Connect with us

India

ഡൽഹി മദ്യനയ കേസ്; അരവിന്ദ് കെജ്‌രിവാളിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു

Published

on

Share our post

ന്യൂഡൽഹി: മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എ.എ.പി) ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാളിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു. കെജ്‌രിവാളിനെ ഡൽഹി റൗസ് അവന്യൂ കോടതിയിൽ ഹാജരാക്കിയ സി.ബി.ഐ അദ്ദേഹത്തെ കസ്റ്റഡിയിൽ വിടണമെന്ന് ആവശ്യപ്പെടുകയായിരിന്നു.

കോടതിമുറിയിൽ ചോദ്യംചെയ്യാൻ അനുമതി നൽകിയ കോടതി അറസ്റ്റിലേക്ക് നയിക്കുന്ന രേഖകൾ ഹാജരാക്കാൻ നിർദേശിച്ചു. തുടർന്നാണ് അറസ്റ്റ് ചെയ്യാൻ അനുമതി നൽകിയത്.

അരവിന്ദ് കെജ്‌രിവാളിനെ തിഹാർ ജയിലിൽ സി.ബി.ഐ. ചൊവ്വാഴ്ച രാത്രി ചോദ്യംചെയ്തിരുന്നു. ബുധനാഴ്ച കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വേണമെന്ന് സി.ബി.ഐ. ആവശ്യപ്പെട്ടേക്കുമെന്ന് സൂചനകളുണ്ടായിരുന്നു.

കെജ്‍രിവാളിന് വിചാരണക്കോടതി അനുവദിച്ച ജാമ്യം ഹൈക്കോടതി ചൊവ്വാഴ്ച സ്റ്റേ ചെയ്തിരുന്നു. ഇത് ചോദ്യംചെയ്തുള്ള കെജ്‍രിവാളിന്റെ ഹർജി ബുധനാഴ്ച സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് സി.ബി.ഐ.യുടെ നാടകീയനീക്കം.


Share our post

India

മാനനഷ്‌ടക്കേസ്‌; മേധാ പട്‌കറിന്‌ അഞ്ചുമാസം തടവും പത്തുലക്ഷം പിഴയും

Published

on

Share our post

ന്യൂഡൽഹി : ഡൽഹി ലഫ്‌.ഗവർണർ വി.കെ സക്‌സേന നൽകിയ മാനനഷ്‌ടക്കേസിൽ പരിസ്ഥിതിപ്രവർത്തകയും നർമദ ബച്ചാവോ ആന്തോളൻ(എൻ.ബിഎ) സ്ഥാപകയുമായ മേധാ പട്‌കറിന്‌ അഞ്ചുമാസം തടവും പത്തുലക്ഷം പിഴയും ശിക്ഷ വിധിച്ച്‌ ഡൽഹി സാകേത്‌ കോടതി. 2001ൽ സക്‌സേന നൽകിയ കേസിലാണ്‌ സാകേത് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് രാഘവ് ശർമയുടെ വിധി. പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ച്‌ കടുത്ത ശിക്ഷ നൽകുന്നില്ലന്ന്‌ ഉത്തരവിൽ പറഞ്ഞ കോടതി, അപ്പീൽ നൽകുന്നതിനായി മുപ്പത്‌ ദിവസത്തേയ്‌ക്ക്‌ ശിക്ഷ സ്‌റ്റേ ചെയ്‌തു. എൻ.ബി.എയ്‌ക്ക്‌ സക്‌സേന നൽകിയ നാൽപ്പതിനായിരം രൂപയുടെ ചെക്ക്‌ മടങ്ങിയെന്നും അങ്ങനൊരു അക്കൗണ്ടേ ഉണ്ടായിരുന്നില്ലന്നും 2000 നവംബറിൽ മേധാ പട്‌കർ പുറത്തിറക്കിയ പത്രക്കുറിപ്പിൽ ആരോപിച്ചിരുന്നു.

