കണ്ണൂർ സർവകലാശാല വാർത്തകൾ

കണ്ണൂർ സർവകലാശാല വാർത്തകൾ വിശദമായി അറിയാം.
- സർവകലാശാല നടത്തിയ ബി-ടെക് ഡിഗ്രി ഏഴാം സെമസ്റ്റർ (നവംബർ 2022), എട്ടാം സെമസ്റ്റർ (ഏപ്രിൽ 2023) സപ്ലിമെന്ററി മേഴ്‌സി ചാൻസ് പരീക്ഷകളുടെ മാർക്ക് ലിസ്റ്റുകൾ ജൂൺ 28 മുതൽ (പ്രവൃത്തി ദിവസങ്ങളിൽ മാത്രം) ബന്ധപ്പെട്ട സെക്‌ഷനിൽ വിതരണം ചെയ്യും.
- അഞ്ചാം സെമസ്റ്റർ പ്രൈവറ്റ് രജിസ്‌ട്രേഷൻ റഗുലർ/ ഇംപ്രൂവ്മെന്റ്/ സപ്ലിമെന്ററി (2020, 21 അഡ്‌മിഷൻ) നവംബർ 2023, ബി.എ/ ബി.കോം/ ബി.ബി.എ/ ബി.എ അഫ്‌സൽ ഉൽ ഉലമ ബിരുദ പരീക്ഷ ഫലം വെബ്‌സൈറ്റിൽ. മാർക്ക് ലിസ്റ്റിന്റെ പകർപ്പെടുത്ത് സൂക്ഷിക്കണം. പുന:പരിശോധന/ സൂക്ഷ്മ പരിശോധന/ പകർപ്പ് എന്നിവക്കുള്ള ഓൺലൈൻ അപേക്ഷകൾ ജൂലായ് ഒൻപത് വരെ സ്വീകരിക്കും.
- പാലയാട് ഡോ. ജാനകി അമ്മാൾ കാംപസിൽ അഞ്ച് വർഷത്തെ ആന്ത്രോപോളജി ഇന്റഗ്രേറ്റഡ് പ്രോഗ്രാമിന് എസ്.സി, എസ്.ടി, ഒ.ബി.എച്ച് വിഭാഗങ്ങളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഒ.ബി.എച്ചിന്റെ അഭാവത്തിൽ മറ്റുള്ള വിഭാഗങ്ങളെയും പരിഗണിക്കും. 29-ന് രാവിലെ 10-ന് വകുപ്പ് തലവൻ മുൻപാകെ എത്തണം. ഫോൺ: 9447380663
- പയ്യന്നൂർ സ്വാമി ആനന്ദതീർഥ കാംപസിൽ ഫിസിക്സ്, കെമിസ്ട്രി പഠന വകുപ്പിൽ നടത്തുന്ന അഞ്ച് വർഷ ഇൻ്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാം ഇൻ ഫിസിക്കൽ സയൻസ് പ്രോഗ്രാമിൽ ഒഴിവുവന്ന സീറ്റുകളിലേക്ക് തത്‌സമയ പ്രവേശനം നടത്തുന്നു. സയൻസ് വിഷയങ്ങളിൽ 50 ശതമാനത്തിൽ അധികം മാർക്കോടെ 12-ാംതരം ജയിച്ച വിദ്യാർഥികൾക്ക് അപേക്ഷിക്കാം. തത്‌സമയ പ്രവേശനം 29-ന് രാവിലെ 10.30-ന് പയ്യന്നൂർ കാംപസിലെ ഫിസിക്സ് പഠന വകുപ്പിൽ.
- മാങ്ങാട്ടുപറമ്പ് കാംപസ് കായിക പഠന വകുപ്പ് നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ പ്രോഗ്രാം ഇൻ യോഗ എജുക്കേഷൻ, സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ യോഗ എന്നീ പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിന് ജൂലായ് പത്ത് വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ.