Connect with us

Kerala

പരാതി നൽകിയതിന്‌ ആത്മഹത്യ ചെയ്‌താൽ പ്രേരണക്കുറ്റമാകില്ല

Published

on

Share our post

കൊച്ചി : അധികാരികൾക്ക്‌ പരാതി നൽകിയതിന്റെ പേരിൽ ആരെങ്കിലും ആത്മഹത്യ ചെയ്താൽ പരാതിക്കാരനെതിരെ പ്രേരണക്കുറ്റം ചുമത്താനാകില്ലെന്ന് ഹൈക്കോടതി. അധികാരികൾക്ക് പരാതി നൽകാനും അന്വേഷണം നടത്തിക്കാനും ഏതൊരു വ്യക്തിക്കും അർഹതയുണ്ടെന്നും ജസ്‌റ്റിസ് ബെച്ചു കുര്യൻ തോമസ് വ്യക്തമാക്കി. ആർക്കെങ്കിലുമെതിരെ പൊലീസിൽ പരാതി നൽകുന്നത് ആത്മഹത്യാപ്രേരണയായി കാണാനാകില്ലെന്നും കോടതി വ്യക്തമാക്കി.

2016 മാർച്ച് ആറിന് ആത്മഹത്യ ചെയ്ത ചാവക്കാട് സ്വദേശിയുടെ മരണക്കുറിപ്പാണ്‌ കേസിനാധാരം. തൃശൂർ തൈക്കാട് സ്വദേശികളായ മുരളി, ഭാര്യ സജിനി എന്നിവരാണ്‌ തന്റെ മരണത്തിന്‌ ഉത്തരവാദികളെന്നായിരുന്നു ആത്മഹത്യാക്കുറിപ്പ്‌. ഇതുമായി ബന്ധപ്പെട്ട്‌ ചാവക്കാട്‌ പൊലീസെടുത്ത കേസിലെ അന്തിമ റിപ്പോർട്ട്‌ ചോദ്യം ചെയ്‌താണ്‌ ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചത്‌. പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോഴാണ് ചാവക്കാട് സ്വദേശി ജീവനൊടുക്കിയതെന്നും ഹർജിക്കാർ ബോധിപ്പിച്ചു. ആത്മഹത്യാക്കുറിപ്പിൽ പേരുള്ളതിനാൽ ഹർജിക്കാർ വിചാരണ നേരിടണമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഹർജി പരിഗണിച്ച കോടതി പരാതിക്കാർക്കെതിരായ പൊലീസ് റിപ്പോർട്ടും ചാവക്കാട് മജിസ്ട്രേട്ട് കോടതി നടപടികളും റദ്ദാക്കി.


Share our post

Kerala

ഏഴുവയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ചയാള്‍ക്ക് ഏഴുവര്‍ഷം കഠിനതടവും 15,000 രൂപ പിഴയും

Published

on

Share our post

കോഴിക്കോട്: ഏഴു വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് അഞ്ചുവര്‍ഷം കഠിനതടവും 15,000 രൂപ പിഴയും. കൊയിലാണ്ടി പെരുവട്ടൂര്‍ പുനത്തില്‍മീത്തല്‍ വീട്ടില്‍ സുനില്‍ കുമാറി(57)നെയാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി പോക്‌സോ നിയമപ്രകാരം ശിക്ഷിച്ചത്.2021-ലാണ് കേസിന് ആസ്പദമായ സംഭവം. പ്രതിയുടെ വീട്ടില്‍ കളിക്കാന്‍ പോയ കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ കൊയിലാണ്ടി പോലീസാണ് അന്വേഷണം നടത്തിയത്.


