Connect with us

Social

വാട്‌സാപ്പ് സേവനം നിര്‍ത്തുന്നു; ഈ ഐഫോണുകളിലും ആന്‍ഡ്രോയിഡ് ഫോണുകളിലും

Published

on

Share our post

പലരും ഫോണുകള്‍ ദീര്‍ഘകാലം ഉപയോഗിക്കാറുണ്ട്. ചിലര്‍ ഒന്നോ രണ്ടോ വര്‍ഷം ഉപയോഗിച്ച് ഫോണ്‍ അപ്‌ഗ്രേഡ് ചെയ്യുമ്പോള്‍ ചിലര്‍ ഫോണ്‍ കേടാകുന്നത് വരെ ഉപയോഗിക്കും. കയ്യില്‍ ഇപ്പോഴുള്ളത് വര്‍ഷങ്ങള്‍ പഴക്കമുള്ള ഫോണ്‍ ആണെങ്കില്‍, സ്ഥിരമായി വാട്‌സാപ്പ് ഉപയോഗിക്കുന്ന ആളാണെങ്കില്‍ ശ്രദ്ധിക്കുക ചിലപ്പോള്‍ ഇനിമുതല്‍ വാട്‌സാപ്പ് ആപ്ലിക്കേഷന്‍ ഫോണില്‍ പ്രവര്‍ത്തനം നിര്‍ത്തിയേക്കാം.

വിവിധ ഐ.ഒ.എസ്, ആന്‍ഡ്രോയിഡ് മോഡലുകളില്‍ വാട്‌സാപ്പ് പ്രവര്‍ത്തനം അവസാനിപ്പിക്കാനൊരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. ആപ്പിള്‍, വാവേ, ലെനോവോ, എല്‍ജി, മോട്ടോറോള, സാംസങ് തുടങ്ങിയ കമ്പനികളുടെ സ്മാര്‍ട്‌ഫോണുകള്‍ അക്കൂട്ടത്തിലുണ്ട്. വാട്‌സാപ്പ് ഉപയോഗം നിര്‍ബന്ധമാണെങ്കില്‍ തീര്‍ച്ചയായും പഴയ ഫോണുകളുടെ ഉപഭോക്താക്കള്‍ പുതിയതിലേക്ക് മാറേണ്ടിയിരിക്കുന്നു.

പഴയ ഒ.എസിലും സാങ്കേതിക വിദ്യയിലും പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ സേവനം അവസാനിപ്പിക്കുന്നത് വാട്‌സാപ്പിന്റെ പതിവ് നടപടി ക്രമമാണ്. ഓരോ വര്‍ഷവും നിശ്ചിത മോഡലുകളെ സേവനപരിധിയില്‍ നിന്ന് വാട്‌സാപ്പ് ഒഴിവാക്കാറുണ്ട്. ആപ്പിള്‍ ഐഫോണ്‍ 6, ഐഫോണ്‍ എസ്ഇ പോലുള്ള ജനപ്രിയ മോഡലുകളും അക്കൂട്ടത്തില്‍ പെടുന്നു. ഗാലക്‌സി നോട്ട് 3, ഗാലക്‌സി എസ്3 മിനി, ഗാലക്‌സി എസ്4 മിനി എന്നിവയിലും വാട്‌സാപ്പ് കിട്ടില്ല.

സ്മാര്‍ട്‌ഫോണുകളില്‍ നിശ്ചിത കാലത്തേക്ക് മാത്രമേ കമ്പനികള്‍ സോഫ്റ്റ് വെയര്‍ അപ്‌ഗ്രേഡുകളും, സുരക്ഷാ അപ്‌ഡേറ്റുകളും നല്‍കാറ്. ഈ സമയ പരിധി കഴിഞ്ഞാല്‍ ഫോണുകളുടെ സുരക്ഷ ഉറപ്പാക്കാനാവില്ല. അതുകൊണ്ടു തന്നെ മൊബൈല്‍ ആപ്പുകളും നിശ്ചിത കാലം കഴിഞ്ഞാല്‍ ഫോണുകളെ സേവന പരിധിയില്‍നിന്ന് ഒഴിവാക്കും.

