ഇന്‍സ്റ്റാഗ്രാം വഴി അശ്ലീല മെസേജ്; ചോദ്യംചെയ്ത യുവതിയെ ക്രൂരമായി മര്‍ദിച്ച് യുവാവ്

Share our post

കോഴിക്കോട്: ഇന്‍സ്റ്റാഗ്രാം വഴി അശ്ലീല മെസേജ് അയച്ചത് ചോദ്യം ചെയ്ത യുവതിയെ യുവാവ് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. കണ്ണിനു പരിക്കേറ്റ യുവതി ചികിത്സ തേടി. യുവതിയുടെ പരാതിയില്‍ കൊടുവള്ളി പോലീസ് കേസെടുത്തു അന്വേഷണം തുടങ്ങി. കൊടുവള്ളി സ്റ്റേഷന്‍ പരിധിയിലെ ഓമശ്ശേരി നടമ്മല്‍ പൊയിലിലാണ് സംഭവം. യുവതിയുടെ നാട്ടുകാരനായ യുവാവിനെതിരെയാണ് യുവതിയുടെ പരാതി. വീട്ടില്‍ യുവതിയും മാതാവും മാത്രമാണ് താമസം. യുവതിയുടെ പിതാവ് ഖത്തറില്‍ ജോലിചെയ്യുകയാണ്.

യുവാവ് ഇന്‍സ്റ്റാഗ്രാം ഐഡിയിലേക് നിരന്തരം അശ്ലീല മെസേജ് അയച്ചിരുന്നു. ഇത് ആവര്‍ത്തികരുതെന്ന് വിലക്കിയിരുന്നതായി യുവതി പറയുന്നു. എന്നിട്ടും ഇത് ആവര്‍ത്തിച്ചപ്പോള്‍ യുവാവിന്റെ വീട്ടിലെത്തി വീട്ടുകാരോട് കാര്യങ്ങള്‍ പറഞ്ഞെന്നും അതിന്റെ വൈര്യഗത്തില്‍ കൊടുവള്ളി അങ്ങാടിക്ക് സമീപം ആളൊഴിഞ്ഞ സ്ഥലത്തു വെച്ച് ക്രൂരമായി ഉപദ്രവിച്ചെന്നുമാണ് പരാതി. അക്രമണത്തിനിടെ സ്വര്‍ണ്ണം നഷ്ടപ്പെട്ടെന്നും ചെയ്തെന്നും യുവതി പരാതിയിൽ പറയുന്നു. സംഭവത്തില്‍ കൊടുവള്ളി പോലീസ് ഐ.പി.സി 341,323,324,354 വകുപ്പുകള്‍ ചേര്‍ത്തു കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!