ലൈംഗികാതിക്രമം, പോക്‌സോ കേസില്‍ മദ്രസ അധ്യാപകന് 29 വര്‍ഷം തടവ്

ചേര്‍ത്തല: മദ്രസയിലെ പഠിതാവിനു നേരേ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ അധ്യാപകന് 29 വര്‍ഷം തടവും രണ്ടരലക്ഷംരൂപ പിഴയും ശിക്ഷ. അരൂക്കുറ്റി വടുതല ചക്കാലനികര്‍ത്ത് വീട്ടില്‍ മുഹമ്മദിനെ (58) ആണ് ചേര്‍ത്തല പ്രത്യേക അതിവേഗ പോക്‌സോ കോടതി ശിക്ഷിച്ചത്. പ്രതി 2022 ഡിസംബര്‍ മുതല്‍ ഒരുമാസത്തോളം ലൈംഗികാതിക്രമം നടത്തിയെന്നാണു കേസ്. വിവിധവകുപ്പുകളിലുള്ള ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി.
അരൂര്‍ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ സാബുവാണ് കേസ് രജിസ്റ്റര്‍ചെയ്തത്. സബ് ഇന്‍സ്പെക്ടര്‍മാരായ ഹാരോള്‍ഡ് ജോര്‍ജ്, കെ.പി.അനില്‍കുമാര്‍ എന്നിവര്‍ കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ടി. ബീനാ കാര്‍ത്തികേയന്‍, വി.എല്‍. ഭാഗ്യലക്ഷ്മി എന്നിവര്‍ ഹാജരായി.