വാട്‌സാപ്പ് പ്രവര്‍ത്തിക്കണമെങ്കില്‍ ആന്‍ഡ്രോയിഡ് 5 ലോലിപോപ്പ് പതിപ്പിലോ ഐ.ഒ.എസ് 12 ഒഎസിലോ പ്രവര്‍ത്തിക്കുന്നതോ ഇവയ്ക്ക് ശേഷം പുറത്തിറങ്ങിയ ഒഎസുകളിലോ ഉള്ള ഫോണുകളായിരിക്കണം. ആന്‍ഡ്രോയിഡ് 4 ലും അതിന് മുമ്പ് പുറത്തിറങ്ങിയ ഫോണുകളിലുമാണ് വാട്‌സാപ്പ് സേവനം അവസാനിപ്പിക്കുന്നത്.

വാട്‌സാപ്പ് സേവനപരിധിയില്‍ നിന്ന് ഒഴിവാക്കുന്ന മോഡലുകള്‍

 

ബ്രാന്റ് മോഡൽ
സാംസങ്- ഗാലക്‌സി എസ് പ്ലസ്, ഗാലക്‌സി കോര്‍, ഗാലക്‌സി എക്‌സ്പ്രസ് 2, ഗാലക്‌സി ഗ്രാന്റ്, ഗാലക്‌സി നോട്ട് 3, ഗാലക്‌സി എസ്3 മിനി, ഗാലക്‌സി എസ്4 ആക്ടീവ്, ഗാലക്‌സി എസ്4 മിനി, ഗാലക്‌സി എസ്4 സൂം
മോട്ടോറോള മോട്ടോ ജി, മോട്ടോ എക്‌സ്
ആപ്പിള്‍ ഐഫോണ്‍ 5, ഐഫോണ്‍ 6, ഐഫോണ്‍ 6എസ്, ഐഫോണ്‍ 6എസ് പ്ലസ്, ഐഫോണ്‍ എസ്ഇ (ഒന്നാം തലമുറ)
വാവേ അസെന്റ് പി6 എസ്, അസെന്റ് ജി525, വാവേ സി199, വാവേ ജിഎക്‌സ്1, വാവേ വൈ625
ലെനോവോ ലെനോവോ 46600, ലെനോവോ എ858ടി, ലോനോവോ പി70, ലെനോവോ എസ്890
സോണി എക്‌സ്പീരിയ സെഡ്1, എക്‌സ്പീരിയ ഇ3
എല്‍ജി ഒപ്റ്റിമസ് 4എക്‌സ് എച്ച്ഡി, ഒപ്റ്റിമസ് ജി,ഒപ്റ്റിമസ് ജി പ്രോ, ഒപ്റ്റിമസ് എല്‍7


Share our post

Social

വാട്‌സാപ്പിൽ ഒരു നീലവളയം കാണുന്നുണ്ടോ? തൊടുന്നതിന് മുമ്പ് ചിലത് അറിഞ്ഞിരിക്കണം

Published

on

Share our post

കഴിഞ്ഞ രണ്ട് ദിവസമായി വാട്‌സാപ്പ്, ഇൻസ്റ്റഗ്രാം, ഫേസ്‌ബുക്ക്, മെസഞ്ചർ ആപ്പുകളിൽ വന്ന ഒരു മാറ്റം എല്ലാവരും ശ്രദ്ധിച്ചിട്ടുണ്ടാകും. മെറ്റ എ.ഐ സേവനം നമ്മുടെ രാജ്യത്തുമെത്തും ലഭ്യമായി തുടങ്ങിയതിന്റെ ഭാഗമായാണിത്. നീല നിറത്തിൽ വൃത്താകൃതിയിലാണ് ഇത് കാണപ്പെടുന്നത്.

ഓരോ പ്ലാറ്റ്‌ഫോമിലേക്കും പ്രത്യേകമായാണ് മെറ്റ എ.ഐ സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളത്. മെറ്റ പ്ലാറ്റ്‌ഫോംസിന്റെ പുതിയ ലാർജ് ലാംഗ്വേജ് മോഡലായ ലാമ 3 അടിസ്ഥാനമാക്കിയുള്ളതാണിത്. മെറ്റയുടെ വിവിധ സേവനങ്ങളിൽ മെറ്റ എ.ഐ ഫീച്ചറുകൾ ഉപയോഗിക്കാൻ ഇന്ത്യൻ ഉപഭോക്താക്കൾക്കാകും. കൂടാതെ meta.ai എന്ന യു.ആർ.എൽ വഴി എ.ഐ ചാറ്റ്‌ബോട്ട് നേരിട്ട് ഉപയോഗിക്കുകയും ചെയ്യാം.

