വ്യക്തികൾ സ്വന്തം നിലയിൽ ചെയ്യുന്ന കൃഷി ചുരുങ്ങി. വിത്തും വളവും സഹായധനവുമൊക്കെയായി സർക്കാർ പിന്നാലെ കൂടിയിട്ടും പാടത്ത് പഴയതുപോലെ പണിനടക്കുന്നില്ല. നെല്ലറയായി അറിയപ്പെട്ടിരുന്ന ഏഴോം ഗ്രാമത്തിൽ ഇപ്പോൾ നൂറ് ഹെക്ടർപോലും നെൽക്കൃഷിയില്ല. ആറ് പാടശേഖരസമിതികൾ മാത്രം.
ജില്ലയിലെതന്നെ വിശാലമായ നരിക്കോട് വയലിൽ മാത്രമാണ് മെച്ചപ്പെട്ട കൃഷിയുള്ളത്. ഇവിടെയും നിലം തരിശായി കാണുന്നതിൽ കൃഷിവകുപ്പ് ഉദ്യോഗസ്ഥർക്കും ആശങ്കയുണ്ട്. ഭരണസമിതികളും ഉദ്യോഗസ്ഥരും ഒപ്പം ചേർന്നിട്ടും കൃഷിയിടങ്ങളിൽ ആളനക്കം കുറയുന്നതാണ് പ്രശ്നം. പ്രത്യേകിച്ച് കൈപ്പാട് കൃഷിയിൽ. ഏഴോത്തിന്റെ മാത്രം പ്രത്യേകതയായിരുന്ന കൈപ്പാട് നിലം ഇപ്പോൾ കണ്ടലും ചുള്ളിക്കാടും നിറഞ്ഞു.
കുറുമാത്തൂർ ഗ്രാമപ്പഞ്ചായത്തിലും നെൽക്കൃഷി കുറവുതന്നെ. മുയ്യം വയലിലാണ് അൽപ്പമെങ്കിലും കൃഷിയുള്ളത്. അവിടെയാണെങ്കിൽ അട്ടശല്യം. പഞ്ചായത്തിന്റെ മറ്റു ഭാഗങ്ങളിലേതുൾപ്പെടെ 75 ഹെക്ടർ സ്ഥലത്ത് നെൽക്കൃഷി ചെയ്യുന്നുണ്ട്.
നെല്ലുത്‌പാദനത്തിൽ മേൽകൈയുള്ള പഞ്ചായത്താണ് പട്ടുവം. ഇത്തവണ 150 ഹെക്ടർ സ്ഥലത്ത് നെല്ല് വിളവെടുക്കാനുള്ള ശ്രമത്തിലാണ് കർഷകർ. പട്ടുവം സർവീസ് സഹകരണ ബാങ്ക് മുന്നിട്ടിറങ്ങി നെൽക്കൃഷി നടത്തുന്നുണ്ട്. മംഗലശ്ശേരി, കാവുങ്കൽ, മുതുകുട, കൂത്താട്ട് തുടങ്ങിയ സ്ഥലങ്ങളിലാണ് കർഷകർ ഉണർന്ന് പ്രവർത്തിക്കുന്നത്. മൂന്നുഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ട പട്ടുവം ഗ്രാമപ്പഞ്ചായത്തിലെ വെള്ളപ്പൊക്കം കർഷകരെ അലട്ടാറുണ്ട്.
ആന്തൂർ നഗരസഭ നെൽക്കൃഷിയിലെ പെരുമ കളയാതെ നോക്കുന്നുണ്ട്. ഇത്തവണ 180 ഹെക്ടർ വിളവെടുപ്പിനുള്ള മുന്നൊരുക്കങ്ങളാണ് നടന്നത്. ആന്തൂർ, ബക്കളം തുടങ്ങിയ പ്രദേശങ്ങളിലേതുൾപ്പെടെ 18 പാടശേഖര സമിതികൾ നഗരസഭയിലുണ്ട്.
തളിപ്പറമ്പ് നഗരസഭാ പരിധിയിലുംം നെൽക്കൃഷി കുത്തനെ ഇടിഞ്ഞു. 18 ഹെക്ടർ സ്ഥലത്ത് മാത്രമാണ് നാട്ടി. ചാലത്തൂർ, കുപ്പം, കണികുന്ന്, കൂവോട് ഭാഗങ്ങളിലാണിത്. നഗരസഭയിൽ തരിശുനിലം ഏറെയുണ്ട്. ദേശീയപാത ബൈപ്പാസ് കാരണം കുറ്റിക്കോൽ, കീഴാറ്റൂർ വയലുകളിലെ കൃഷി നിലച്ചു. റോഡരികിലെ വെള്ളക്കെട്ട് കർഷകർക്ക് പ്രശ്നമായി മാറി.വയലിലിറങ്ങാൻ തൊഴിലാളികളെ കിട്ടാത്തതാണ് പ്രധാന പ്രശ്നമെന്ന് കർഷകർ പറയുന്നു. തദ്ദേശീയരായ തൊഴിലാളികൾ നാമമാത്രം. മറുനാടൻ തൊഴിലാളികളെയാണ് കർഷകർ ആശ്രയിക്കുന്നത്.