‘രാജ്യസ്‌നേഹിയുടെ യഥാർഥ മുഖം’ എന്ന തലക്കെട്ടിൽ പുറത്തിറക്കിയ പത്രക്കുറിപ്പിൽ സക്‌സേനയ്‌ക്ക്‌ ഹാവാല ബന്ധമുണ്ടെന്ന്‌ പറഞ്ഞ പട്‌കർ അദ്ദേഹത്തെ ഭീരുവെന്നും രാജ്യസ്‌നേഹമില്ലാത്ത ആളെന്നും വിശേഷിപ്പിച്ചതായുമാണ് കേസ്. പരാമർശങ്ങൾ അപകീർത്തിപ്പെടുന്നതാണെന്ന്‌ കാട്ടി സക്‌സേന അഹമ്മദാബാദ്‌ മെട്രോപൊളീറ്റൻ കോടതിയിലാണ്‌ ആദ്യം കേസ്‌ നൽകിയത്‌. തുടർന്ന്‌ 2003ൽ ഡൽഹിയിലേയ്‌ക്ക്‌ മാറ്റുകയായിരുന്നു. അന്ന്‌ അഹമ്മദാബാദ് ആസ്ഥാനമായുള്ള നാഷണൽ കൗൺസിൽ ഫോർ സിവിൽ ലിബർട്ടീസ്‌ എന്ന സർക്കാരിതര സംഘടനയുടെ തലവനായിരുന്നു സക്‌സേന. പത്രക്കുറിപ്പിലെ പരാമൾശങ്ങൾ അപകീർത്തികരവും പ്രതിലോമകരമായ പ്രതീതി സൃഷ്‌ടിക്കാനുള്ള ശ്രമമായിരുന്നുവെന്നും ഉത്തവിൽ പറഞ്ഞ കോടതി, തെളിവുകൾ ഹാജരാക്കാൻ മേധാ പട്‌കർക്ക്‌ കഴിഞ്ഞില്ലന്നും വ്യക്തമാക്കി.


Share our post
Continue Reading

India

‘ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ നീറ്റ് പരീക്ഷാഫലം റദ്ദാക്കരുത്’; മലയാളി വിദ്യാർത്ഥികൾ സുപ്രീം കോടതിയിൽ

Published

on

Share our post

ന്യൂഡല്‍ഹി: 2024-ലെ നീറ്റ് പരീക്ഷാഫലം റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ട് കേരളത്തില്‍നിന്നുള്ള വിദ്യാര്‍ത്ഥികള്‍ സുപ്രീം കോടതിയെ സമീപിച്ചു. പരീക്ഷയില്‍ 660-ല്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ത്ഥികളാണ് സുപ്രീം കോടതിയെ സമീപിച്ചത്. 655-ല്‍ അധികം മാര്‍ക്ക് കരസ്ഥമാക്കിയ 472 വിദ്യാര്‍ത്ഥികളുടെ താത്പര്യം സംരക്ഷിക്കാനാണ് തങ്ങള്‍ കോടതിയെ സമീപിക്കുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി. വിവാദമായ നീറ്റ് പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കക്ഷിചേരാനാണ് കേരളത്തില്‍നിന്നുള്ള വിദ്യാര്‍ത്ഥികള്‍ അപേക്ഷ നല്‍കിയത്. പരീക്ഷ റദ്ദാക്കരുതെന്നും തങ്ങളുടെ വാദംകൂടി കേള്‍ക്കണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഒന്നോ രണ്ടോ സംസ്ഥാനങ്ങളില്‍ ആണ് നീറ്റ് പരീക്ഷ ചോദ്യ പേപ്പര്‍ ചോര്‍ന്നത്. ഈ ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ പരീക്ഷാഫലം റദ്ദാക്കരുതെന്നാണ് കേരളത്തില്‍നിന്നുള്ള വിദ്യാര്‍ത്ഥികളുടെ ആവശ്യം. കേരളം ഉള്‍പ്പടെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും പരീക്ഷ നടത്തിപ്പ് സംബന്ധിച്ച് ഒരു ആക്ഷേപവും ഉണ്ടായിട്ടില്ലെന്നും അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പരീക്ഷയില്‍ മികച്ച മാര്‍ക്ക് കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെല്ലാം ക്രമക്കേട് നടത്തിയവരാണെന്ന് കരുതാനാകില്ല. ചില വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ മാര്‍ക്കും കരസ്ഥമാക്കുന്നതില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നും സുപ്രീം കോടതിയില്‍ ഫയല്‍ചെയ്ത അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പരീക്ഷയില്‍ മികച്ച വിജയം കരസ്ഥമാക്കാന്‍ കഴിയാത്ത ചിലരാണ് പുതിയ പരീക്ഷ നടത്തണമെന്ന ആവശ്യത്തിന് പിന്നില്‍. മികച്ച വിജയം കരസ്ഥമാക്കാന്‍ കഴിയാത്ത കോച്ചിങ് സ്ഥാപനങ്ങളും പുതിയ പരീക്ഷ എന്ന ആവശ്യത്തിന് പിന്നിലുണ്ട്. അഭിഭാഷകനായ ബിജോ മാത്യു ജോയിയാണ് വിദ്യാര്‍ത്ഥികളുടെ കക്ഷി ചേരല്‍ അപേക്ഷ ഫയല്‍ ചെയ്തത്. വിദേശ സര്‍വകലാശാലകളും മെഡിക്കല്‍ കോളേജുകളിലേക്ക് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്നത് നീറ്റ് സ്‌കോറിന്റെ അടിസ്ഥാനത്തിലാണ്. ഇപ്പോഴത്തെ പരീക്ഷാ ഫലം റദ്ദാക്കിയ ശേഷം പുനഃപരിശോധന നടത്തി പുതിയ പട്ടിക തയ്യാറാക്കുമ്പോഴേക്കും വിദേശ രാജ്യങ്ങളിലെ പ്രവേശന നടപടികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞിരിക്കുമെന്നും വിദ്യാര്‍ത്ഥികള്‍ അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കക്ഷിചേരല്‍ അപേക്ഷ സുപ്രീം കോടതി അടുത്ത ആഴ്ച പരിഗണിക്കും.


Share our post
Continue Reading

India

വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വില കുറച്ചു

Published

on

Share our post

ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വില കുറച്ചു. 19 കിലോഗ്രാം സിലിണ്ടറിന് 31 രൂപയാണ് കുറച്ചത്. ഇതോടെ കൊച്ചിയിൽ സിലിണ്ടറുകളുടെ പുതുക്കിയ വില 1,655 രൂപയായി. ഗാർഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല.

ജൂൺ മാസത്തിലും ഇത്തരത്തിൽ ഒരു വിലകുറവ് വരുത്തിയിരുന്നു. അന്ന് 70.50 രൂപയാണ് കുറച്ചത്. അതോടെ 19 കിലോഗ്രാം സിലിണ്ടറിന്റെ വില 1685.50 രൂപയായി കുറഞ്ഞിരുന്നു. ഇതിന് പുറമെയാണ് വീണ്ടും വിലകുറച്ചത്.


Share our post
Continue Reading

Kerala5 mins ago

സംസ്ഥാനത്ത് സഞ്ചരിക്കുന്ന ഡയാലിസിസ് യൂണിറ്റുകൾ ആരംഭിക്കുന്നു

Kerala36 mins ago

മോട്ടോര്‍ വാഹനങ്ങള്‍ക്ക് ഇ-ചലാനില്‍ ചുമത്തപ്പെടുന്ന പെറ്റി കേസിലെ പിഴ ഇനി ഓണ്‍ലൈനായി അടക്കാം

Kerala49 mins ago

പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്‌മെന്റ്: ഇന്ന് പത്ത് മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം

PERAVOOR2 hours ago

അർച്ചന ആസ്പത്രിയിലെ സീനിയർ ഡോക്ടറെ ആദരിച്ചു

PERAVOOR9 hours ago

നിടുംപൊയിലിൽ ചൊവ്വാഴ്ച ഹർത്താൽ

Kerala12 hours ago

രക്തസ്രാവം കാര്യമാക്കിയില്ല,’സ്ത്രീകളെ സംബന്ധിച്ച് രക്തം കാണുന്നത് ആദ്യമായല്ലല്ലോ’ എന്ന മറുപടിയും

Kannur12 hours ago

പറശ്ശിനിക്കടവില്‍ ഭക്‌തജന തിരക്കേറുന്നു

Kerala13 hours ago

സ്പെ​ഷ​ൽ ട്രെ​യി​നു​ക​ളു​ടെ കാ​ലാ​വ​ധി ദീ​ർ​ഘി​പ്പി​ച്ചു

Kerala13 hours ago

കേരള ഹൈക്കോടതിയില്‍ ഓഫീസ് അറ്റന്‍ഡന്റ് ഒഴിവുകള്‍ ; ശമ്പളം അരലക്ഷം വരെ

Kerala13 hours ago

മേൽപ്പാലത്തിൽ നിന്ന് സ്കൂട്ടർ താഴേക്ക് വീണ് യുവതി മരിച്ചു; മൂന്ന് വയസുകാരിക്ക് പരിക്ക്

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News1 year ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

Breaking News1 year ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

KOLAYAD1 year ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur10 months ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News3 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR7 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!