 

തുടക്കത്തിൽ ഇംഗ്ലീഷ് ഭാഷയിലാണ് എ.ഐ സേവനങ്ങൾ എല്ലാവർക്കും ലഭ്യമാകുക. തുടർന്ന് നിലവിലുള്ള മെറ്റ ആപ്പുകളിലെല്ലാം പുതിയ എ.ഐ ടൂൾ ഉപയോഗിക്കാനാകും. മെറ്റ എ.ഐയിലെ ടെക്സ്റ്റ് അധിഷ്‌ഠിത സേവനങ്ങൾ ലാമ 2 മോഡൽ അടിസ്ഥാനമാക്കിയാണ് ലഭിക്കുകയെന്ന പ്രത്യേകതയുമുണ്ട്. എന്നാൽ, ചിത്രങ്ങൾ നിർമിക്കാനാകുന്ന ഫീച്ചർ ഏറ്റവും പുതിയ ലാമ 3 അടിസ്ഥാനമാക്കിയുള്ളതാണ്.

 

മെറ്റ എ.ഐ വരുന്നതോടെ വാട്‌സ്ആപ്പില്‍ എന്തെങ്കിലും ചെയ്യുന്നതിനായി ആപ്പില്‍ നിർദേശം നല്‍കിയാൽ മതിയാകും. ചുരുക്കിപ്പറഞ്ഞാൽ ഒരു വ്യക്തിയോട് എന്ന പോലെ ഉപയോക്താവിന് മെറ്റ എ.ഐ അസിസ്റ്റന്റുമായി സംസാരിക്കാം. ഒരു യാത്രയാണ് ആസൂത്രണം ചെയ്യുന്നതെങ്കിൽ അസിസ്റ്റന്റിനോട് അഭിപ്രായവും ചോദിക്കാം. ഫേസ്ബുക്ക് ഫീഡിൽ തന്നെ മെറ്റ എ.ഐ ലഭിക്കും. ചിത്രങ്ങൾ നിർമ്മിക്കാനും വാട്‌സ്ആപ്പ് സ്റ്റിക്കറുകളുണ്ടാക്കാനും ചിത്രങ്ങളിൽ മാറ്റങ്ങൾ വരുത്താനും മെറ്റ എ.ഐ ഉപയോഗിക്കാമെന്ന പ്രത്യേകതയുമുണ്ട്.

 

വാട്‌സാപ്പിൽ മെറ്റ എ.ഐ കൊണ്ടുവരുന്നതിനെക്കുറിച്ച് മെറ്റാ കണക്ട് 2023 ഇവന്‍റിലാണ് മാർക്ക് സക്കർബർഗ് പ്രഖ്യാപിച്ചത്.‌ എ.ഐ ചാറ്റുകൾക്കായി പ്രത്യേക ഷോർട്ട് കട്ട് ആപ്പിൽ നല്‍കിയിട്ടുണ്ടെന്ന് സക്കർബർഗ് അന്ന് പറഞ്ഞിരുന്നു. ചാറ്റ് ടാബിന്‍റെ സ്ഥാനമാണ് ഇത് കയ്യടക്കിയിരിക്കുന്നതെന്ന് മാത്രം. മൈക്രോസോഫ്റ്റിന്റെ ബിങ്ങുമായുള്ള സഹകരണം ഉപയോഗിച്ച് തത്സമയ വിവരങ്ങൾ നൽകാനുമാകും.


Share our post
Continue Reading

Social

സെര്‍ച്ച് കൂടുതല്‍ ഈസിയാകും, കെട്ടിലുംമട്ടിലും അടിമുടി മാറ്റവുമായി ഗൂഗിള്‍ ക്രോം

Published

on

Share our post

ക്രോമിന്‍റെ വെബ് ബ്രൗസറിലും ആന്‍ഡ്രോയ്‌ഡ്-ഐ.ഒ.എസ് ആപ്ലിക്കേഷനുകളിലും ഏറെ മാറ്റങ്ങളുമായി ഗൂഗിള്‍. ക്രോമിന്‍റെ രൂപഘടനയിലടക്കം ഈ മാറ്റം പ്രകടമാകും. ചില മാറ്റങ്ങള്‍ ക്രോം ബ്രൗസറിലും ആപ്ലിക്കേഷനുകളിലും വന്നുതുടങ്ങി.

