Connect with us

Kannur

കാലവർഷം: ജില്ലയിൽ 64.87 ഹെക്ടർ കൃഷിനാശം; കൃഷി ഭവനുകളിൽ ഉടൻ അറിയിക്കണം

Published

on

Share our post

കണ്ണൂർ : മഴ തകർത്തു പെയ്യുമ്പോൾ ഉറക്കം നഷ്‌ടപ്പെടുന്നത് ജില്ലയിലെ കർഷകർക്കാണ്. മലയോര മേഖല ഉൾപ്പെടെ കാറ്റിലും മഴയിലും ഏക്കറുകണക്കിന് കൃഷിയാണ് ഇല്ലാതായത്. ഇതോടെ ഇവരുടെ ജീവിതമാർഗംതന്നെ അടഞ്ഞു. ജില്ലയിലെ 1414 കർഷകരാണ് ഇതുവരെ കാലവർഷത്തിൽ കൃഷി നശിച്ച് ദുരിതത്തിലായത്. മലയോരത്താണ് കൂടുതൽ കൃഷിനാശം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

കൃഷി വകുപ്പിന്റെ പ്രാഥമിക കണക്ക് പ്രകാരം ജൂൺ ഒന്ന് മുതൽ 27 വരെ ജില്ലയിൽ 64.87 ഹെക്ടർ കൃഷിയാണ് നശിച്ചത്. 2.63 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ഇതിൽ രണ്ട് കോടിയിൽ അധികം രൂപയുടെ നഷ്ടം വാഴ കർഷകർക്കാണ്. 26,420 കുലച്ച വാഴകളും 10,850 വാഴകളുമാണ് ഒരു മാസത്തിനിടെ നശിച്ചത്. 608 വാഴക്കർഷകരുടെ ജീവിത മാർഗമാണ് ഇതിലൂടെ ഇല്ലാതായത്. കുലച്ച വാഴകൾക്ക് 1.58 കോടി രൂപയും അല്ലാത്തവക്ക് 43.40 ലക്ഷം രൂപയുമാണ് നഷ്ടം കണക്കാക്കുന്നത്.

റബ്ബർ കർഷകർക്ക്‌ 31 ലക്ഷം രൂപയുടെ നഷ്ടമാണ് കാലവർഷത്തിൽ ഉണ്ടായത്. 257 കർഷകരുടെ ടാപ്പിങ് നടത്തുന്ന 1408-ഉം അല്ലാത്ത 210-റബ്ബർ മരങ്ങളുമാണ് നശിച്ചത്. നാളികേര കർഷകർക്ക് 16.45 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. 271 കർഷകരുടെ 345 തെങ്ങുകൾ നശിച്ചു. കുരുമുളക് 5.18, കശുവണ്ടി – 4.19, അടക്ക – 1.87, പച്ചക്കറി – 1.30 ലക്ഷം രൂപയും ജാതി 81,000, കപ്പ 5000, പയർ വർഗം 6000 രൂപയുമാണ് നഷ്ടം കണക്കാക്കുന്നത്.

കൃഷി നാശത്തെ തുടർന്ന് നഷ്ടപരിഹാരത്തിന് ഈ കാലയളവിൽ 307 പേരാണ് അപേക്ഷിച്ചത്. ഇതിൽ 132 അപേക്ഷകൾ അംഗീകരിച്ചു. 8.25 ലക്ഷം രൂപയുടെ നഷ്ട പരിഹാരത്തിനാണ് കൃഷി വകുപ്പ് ശുപാർശ ചെയ്തിട്ടുണ്ട്. വിള ഇൻഷുറൻസിനായി 48 പേരാണ് അപേക്ഷിച്ചത്. ഇതിൽ 27 അപേക്ഷ അംഗീകരിച്ചു. 3.92 ലക്ഷം രൂപ അനുവദിക്കാൻ അംഗീകാരം നൽകി.

കൃഷിനാശമുണ്ടായാൽ കർഷർ എത്രയും പെട്ടെന്ന് വിവരം അതത് കൃഷി ഭവനുകളിൽ അറിയിക്കണം. തുടർന്ന് കർഷക ഐ.ഡി തയ്യാറാക്കി എയിംസ് പോർട്ടലിൽ ഓൺലൈനായി വിവരങ്ങൾ അപ്‌ലോഡ് ചെയ്യണം. കൃഷി നാശത്തിന്റെ ഫോട്ടോ അടക്കം ഇതിൽ രേഖപ്പെടുത്തണം. തുടർന്ന് 24 മണിക്കൂറിനകം കൃഷി ഓഫീസർ സ്ഥലം സന്ദർശിച്ച് പ്രഥമ വിവര പട്ടിക തയ്യാറാക്കും. ഇതിന്റെ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാര തുക നിശ്ചയിക്കുക.


Share our post

Kannur

യൂണിഫോം സേന; അപേക്ഷ ക്ഷണിച്ചു

Published

on

Share our post

ജില്ലാ പഞ്ചായത്തിന്റെ യൂണിഫോം സേനയിലേക്കുള്ള സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ജില്ലയില്‍ സ്ഥിര താമസക്കാരായ 18 നും 26 നുമിടയില്‍ പ്രായമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതീ-യുവാക്കള്‍ക്ക് അപേക്ഷിക്കാം. എസ്.എസ്.എല്‍.സി, അതിനുമുകളില്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. മൂന്ന് ലക്ഷം രൂപയാണ് വരുമാന പരിധി. കായിക ക്ഷമത, എഴുത്ത് പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. താല്‍പര്യമുള്ളവര്‍ വരുമാന സര്‍ട്ടിഫിക്കറ്റ്, എസ്എസ്എല്‍സി ബുക്കിന്റെ പകര്‍പ്പ് എന്നിവ സഹിതം നവംബര്‍ 30 ന് രാവിലെ 10 ന് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോണ്‍ : 04972700596, 7510867448, 9947691140.