സർക്കാർ സഹായം വേണം
നെൽക്കൃഷി പിടിച്ചുനിർത്താൻ സഹായവുമായി സർക്കാർ രംഗത്തുണ്ട്. കർഷകന് മണ്ണിൽ കുമ്മായം ചേർക്കാൻ ഹെക്ടറിന് 5500 രൂപ നൽകുന്നുണ്ട്. മറ്റ് ആനുകൂല്യങ്ങളും ജനകീയാസൂത്രണ പദ്ധതികളിൽ പഞ്ചായത്തുകളും നഗരസഭകളും വകയിരുത്തുന്ന തുകയുമുൾപ്പെടെ ഹെക്ടറിന് 22,000 രൂപയിൽ കൂടുതൽ കർഷകന് ലഭിക്കുന്നുണ്ട്.
Kannur
കണ്ണൂർ ആറളം ഫാം 13-ാം ബ്ലോക്കിൽ വീട്ടുമുറ്റത്തെത്തിയ കാട്ടാനയെ വനപാലകസംഘം തുരത്തി
കണ്ണൂർ : ആറളം ഫാം 13-ാം ബ്ലോക്കിൽ വീട്ടിന് സമീപം എത്തിയ കാട്ടാനയെ വനം വകുപ്പ് ആർ.ആർ.ടി. സംഘം തുരത്തി. ബ്ലോക്ക് 13-ലെ കറുപ്പന്റെ വീട്ടുമുറ്റത്താണ് ആന എത്തിയത്.വനപാലകസംഘം എത്തിയതിനാൽ വൻ അപകടം ഒഴിവായി. ആറളം ഫാമിൽ പുനരധിവാസ മേഖലയിൽ വീടുകൾക്ക് സമീപം കാട്ടാനകൾ തമ്പടിക്കുന്നത് പതിവാകുകയാണ്. ആനയെ കണ്ടതോടെ വീട്ടുകാർ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു.
Kannur
കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജിൽ ജൂനിയർ റസിഡന്റ് തസ്തികയിൽ ഒഴിവ്
കണ്ണൂർ: സർക്കാർ മെഡിക്കൽ കോളേജിലെ വിവിധ വിഭാഗങ്ങളിലായി ജൂനിയർ റസിഡന്റ്/ ട്യൂട്ടർ തസ്തികയിൽ ഒഴിവുണ്ട്. ജനുവരി 28ന് രാവിലെ 11 മണിക്ക് പ്രിൻസിപ്പലിന്റെ ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂ മുഖേനയാണ് നിയമനം.എം.ബി.ബി.എസ് കഴിഞ്ഞ് ടി.സി.എം.സി റജിസ്ട്രേഷൻ നേടിയിരിക്കണം. താൽപര്യമുള്ളവർ, യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും, ആയതിന്റെ സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം വാക് ഇൻ ഇന്റർവ്യൂവിന് അരമണിക്കൂർ മുമ്പെങ്കിലും പ്രിൻസിപ്പാൾ ഓഫീസിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്.നിയമനം കരാർ അടിസ്ഥാനത്തിൽ ആയിരിക്കും. gmckannur.edu.in എന്ന സ്ഥാപനത്തിന്റെ വെബ്സൈറ്റിൽ വിശദാംശങ്ങൾ ലഭ്യമാണ്.
Kannur
തളിപ്പറമ്പ് കുപ്പത്ത് ദേശീയ പാത നിര്‍മാണത്തിന് എത്തിച്ച ക്രെയിൻ കവർന്നു
തളിപ്പറമ്പ് : കുപ്പത്ത് ക്രെയിൻ കവർന്നു. ദേശീയ പാതയുടെ നിര്‍മാണത്തിന് എത്തിച്ച മേഘ എഞ്ചിനിയറിംഗിൻ്റെ ക്രെയിനാണ് കവർന്നത്.ഇന്നലെ പുലര്‍ച്ചെ ഒന്നോടെ കുപ്പം ദേശീയ പാതയോരത്ത് നിന്നും രണ്ടംഗ സംഘം ക്രെയിന്‍ കടത്തി കൊണ്ട് പോയി എന്നാണ് പരാതി.25 ലക്ഷം രൂപ വിലവരുന്ന എ.സി.ഇ കമ്പനിയുടെ 2022 മോഡൽ ക്രെയിൻ ആണ് മോഷണം പോയത്. സൈറ്റ് എഞ്ചിനീയര്‍ന്റെ പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.18ന് രാത്രി 11 വരെ നിർമാണ ജോലിക്ക് ഉപയോഗിച്ച ക്രെയിന്‍ കുപ്പം എം.എം.യു.പി സ്‌കൂൾ മതിലിനോട് ചേര്‍ന്ന് നിർത്തിയിട്ടതായിരുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു