അധ്യാപകൻ സ്കൂളിൽ കുഴഞ്ഞു വീണു മരിച്ചു

കോട്ടയം: അധ്യാപകൻ സ്കൂളിൽ കുഴഞ്ഞു വീണു മരിച്ചു. തലയോലപറമ്പ് ബഷീർ സ്മാരക വി.എച്ച്എസ് സ്കൂളിലെ അധ്യാപകനായ പി.പി. സന്തോഷ് കുമാർ(53)ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. ക്ലാസ് കഴിഞ്ഞ് സ്റ്റാഫ് റൂമിലേക്കു പോവുകയായിരുന്ന സന്തോഷ് കുമാർ കുഴഞ്ഞു വീഴുകയായിരുന്നു. മറ്റ് അധ്യാപകർ ഉടൻ തന്നെ സന്തോഷിനെ മുട്ടുചിറയിലെ സ്വകാര്യ ആസ്പത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്ക്കാരം ഇന്ന് വൈകിട്ട് 4ന് ചോറ്റാനിക്കര അമ്പാടിമലയിലുള്ള മണ്ണാത്തിക്കുന്നേല്‍ വസതിയില്‍ നടക്കും.