ലൈംഗികാതിക്രമം: 57കാരന് 12 വർഷം കഠിനതടവ്

പൊന്നാനി : വീട്ടിൽ അതിക്രമിച്ച് കയറി 48കാരിയെ പീഡിപ്പിച്ച കേസിൽ 57കാരന് 12 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും വിധിച്ച് പൊന്നാനി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി. നരിപ്പറമ്പ് പഴംകുളങ്ങര കാരായിൽ തുറയിൽ നാരായണനെയാണ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ മൂന്നുവർഷം അധിക കഠിന തടവ് അനുഭവിക്കണം.
ജഡ്ജി സുബിത ചിറക്കലാണ് ശിക്ഷ വിധിച്ചത്. 2019ലാണ് കേസിനാസ്പദമായ സംഭവം പ്രതി പിഴ അടയ്ക്കുന്ന പക്ഷം അതിജീവിതക്ക് നൽകും. അതിജീവിതക്ക് മതിയായ നഷ്ടപരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് നിർദേശം നൽകി. പൊന്നാനി പൊലീസ് ഇൻസ്പെക്ടറായിരുന്ന സണ്ണി ചാക്കോയുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടറായിരുന്ന ബേബിച്ചൻ ജോർജ്, അനിൽ കുമാർ, സീനിയിർ സിവിൽ പൊലീസ് ഓഫീസർ മഞ്ജുള എന്നിവർക്കായിരുന്നു അന്വേഷണ ചുമതല. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ കെ സുഗുണ ഹാജരായി. പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്കയച്ചു.