Share our post
Continue Reading

Kerala

ആരാധനാലയങ്ങളുടെ നിര്‍മാണത്തിന്‌ ഇനി കലക്ടറുടെ അനുമതി വേണ്ട ;ഉത്തരവിറക്കി സർക്കാർ

Published

on

Share our post

തിരുവനന്തപുരം : ആരാധനാലയങ്ങളുടെ നിര്‍മാണത്തിന് ഇനി  കലക്ടർക്ക് പകരം തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി മതി. ഇതിനെതിരേ ഉണ്ടായിരുന്ന ഹൈക്കോടതി സ്റ്റേ നീക്കിയതിനാലാണ് സര്‍ക്കാര്‍ പുതിയ ഉത്തരവ് പുറത്തിറക്കിയത്. ആഭ്യന്തര വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറിയാണ് ജില്ലാ കലക്ടര്‍മാര്‍ക്കായി ഉത്തരവ് ഇറക്കിയത്. 2021 ഫെബ്രുവരി 14നാണ് കേരള പഞ്ചായത്ത്, മുനിസിപ്പാലിറ്റി ബില്‍ഡിങ് റൂള്‍സ് ഭേദഗതി ചെയ്ത് ജി.ഒ(പി)19/2021 പ്രകാരം ഉത്തരവ് ഇറക്കിയിരുന്നത്. ആരാധനാലയങ്ങളുടെ നിര്‍മാണത്തിന് ജില്ലാ ഭരണകൂടത്തിന്റെ മുന്‍കൂര്‍ അനുമതി തേടണമെന്ന നിയമം ഭേദഗതി ചെയ്ത് ഇതിനുള്ള അധികാരം തദ്ദേശ സ്ഥപനങ്ങള്‍ക്ക് കൈമാറുന്നതായിരുന്നു ഈ ഉത്തരവ്. എന്നാല്‍, ഇത് ഹൈക്കോടതി സ്റ്റേ ചെയ്തു.  ആരാധനാലയത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് ചാലിശേരി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് പള്ളി നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്തത്.

ആരാധനാലയ നിര്‍മാണത്തിന് അനുമതി നല്‍കുന്നത് ഏതെങ്കിലും വിധത്തിലുള്ള സംഘര്‍ഷത്തിനു കാരണമാകുമോയെന്നതിലടക്കം ജില്ലാ ഭരണകൂടം രഹസ്യവിവരം ശേഖരിച്ചു വിലയിരുത്തിയതിനു ശേഷമാണ് അനുമതി നല്‍കേണ്ടതെന്നായിരുന്നു നിയമം. എന്നാല്‍, മാനദണ്ഡങ്ങളില്‍ ഭേദഗതി വരുത്തിയ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഇക്കാര്യത്തില്‍ ജില്ലാ ഭരണകൂടത്തിനുണ്ടായിരുന്ന അധികാരം അതേപടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറി. ഇത് ചോദ്യംചെയ്താണ് ചാലിശേരി സെന്റ് പീറ്റേഴ്‌സ് ഓര്‍ത്തഡോക്‌സ് പള്ളി ഹൈക്കോടതിയെ സമീപിച്ചത്. ഭരണഘടനയുടെ 243 അനുച്ഛേദം പ്രകാരമാണ് തദ്ദേശ സ്ഥാപനങ്ങളുടെ അധികാരവും ഉത്തരവാദിത്വങ്ങളും നിര്‍വചിച്ചിട്ടുള്ളത്. പഞ്ചായത്ത് സ്ഥാപനങ്ങള്‍ സംബന്ധിച്ചുള്ള വിഷയങ്ങള്‍ 11ാം ഷെഡ്യൂളിലുമാണുള്ളത്. എന്നാല്‍, രഹസ്യവിവരം ശേഖരിക്കലും നയ രൂപവത്കരണവും ഷെഡ്യൂള്‍ 11ന്റെ പരിധിയില്‍ വരില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തത്. ഈ ഹരജി ഹൈക്കോടതി തീര്‍പ്പാക്കിയതോടെ സര്‍ക്കാര്‍ ഇതു സംബന്ധിച്ച പുതിയ ഉത്തരവിറക്കി. ആരാധനാലയങ്ങളുടെ നിര്‍മാണത്തിനോ പുതുക്കിപ്പണിയുന്നതിനോ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കാമെന്നും ഉത്തരവിലുണ്ട്.


Share our post
Continue Reading

Kerala

പൊതുമേഖലാ റിക്രൂട്മെന്റ് ബോർഡിൽ 19 ഒഴിവ്; അപേക്ഷ ജൂലൈ 17 വരെ

Published

on

Share our post

വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ, മാനേജിങ് ഡയറക്ടർ, ജനറൽ മാനേജർ, ജൂനിയർ മാനേജർ, കമ്പനി സെക്രട്ടറി തസ്തികകളിലെ 19 ഒഴിവിലേക്ക് കേരള പബ്ലിക് എന്റർപ്രൈസസ് സിലക്‌ഷൻ ആൻഡ് റിക്രൂട്മെന്റ് ബോർഡ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഓൺലൈനായി അപേക്ഷിക്കണം. അവസാനതീയതി: ജൂലൈ 17.

