ജില്ലാതല കവിത രചനാ മത്സരം; വായന്നൂർ സ്വദേശിനി സജ ഫാത്തിമക്ക് ഒന്നാം സ്ഥാനം

പേരാവൂർ : ലഹരി വിരുദ്ധ മാസാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ജില്ലാതല കവിത രചനാ മത്സരം ഹൈസ്‌കൂൾ വിഭാഗത്തിൽ കോളയാട് സെയ്ന്റ് കൊർണേലിയൂസിലെ സജ ഫാത്തിമ ഒന്നാം സ്ഥാനം നേടി. മലബാർ കാൻസർ സെന്റർ, ജില്ലാ കാൻസർ കൺട്രോൾ കൺസോർഷ്യം, എക്‌സൈസ് വകുപ്പ് എന്നിവരാണ് മത്സരം സംഘടിപ്പിച്ചത്. വായന്നൂർ സ്വദേശി അബ്ദുൾ ഹക്കീമിന്റെയും എം.പി.സീനത്തിന്റെയും മകളാണ്.