ക്രോമിന്‍റെ വെബ്‌ ബ്രൗസറിനൊപ്പം ആന്‍ഡ്രോയ്‌ഡ്, ഐ.ഒ.എസ് ആപ്ലിക്കേഷനുകളിലും മാറ്റം കൊണ്ടുവന്നിരിക്കുകയാണ് ഗൂഗിള്‍. ഇതോടെ ക്രോമിലെ സെര്‍ച്ച് ഫലങ്ങളിലും സജഷനുകളിലും ഡിസൈനുകളിലും മാറ്റമുണ്ടാകും. ഈ പുത്തന്‍ ഫീച്ചറുകളില്‍ പലതും ഇപ്പോള്‍ തന്നെ ലഭ്യമാണെങ്കിലും ചിലതൊക്കെ വരും ആഴ്‌ചകളിലെ പ്രാബല്യത്തില്‍ വരൂ. തൊട്ടടുത്തുള്ള ഒരു റസ്റ്റോറന്‍റ് കണ്ടുപിടിക്കാനായി നിങ്ങള്‍ സെര്‍ച്ച് ചെയ്‌താല്‍ കോള്‍ ചെയ്യാനും ലൊക്കേഷന്‍ മനസിലാക്കാനും റിവ്യൂകള്‍ അറിയാനും ഷോര്‍ട്‌കട്ടുകള്‍ ക്രോം ആപ്പില്‍ ഇനി മുതല്‍ കാണാനാകും. ആന്‍ഡ്രോയ്‌ഡ് ക്രോം ആപ്പില്‍ എത്തുന്ന ഈ ഫീച്ചര്‍ ആഴ്‌ചകള്‍ക്കുള്ളില്‍ ഐ.ഒ.എസ് പ്ലാറ്റ്ഫോമിലെ ക്രോം ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നവര്‍ക്കും ലഭ്യമാകും.

ഐ.ഒ.എസ് ക്രോം ആപ്പില്‍ ട്രെന്‍ഡിംഗ് സെര്‍ച്ച് സജഷന്‍സ് കാണാനാകുന്നതാണ് വരുന്ന മറ്റൊരു മാറ്റം. സെര്‍ച്ച് ചെയ്യാനായി അഡ്രസ് ബാറില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ട്രെന്‍ഡിംഗ് സജഷന്‍സ് തെളിഞ്ഞുവരും. ഈ ഫീച്ചല്‍ ഇപ്പോള്‍ തന്നെ ആന്‍ഡ്രോയ്ഡിലുണ്ട്. സെര്‍ച്ചുകളുടെ ഷോര്‍ട്‌കട്ട് സജഷനുകളാണ് ആന്‍ഡ്രോയ്‌ഡ്, ഐ.ഒ.എസ് പ്ലാറ്റ്ഫോമുകളിലെ ക്രോം ആപ്ലിക്കേഷനുകളില്‍ വരുന്ന വേറൊരു മാറ്റം. കസ്റ്റമൈസ് ചെയ്യാനാവുന്ന സ്പോര്‍ട്‌സ് കാര്‍ഡ്, ഐപാഡുകളിലും ആന്‍ഡ്രോയ്‌ഡ് ടാബ്‌ലറ്റുകളിലും അഡ്രസ് ബാറില്‍ വരുന്ന മാറ്റം എന്നിവയും ക്രോമില്‍ ഗൂഗിള്‍ അവതരിപ്പിക്കുന്നുണ്ട്.


Share our post
Continue Reading

Social

17-ഓളം ഒ.ടി.ടി ആപ്പുകളും അധിക ഡാറ്റയും; പുതിയ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുകളുമായി വി

Published

on

Share our post

പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി പുതിയ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുകള്‍ അവതരിപ്പിച്ച് വോഡഫോണ്‍ ഐഡിയ. വി മൂവീസ് ആന്റ് ടിവി പ്ലസ്, വി മൂവീസ് ആന്റ് ടിവി ലൈറ്റ് എന്നീ പ്ലാനുകളാണ് അവതരിപ്പിച്ചത്. അധിക ഡാറ്റയും 17-ഓളം ഒ.ടി.ടി ആപ്പ് സബ്‌സ്‌ക്രിപ്ഷനുകളും ഉള്‍പ്പെടുന്ന പ്ലാനുകളാണിവ. നിലവിലുള്ള 202 രൂപയുടെ ‘വി മൂവീസ് ആന്റ് ടിവി പ്രോ’ പ്രീപെയ്ഡ് പ്ലാനിന് ഒപ്പമാണ് പുതിയ പ്ലാനുകളും ലഭിക്കുക. 13 ഒടിടി ആപ്പുകളാണ് ഇതില്‍ ലഭിക്കുക.