Share our post
Continue Reading

Kannur

ഡി.ഡി.യു.ജി.കെ.വൈ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

Published

on

Share our post

കുടുംബശ്രീ മിഷന്റെ തൊഴില്‍ നൈപുണ്യ സൗജന്യ വിദ്യാഭ്യാസ പദ്ധതി ഡി ഡി യു ജി കെ വൈ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒപ്റ്റിക്കല്‍ ഫൈബര്‍ ടെക്നിഷ്യന്‍, മള്‍ട്ടി സ്‌കില്‍ ടെക്നിഷ്യന്‍ (ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ്) കോഴ്സുകള്‍ക്ക് മൂന്ന് മാസമാണ് കോഴ്‌സിന്റെ ദൈര്‍ഘ്യം. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന യുവതീ യുവാക്കള്‍ക്ക് മുന്‍ഗണന. എസ്എസ്എല്‍സി/പ്ലസ്ടു യോഗ്യതയുള്ള 18 നും 30 നുമിടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ശ്രീകണ്ഠാപുരം ഗവ ഹയര്‍ സെക്കന്ററി സ്‌കൂളിന് എതിര്‍വശത്തുള്ള ലക്ഷ്മി ദീപ മെമ്മോറിയല്‍ എഡ്യൂക്കേഷണല്‍ സൊസൈറ്റി ഓഫീസില്‍ നവംബര്‍ 25 നും 30 നും ഇടയില്‍ രാവിലെ 10 മുതല്‍ മൂന്ന് വരെയുള്ള സമയത്ത് നേരിട്ട് എത്തണം. ഫോണ്‍: 6282127342


Share our post
Continue Reading

Kannur

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ത്ഥിനി ശുചിമുറിയില്‍ മരിച്ച നിലയില്‍

Published

on

Share our post

കണ്ണൂര്‍: തളിപ്പറമ്പില്‍ നഴ്‌സിങ് വിദ്യാര്‍ത്ഥിനി ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍. എറണാകുളം തോപ്പുംപടി സ്വദേശിനി ആന്‍മരിയ ആണ് മരിച്ചത്. ലൂര്‍ദ് നഴ്‌സിങ് കോളേജിലെ നാലാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു ആന്‍മരിയഇന്ന് വൈകിട്ടാണ് സംഭവം നടന്നത്. ക്ലാസ് ഉണ്ടായിരുന്നിട്ടും ആന്‍മരിയ ഇന്ന് പോയിരുന്നില്ല. ഹോസ്റ്റല്‍ മുറിയില്‍ കൂടെയുള്ള മറ്റ് വിദ്യാര്‍ത്ഥിനികള്‍ ക്ലാസ് കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് ആന്‍മരിയയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പഠനസംബന്ധമായ പ്രശ്‌നങ്ങള്‍ ആത്മഹത്യയിലേക്ക് നയിച്ചതായാണ് സൂചന.


Share our post
Continue Reading

Kannur46 mins ago

യൂണിഫോം സേന; അപേക്ഷ ക്ഷണിച്ചു

Kannur1 hour ago

ഡി.ഡി.യു.ജി.കെ.വൈ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

Kerala1 hour ago

പത്താംതരം തുല്യതാ കോഴ്സിന് രജിസ്റ്റര്‍ ചെയ്യാം

Kannur2 hours ago

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ത്ഥിനി ശുചിമുറിയില്‍ മരിച്ച നിലയില്‍

PERAVOOR3 hours ago

ബെംഗളൂരു കേന്ദ്രമാക്കി വിസ തട്ടിപ്പ്; മലയാളിയെ പേരാവൂർ പോലീസ് അറസ്റ്റ് ചെയ്തു

Kannur3 hours ago

കാട് കയറിയും മാലിന്യം നിറഞ്ഞും പഴശ്ശി കനാൽ; അപകടഭീഷണി ഉയർത്തുന്നുവെന്ന് നാട്ടുകാർ

THALASSERRY5 hours ago

പ​ന്ത​ക്ക​ൽ അ​യ്യ​പ്പ ക്ഷേ​ത്ര​ത്തി​ലെ ക​വ​ർ​ച്ച: മോ​ഷ്ടാ​വ് പി​ടി​യി​ൽ

THALASSERRY5 hours ago

എം.​ഡി.​എം.​എ​യും ക​ഞ്ചാ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ

Kerala6 hours ago

തിരുവനന്തപുരം-കൊച്ചി എയര്‍ ഇന്ത്യ സര്‍വിസ് ഇന്നുമുതല്‍

Kerala6 hours ago

മൂ​ന്നു പെ​ണ്‍​മ​ക്ക​ളെ വ​ര്‍​ഷ​ങ്ങ​ളാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ അ​ച്ഛ​ൻ അ​റ​സ്റ്റി​ൽ

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR12 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!