തസ്തികകൾ: മാനേജിങ് ഡയറക്ടർ, ട്രാവൻകൂർ സിമന്റ്സ്, അസിസ്റ്റന്റ് മാനേജർ (മെയിന്റനൻസ്) മെക്കാനിക്കൽ, ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ്, ജൂനിയർ മാനേജർ മാർക്കറ്റിങ്, ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ്, ജൂനിയർ മാനേജർ (സ്റ്റോർ), ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ്, ജൂനിയർ മാനേജർ (QC), ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ്, ജൂനിയർ മാനേജർ (QA) ഫാർമസി, ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ്, ജൂനിയർ മാനേജർ (പർച്ചേസ്), ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ്, ജൂനിയർ മാനേജർ (പി ആൻഡ് എ), ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ്, ജനറൽ മാനേജർ (ടെക്നിക്കൽ), ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ്, കമ്പനി സെക്രട്ടറി, ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ്, കമ്പനി സെക്രട്ടറി, ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ്, മാനേജിങ് ഡയറക്ടർ, വിഷൻ വർക്കല ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കോർപറേഷൻ, മാനേജിങ് ഡയറക്ടർ, യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ്, മാനേജിങ് ഡയറക്ടർ, ബാംബു കോർപറേഷൻ, ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ, KIIFCON, മാനേജിങ് ഡയറക്ടർ, സിഡ്കോ, മാനേജിങ് ഡയറക്ടർ, ആർട്ടിസാൻസ് ഡവലപ്മെന്റ് കോർപറേഷൻ, മാനേജിങ് ഡയറക്ടർ, കോഓപ്പറേറ്റീവ് ടെക്സ്റ്റൈൽ ഫെഡറേഷൻ, മാനേജിങ് ഡയറക്ടർ, ഇൻഡസ്ട്രിയൽ എന്റർപ്രൈസസ്. എല്ലാ തസ്തികയിലും ഓരോ ഒഴിവാണ് ഉള്ളത്. വിവരങ്ങൾക്ക്: kpesrb.kerala.gov.in


Share our post
Continue Reading

Kerala4 hours ago

ഏഴുവയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ചയാള്‍ക്ക് ഏഴുവര്‍ഷം കഠിനതടവും 15,000 രൂപ പിഴയും

Kerala5 hours ago

ആരാധനാലയങ്ങളുടെ നിര്‍മാണത്തിന്‌ ഇനി കലക്ടറുടെ അനുമതി വേണ്ട ;ഉത്തരവിറക്കി സർക്കാർ

Kannur5 hours ago

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല തെ​ര​ഞ്ഞെ​ടു​പ്പി​ൽ എസ്.എഫ്.ഐ​ക്ക് ഉ​ജ്ജ്വ​ല വി​ജ​യം

Kerala5 hours ago

പൊതുമേഖലാ റിക്രൂട്മെന്റ് ബോർഡിൽ 19 ഒഴിവ്; അപേക്ഷ ജൂലൈ 17 വരെ

Kerala5 hours ago

പൊള്ളലേറ്റ് മൂന്ന് വയസുകാരൻ മരിച്ച സംഭവം; പിതാവുൾപ്പെടെ രണ്ടു പേർ അറസ്റ്റിൽ

MATTANNOOR7 hours ago

മട്ടന്നൂര്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ വണ്‍ ടൈം രജിസ്‌ട്രേഷന്‍ ക്യാമ്പ്

Kerala7 hours ago

പ്ലസ് വൺ: ഒൻപത്‌ ജില്ലകളിൽ അപേക്ഷകരേക്കാൾ കൂടുതൽ മെറിറ്റ് സീറ്റ്

Kerala8 hours ago

പ്ലാവിലുണ്ട് പലതരം മധുരം; സ്ഥല ലഭ്യത നോക്കി വ്യത്യസ്ത ഇനങ്ങൾ കൃഷി ചെയ്യാം

Kerala10 hours ago

ആഘോഷ അവധികളിൽ പ്രത്യേക ട്രെയിൻ സർവീസ്

Kerala10 hours ago

അഞ്ചു വയസ്സുള്ള കുഞ്ഞിന്‌ അമ്മ കരൾ നൽകി; സംസ്ഥാനത്തെ ആദ്യ പീഡിയാട്രിക് ലിവർ ട്രാൻസ്‌പ്ലാന്റേഷൻ പൂർത്തിയായി

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News1 year ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

Breaking News1 year ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

KOLAYAD1 year ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur10 months ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News4 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR7 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!