ആസ്പത്രികളുടെ പേര് മാറ്റുന്നുവെന്നത് അടിസ്ഥാനരഹിതമായ പ്രചരണം

Share our post

തിരുവനന്തപുരം : സംസ്ഥാനത്തെ ആസ്പത്രികളുടെ പേര് മാറ്റുന്നുവെന്നത് അടിസ്ഥാന രഹിതമായ പ്രചരണമെന്ന് ആരോഗ്യ വകുപ്പ്. ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ, നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ, നഗര കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിവ ഇനിയും ആ പേരുകളിൽ തന്നെ അറിയപ്പെടും.

നെയിം ബോർഡുകളിൽ ആ പേരുകളാണ് ഉണ്ടാകുക. ബ്രാൻഡിംഗായി കേന്ദ്ര സർക്കാർ നിർദേശിച്ച ‘ആയുഷ്മാൻ ആരോഗ്യ മന്ദിർ’, ‘ആരോഗ്യം പരമം ധനം’ എന്നീ ടാഗ് ലൈനുകൾ കൂടി ഉൾപ്പെടുത്തുകയാണ് ചെയ്യുന്നത്. മറിച്ചുള്ള പ്രചരണം തെറ്റാണെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!