വി മൂവീസ് ആന്റ് ടിവി പ്ലസ് പ്ലാന്‍ : 248 രൂപയുടെ ഈ പ്ലാനില്‍ 17 ഒ.ടി.ടി ആപ്പുകള്‍ പരിധിയില്ലാതെ ഉപയോഗിക്കാനാവും. ഒപ്പം 350 തത്സമയ ടിവി ചാനലുകളും ലഭിക്കും. ടിവിയിലും മൊബൈലിലും ഈ പ്ലാന്‍ ആസ്വദിക്കാം. 6ജിബി ഡാറ്റ അധികമായി ലഭിക്കും.

വി മൂവീസ് ആന്റ് ടിവി ലൈറ്റ് : വി മൂവീസ് ആന്റ് ടിവി ലൈറ്റ് പ്ലാനിന് 154 രൂപയാണ് വില. 16 .ഒ.ടി.ടി ആപ്പുകള്‍ ഇതില്‍ ആസ്വദിക്കാം. മൊബൈല്‍ ഫോണില്‍ മാത്രമേ ഈ ആനുകൂല്യം ലഭിക്കൂ. രണ്ട് ജി.ബി അധിക ഡാറ്റയും ലഭിക്കും. ഒ.ടി.ടി സേവനമായ സീ5 -മായി വി സഹകരണം പ്രഖ്യാപിച്ചു. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാര്‍, സോണി ലിവ്, സീ 5 ഉള്‍പ്പടെയുള്ള ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ ആസ്വദിക്കാനാവും.


Share our post
Continue Reading

IRITTY3 mins ago

മണ്ണിടിച്ചിൽ ഭീഷണി: മാക്കൂട്ടം ചുരം പാതയിൽ ഭാരവാഹനങ്ങൾക്ക് നിരോധനം

Kerala34 mins ago

സംസ്ഥാനത്ത് സഞ്ചരിക്കുന്ന ഡയാലിസിസ് യൂണിറ്റുകൾ ആരംഭിക്കുന്നു

Kerala1 hour ago

മോട്ടോര്‍ വാഹനങ്ങള്‍ക്ക് ഇ-ചലാനില്‍ ചുമത്തപ്പെടുന്ന പെറ്റി കേസിലെ പിഴ ഇനി ഓണ്‍ലൈനായി അടക്കാം

Kerala1 hour ago

പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്‌മെന്റ്: ഇന്ന് പത്ത് മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം

PERAVOOR2 hours ago

അർച്ചന ആസ്പത്രിയിലെ സീനിയർ ഡോക്ടറെ ആദരിച്ചു

PERAVOOR9 hours ago

നിടുംപൊയിലിൽ ചൊവ്വാഴ്ച ഹർത്താൽ

Kerala12 hours ago

രക്തസ്രാവം കാര്യമാക്കിയില്ല,’സ്ത്രീകളെ സംബന്ധിച്ച് രക്തം കാണുന്നത് ആദ്യമായല്ലല്ലോ’ എന്ന മറുപടിയും

Kannur13 hours ago

പറശ്ശിനിക്കടവില്‍ ഭക്‌തജന തിരക്കേറുന്നു

Kerala13 hours ago

സ്പെ​ഷ​ൽ ട്രെ​യി​നു​ക​ളു​ടെ കാ​ലാ​വ​ധി ദീ​ർ​ഘി​പ്പി​ച്ചു

Kerala13 hours ago

കേരള ഹൈക്കോടതിയില്‍ ഓഫീസ് അറ്റന്‍ഡന്റ് ഒഴിവുകള്‍ ; ശമ്പളം അരലക്ഷം വരെ

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News1 year ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

Breaking News1 year ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

KOLAYAD1 year ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur10 months ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News3 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR7 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!