വെള്ളർവള്ളി-പൂക്കളംകുന്ന് കുടിവെള്ള പദ്ധതി ഉദ്ഘാടനം

പേരാവൂർ : പഞ്ചായത്ത് നിർമിച്ച വെള്ളർവള്ളി-പൂക്കളംകുന്ന് കുടിവെള്ള പദ്ധതി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ, വാർഡ് മെമ്പർ നിഷ പ്രദീപൻ, പഞ്ചായത്തംഗങ്ങളായ എം. ഷൈലജ, ജോസ് ആന്റണി, യു.വി. അനിൽകുമാർ, എഞ്ചിനീയർ എ.ഇ. മാർട്ടിൻ ചാൾസ് , കെ.ജെ. ജോയിക്കുട്ടി, സജീവൻ കളത്തിൽ, ബാലകൃഷ്ണൻ തച്ചറത്ത്, കുരുവിള ചരളിൽ എന്നിവർ സംസാരിച്ചു. പ്രദേശവാസിയായ ചാക്കോ മൈക്കിളാണ് കുടിവെള്ള പദ്ധതിക്ക് സ്ഥലം സൗജന്യമായി നൽകിയത്. 30 കുടുംബങ്ങൾക്ക് പദ്ധതിയുടെ ഗുണം ലഭിക്കും.