എം.എസ്.എഫ്. പേരാവൂർ പഞ്ചായത്ത് കൺവെൻഷൻ

പേരാവൂർ : ആരോഗ്യ സർവ കലാശാല യൂണിയൻ തെരഞ്ഞെടുപ്പിലും കാലിക്കറ്റ് യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പിലും എസ്.എഫ്.ഐ.ക്കുണ്ടായ കനത്ത പരാജയം അവർ സ്വീകരിച്ച വിദ്യാർത്ഥി വിരുദ്ധ നിലപാടിനുള്ള തിരിച്ചടിയാണെന്ന് എം.എസ്.എഫ് പേരാവൂർ പഞ്ചായത്ത് കൺവെൻഷൻ അഭിപ്രായപ്പെട്ടു. പേരാവൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഷമൽ വമ്പൻ ഉദ്ഘാടനം ചെയ്തു. മുസ്‌ലിം യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ഷഫീഖ് പേരാവൂർ, ഷംസീർ, നൗഫൽ, ഷബീർ, റിസ്‌വാൻ, ഫഹദ്, രിഫാൻ തുടങ്ങിയവർ സംസാരിച്ചു.
ഭാരവാഹികൾ : എസ്.കെ. ഫഹദ് (പ്രസി.), റിസ്‌വാൻ പൂക്കോത്ത് (ജന. സെക്ര.), രിഫാൻ (ട്രഷ.), സഹൽ, റാഷിദ്, ഹിഷാം (വൈസ്. പ്രസി.), ഫയാസ്, കെ.സി. സിനാൻ, സൽമാൻ (സെക്ര.), ഫർസീൻ (ബാല കേരളം വിംഗ്), അദ്നാൻ (സ്കൂൾ വിംഗ് ), നജാഫ്, ഷാമിൽ, ഉമറുൽ ഫാറൂഖ്, റസ്മിൽ (എക്സിക്യൂട്ടീവ് അംഗങ്ങൾ).